എന്റെ അച്ഛൻ ഉൾപ്പെടെയുള്ള എഴുത്തുകാർക്ക് നല്ല അഹങ്കാരം ഉണ്ട് ! പൊതുവേദിയിൽ തുറന്ന് വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസ് ഇന്ന് പ്രേക്ഷകർക്കെല്ലാം സുപരിചിതനാണ് അച്ഛനെ പോലെ തന്നെ എന്ത് കാര്യങ്ങളും തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിത്വമാണ് ധ്യാനിന്റേത് അതുതന്നെയാണ് ആരാധകർ ഏറ്റവും കൂടുതൽ ഏറ്റെടുക്കുകയും ചെയ്യുന്നത്. ഇപ്പോൾ മാതൃഭൂമിയുടെ ഒരു പരിപാടിയിൽ തന്നെ അച്ഛനെക്കുറിച്ച് ധ്യാൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുറെ പുസ്തകങ്ങൾ വായിച്ചതുകൊണ്ട് ഒരിക്കലും ഒരാൾ നല്ല മനുഷ്യനാവാൻ പോകുന്നില്ല ഒരിക്കലും ആകില്ല വായനയിലൂടെ നമ്മൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന സിംപതി എമ്പത്തി തുടങ്ങിയ ഇമോഷൻസ് ഇവർക്ക് ഉണ്ടാകാറില്ല.

ഞാൻ കണ്ടിട്ടുള്ള മിക്ക എഴുത്തുകാർക്കും അച്ഛൻ ഉൾപ്പെടെയുള്ളവർക്ക് എവിടെയൊക്കെയോ അഹങ്കാരം ഉണ്ട് ഈ അടുത്ത കാലത്ത് ഇതുപോലെ കായുടെ ഒരു സെഷനിൽ ഒരു എഴുത്തുകാരൻ ഒരാൾ ഒരു ചോദ്യം ചോദിക്കുന്നു. ആ ചോദ്യത്തിനോട് അയാൾ ഒഫൻസ് ആവുന്നു. ഓഫൻസ്ഡ് ആയിട്ട് അയാൾ കൗണ്ടർ ആയിട്ട് ഒരു മറുപടി കൊടുക്കുന്നു അതൊരു തഗ് മറുപടി ആയതുകൊണ്ട് ആളുകൾ കയ്യടിക്കുന്നു. പക്ഷേ ഇത്രയും വായിച്ച ഇത്രയും അറിവുള്ള ഒരാൾക്ക് ആ ചോദ്യത്തെ എങ്ങനെ ലൈറ്റ് ഹാർട്ടഡ് ആയി സരസമായ മറുപടിയിലൂടെ ഹാൻഡിൽ ചെയ്യാൻ അറിയാത്തത് അയാളുടെ തോൽവി അല്ലേ

പിന്നെ എന്തു വായന എന്ത് അറിവ് എന്നും ധ്യാൻ പറഞ്ഞു കുറച്ചു വർഷങ്ങൾക്കു മുൻപുള്ള അക്ഷരോത്സവത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് തന്നോട് ചോദ്യം ചോദിച്ച ഒരാൾക്ക് അഹങ്കാരം മനോഭാവത്തോടെയുള്ള മറുപടി നൽകിയിരുന്നു ഇതിനെ തന്നെ ആയിരിക്കാം ധ്യാൻ ശ്രീനിവാസ് ഉദ്ദേശിച്ചത് എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്.

ധ്യാൻ പറഞ്ഞത് സത്യമാണ് എന്നും ചിലർക്ക് ബുദ്ധിജീവികൾ ആണ് എന്ന് ഒരു രീതി മനസ്സിലുണ്ടായ പലരും പറയുന്നത് അത്തരം ഒരു ചിന്ത ഉള്ളതുകൊണ്ടാണ് പലരും വളരെ മോശമായ തരത്തിൽ ഇടപെടുന്നത് എന്നും ചിലർ പറയുന്നുണ്ട്.. അത് ഒട്ടും തന്നെ നല്ല രീതിയല്ല എന്നും ആ ശീലം മാറേണ്ടതാണ് എന്നും പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നു. താരം ഉദ്ദേശിച്ചത് ഒരുപക്ഷേ ബാലചന്ദ്രൻ ചുള്ളിക്കാടിനെ തന്നെയായിരിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply