ഇന്ത്യൻ സിനിമ ലോകത്തുതന്നെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയ നാടനാണ് രജനീകാന്ത്. അടുത്തകാലത്താണ് അദ്ദേഹം വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിട്ടത് അയോധ്യയിലെ രാമ പ്രതിഷ്ഠ ചടങ്ങിന് എത്തിയതിനെ തുടർന്നായിരുന്നു വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ രജനീകാന്തിന് നേരിടേണ്ടതായി വന്നിരുന്നത് തുടർന്ന് അദ്ദേഹത്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് തന്റെ പിതാവിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. കുറച്ചുകാലങ്ങളായി തന്റെ പിതാവിനെ സംഖി എന്നാണ് ആളുകൾ വിളിക്കുന്നത് എന്നും തന്റെ പിതാവ് സംഖ്യയല്ല എന്നും പറഞ്ഞു കൊണ്ടായിരുന്നു ഐശ്വര്യ വന്നത്.
ഇപ്പോൾ മകളെക്കുറിച്ച് സംസാരിച്ച രജനി പ്രസംഗത്തിനിടയിൽ വികാരാധീനനായതാണ് ശ്രദ്ധ നേടുന്നത്. തന്റെ മൂത്ത മകളായ ഐശ്വര്യ തനിക്കൊരു മകൾ മാത്രമല്ല അവൾ തനിക്ക് അമ്മയെ പോലെയാണെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു 10 ശതമാനം സ്നേഹം ഞാൻ കൊടുത്താൽ അവൾ 100% ആക്കി എനിക്ക് തിരിച്ചു തരും എനിക്ക് സുഖമില്ലാതെ വന്നപ്പോൾ രണ്ടുമാസം അമേരിക്കയിൽ ചികിത്സ തേടേണ്ടി വന്നു അപ്പോൾ എനിക്കൊപ്പം വന്ന എന്റെ എല്ലാ കാര്യങ്ങളും ചെയ്തത് അവളായിരുന്നു
ഒരു അമ്മയെപ്പോലെ ഒറ്റയ്ക്ക് നോക്കുകയായിരുന്നു ഐശ്വര്യ എന്നെ. എന്റെ രണ്ടാമത്തെ അമ്മയാണ് അവൾ എന്ന് പറഞ്ഞാൽ തെറ്റില്ല അങ്ങനെ പറയുന്നത് കൊണ്ട് രണ്ടാമത്തെ മകൾ സൗന്ദര്യ പിണങ്ങുകയുമില്ല അമേരിക്കയിൽ പോകേണ്ടി വന്ന സമയത്ത് അവളും പറഞ്ഞിരുന്നു എനിക്ക് കൂടെ വരണം എന്നുണ്ട് അച്ഛാ പക്ഷേ എന്റെ സാഹചര്യം അനുവദിക്കുന്നില്ല എന്ന്.
സൗന്ദര്യക്ക് അപ്പോൾ ഒരു കൈക്കുഞ്ഞ് ഉണ്ടായിരുന്നു മകളെക്കുറിച്ച് പറയുമ്പോൾ വേദിയിൽ നിന്ന് അദ്ദേഹം ഇടറി പോയിരുന്നു കണ്ണുനീര് മറയ്ക്കാൻ പ്രയാസപ്പെടുകയായിരുന്നു സൂപ്പർസ്റ്റാർ. മകൾ ഐശ്വര്യയോട് ഒരല്പം സ്നേഹക്കൂടുതലുണ്ട് രജനിക്ക് എന്ന പലപ്പോഴും ആരാധകർക്കും തോന്നിയിട്ടുണ്ട് ഐശ്വര്യയും ധനുഷം തമ്മിൽ വേർപിരിഞ്ഞപ്പോൾ ഇരുവരെയും ഒരുമിക്കുവാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് രജനീകാന്ത്. വളരെയധികം നിലപാടുകളും മികച്ച വ്യക്തിത്വവും ഉള്ള ഒരു വ്യക്തി തന്നെയാണ് ഐശ്വര്യ രജനീകാന്ത് എന്ന എല്ലാവരും ഒരേപോലെ പറയുന്നുണ്ട് ഇങ്ങനെ ഒരു മകളെ ലഭിച്ച നിങ്ങൾ ഭാഗ്യവാനായ പിതാവാണെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്.