റോഡിൽ അമ്മച്ചി കുത്തിയിരിന്നിട്ട് കാര്യമൊന്നുമില്ല ! ഗതികേട് കൊണ്ട് പ്രതിഷേധിക്കാൻ ഇറങ്ങിയവരെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ

മാസങ്ങളായി സംസ്ഥാനത്തെ ക്ഷേമപെൻഷനുകൾ മുടങ്ങിക്കിടക്കുകയാണ്. വലിയ ബുദ്ധിമുട്ടിലാണ് സാധാരണക്കാർ ഈയൊരു സാഹചര്യത്തിൽ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങുന്നവരും നിരവധിയാണ് അത്തരത്തിൽ അഞ്ച് മാസത്തിലേറെ ക്ഷേമപെൻഷൻ മുടങ്ങിയതിന്റെ പേരിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാറിൽ കറുപ്പുപാലം സ്വദേശി പൊന്നമ്മ ഇന്നലെ വൈകിട്ട് റോഡിൽ കസേരയിട്ടിരുന്ന് സമരം നടത്തി. പിന്നീട് പോലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ച വീട്ടിലേക്ക് അയക്കുന്നത് ഈ വിഷയത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ ചില വാക്കുകളും ഇപ്പോൾ വിവാദമായി മാറുന്നുണ്ട്.

പ്രതിഷേധിക്കാൻ ഇറങ്ങിയവരെ പരിഹസിക്കുന്ന തരത്തിലാണ് ഇദ്ദേഹം സംസാരിച്ചതെന്നാണ് ചിലർ പറയുന്നത്. അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല. കൊടുക്കാൻ പണം വേണ്ടേ ഇങ്ങനെയാണ് ഒരു മന്ത്രി കൂടിയായ ഇദ്ദേഹം വാർത്താചാനലിനോട് ചോദിച്ചത് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും വയോധികർ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാൽ ഇപ്പോൾ ഇത്തരം സമരങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾക്ക് യാതൊരു ചലനവും ഇല്ലാതെ നിലനിൽക്കുകയാണ് എന്നിട്ടും സാധാരണക്കാർ ഈ ഒരു പെൻഷൻ ലഭിക്കാത്തതു കൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടിലും ആണ്

പലരും തുറന്ന സമരങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. എങ്കിൽപോലും ഒന്നും ചെയ്യില്ല എന്ന നിലപാടിലാണ് സർക്കാർ പണമില്ല എന്നാണ് പറയുന്നത് എന്നാൽ ആഡംബരം കാണിക്കുവാനും ആർഭാടം കാണിക്കുവാനും പണം ഉണ്ടല്ലോ എന്നാണ് പലരും ചോദിക്കുന്നത്. പിണറായി വിജയൻ ഇനി കാര്യത്തിൽ യാതൊരുവിധത്തിലുള്ള അഭിപ്രായങ്ങളും ഉന്നയിക്കില്ല എന്ന തരത്തിൽ നിലനിൽക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് എന്താണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ടെങ്കിലും മൗനം മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും കാണാൻ സാധിക്കുന്നത്.

സാധാരണക്കാരുടെ ജീവിതം മുൻപോട്ട് എങ്ങനെ പോകും എന്ന് ചോദിക്കുമ്പോഴും മൗനപൂർവ്വമാണ് ഇദ്ദേഹം പ്രതികരിക്കുന്നത്. അഞ്ചുമാസത്തിലധികമായി പെൻഷനുകൾ മുടങ്ങിക്കിടന്നിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രി അതിനെതിരെ പ്രതികരിക്കുന്നില്ല എന്ന് പറയുമ്പോൾ അത് വലിയ ബുദ്ധിമുട്ടാണെന്നാണ് പലരും പറയുന്നത്. . ആദ്യ പ്രതിഷേധവുമായി എത്തിയത് മറിയക്കുട്ടി എന്ന സ്ത്രീയായിരുന്നു പിണറായി സർക്കാരിനെ കർശനമായി വിമർശിച്ചു കൊണ്ടായിരുന്നു ഇവർ രംഗത്ത് വന്നിരുന്നത്.. തുടർന്ന് മുക്കിലും മൂലയിലും നിന്നും പല തരത്തിലുമുള്ള അഭിപ്രായങ്ങൾ ആയിരുന്നു വന്നു കൊണ്ടിരുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply