മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു; ജലനിരപ്പ് 136 അടിയായി; ആദ്യ മുന്നറിയിപ്പുമായി തമിഴ്‌നാട്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വാർത്തകൾ ഇപ്പോഴും ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നതാണ്. ശക്തമായ മഴ പെയ്യുമ്പോൾ തന്നെ അവിടെ അടുത്തുള്ള പ്രദേശവാസികൾക്കെല്ലാം ആശങ്കയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിൽ എത്തി എന്ന മുന്നറിയിപ്പ് തമിഴ്നാട് നൽകി. അതോടുകൂടി ജനങ്ങൾ പരിഭ്രാതരാവുകയും ചെയ്തു. തമിഴ്‌നാട്ടിൽ കുറച്ചു ദിവസങ്ങളായി കനത്ത മഴയാണ്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ടുപോകുന്ന നിരക്ക് കുറക്കുകയും ചെയ്തു. ജലം കൊണ്ടുപോകുന്ന നിരക്ക് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. ഇപ്പോഴും …