മിനിസ്ക്രീൻ പ്രേക്ഷകർക്ക് യാതൊരു വിവരണങ്ങളും ആവശ്യമില്ലാത്ത താരം ആണ് രേഖ രതീഷ്. മലയാള സിനിമകളിലൂടെ കടന്നു വന്ന് പിന്നീട് ,മിനിസ്ക്രീനിലെ മുൻ നിര താരമായി മാറുകയായിരുന്നു രേഖ രതീഷ്. രേഖയുടെ അഭിനയ ജീവിതം പോലെ തന്നെ മലയാളികൾക്ക് അറിയാവുന്നതാണ് അവരുടെ വ്യക്തി ജീവിതവും. അഭിനയത്തിൽ ഒരുപാട് വിജയങ്ങൾ കൈവരിച്ച താരത്തിന്റെ ദാമ്പത്യജീവിതം പരാജയമായിരുന്നു.
ഒരു മകനാണ് രേഖയ്ക്ക് ഉള്ളത്. വർഷങ്ങളായി അഭിനയ മേഖലയിൽ സജീവമായിട്ടുള്ള താരത്തിന് ഒരുപാട് സുഹൃത്തുക്കളാണ് ഈ മേഖലയിലുള്ളത്. അതിൽ വളരെ കുറച്ച് ആളുകളോട് മാത്രമാണ് വളരെ അടുത്ത ബന്ധം താരം സൂക്ഷിക്കാറുള്ളൂ. നടൻ യുവ കൃഷ്ണയുമായി അത്തരത്തിൽ ഒരു അടുപ്പമായിരുന്നു താരത്തിനുള്ളത്. “മഞ്ഞിൽ പിരിഞ്ഞ പൂവ്” എന്ന പരമ്പയിൽ യുവയുടെ ‘അമ്മ വേഷം കൈകാര്യം ചെയ്തത് രേഖയായിരുന്നു.
ഇതേസമയം തന്നെ സീ കേരളത്തിൽ “പൂക്കാലം വരവായി” എന്ന പരമ്പരയിലെ നായിക ആയ മൃദുല വിജയുടെ ‘അമ്മ വേഷം ചെയ്തതും രേഖ ആയിരുന്നു. അങ്ങനെ ഇരിക്കെയാണ് ഇവരുടെ വിവാഹ ആലോചന താരം കൊണ്ടുവന്നതും പ്രേക്ഷകരുടെ പ്രിയ താരങ്ങൾ വിവാഹിതരാവുന്നതും. എന്നാൽ വിവാഹത്തിന് രേഖാ രതീഷ് പങ്കെടുക്കാത്തത് വലിയ ചർച്ചയായിരുന്നു. ഒരു മകനായി തന്നെയാണ് രേഖ യുവയെ സ്നേഹിച്ചത്.
നടിയും അവതാരകയുമായ അലീനയുടെ ഷോയിൽ രേഖ ഇക്കാര്യം തുറന്നു പറഞ്ഞ വീഡിയോ മുമ്പ് വൈറൽ ആയിട്ടുണ്ട്. സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും യുവ രേഖയെ അമ്മ എന്നാണ് വിളിക്കുന്നത് എന്നായിരുന്നുരേഖ പറഞ്ഞത്. “മഞ്ഞിൽ വിരിഞ്ഞ പൂവി”ന്റെ ലൊക്കേഷനിൽ വച്ചായിരുന്നു ആദ്യം യുവയെ രേഖ കാണുന്നത്. യുവയുടെ ആദ്യ പരമ്പരയാണ് “മഞ്ഞിൽ വിരിഞ്ഞ പൂവ്”. അഭിനയ മേഖലയിൽ യുവ ആദ്യമായി പരിചയപ്പെടുന്ന താരം ആയിരുന്നു രേഖ.
ആദ്യമൊക്കെ വെറും ഹായ് ബൈ ബന്ധമായിരുന്നെങ്കിൽ പിന്നീട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു അമ്മ മകൻ ബന്ധം ഇവർക്കിടയിൽ വളരുകയായിരുന്നു. യുവയെയും മൃദുലയെയും അടുത്തറിയാവുന്നതിനാലാണ് നിങ്ങൾക്ക് വിവാഹം കഴിച്ചു കൂടെ എന്ന് രേഖ ഇവരോട് നിർദ്ദേശിച്ചത്. ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമായി അയച്ച സ്നേഹദൂതയാണ് രേഖ രതീഷ് എന്നായിരുന്നു ഇരു താരങ്ങളും രേഖയെ കുറിച്ച് പറഞ്ഞത്.
എന്നാൽ ഇവരുടെ വിവാഹത്തിന് രേഖ പങ്കെടുത്തിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയായിരുന്നു. ഇതിനു മറുപടിയുമായി താരം എത്തിയിരുന്നു. ഇരുവരും തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. അത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന ആളല്ല ഞാൻ എന്ന് അവർക്ക് നന്നായി അറിയാം. അതുകൊണ്ടായിരിക്കും അവർ തന്നെ ക്ഷണിക്കാതിരുന്നത് എന്ന് ആയിരുന്നു രേഖ പറഞ്ഞത്. എന്തിരുന്നാലും അവർ തമ്മിൽ ഒന്നിക്കുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
എന്റെ കുട്ടികൾക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു, എന്റെ പ്രാർത്ഥന എപ്പോഴും അവർക്കൊപ്പം ഉണ്ടാകും എന്നായിരുന്നു രേഖ മറുപടി നൽകിയത്. എന്നാൽ വിവാഹത്തിന് രേഖയെ ക്ഷണിച്ചിരുന്നു എന്നാണ് യുവാവും മൃദുലയും ഒരുമിച്ച് വ്യക്തമാക്കിയത്. വിവാഹ ശേഷം ഇവർ തമ്മിലുള്ള ബന്ധത്തിൽ ഒരു വിള്ളൽ ഉണ്ടായിരിക്കുന്നു എന്നാണ് പൊതുവായുള്ള ചർച്ചകൾ. “പരസ്പരം” എന്ന പരമ്പരയിലെ പത്മാവതി അമ്മയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചത്. ഇതോടെ ആണ് രേഖയെ തേടി കൂടുതൽ അവസരങ്ങൾ എത്തിയത്.