മകളെ അമ്പലത്തിൽ മറന്ന് വെച്ച് യുവ – കഷ്ട്ടം തന്നെ എന്ന് വിമർശനം

മലയാളത്തിലെ പ്രമുഖ സീരിയൽ നടന്മാരിൽ ഒരാളാണ് യുവ കൃഷ്ണ. താരം വിവാഹം ചെയ്തിരിക്കുന്നത് പ്രശസ്ത മലയാള സീരിയൽ നടിയായ മൃദുലയെ ആണ്. രണ്ടു പേരുടെയും എല്ലാ വിശേഷങ്ങളും ഇവർ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. യുവക്കും മൃദുലക്കും ഒരു പെൺകുഞ്ഞാണ്. മകളുടെ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇരുവരും വിവാഹിതരായത് 2021 ജൂലൈ മാസത്തിൽ ആയിരുന്നു.

ഇവരുടെ വിവാഹം ഒരു പ്രേമവിവാഹം അല്ല എന്നാണ് താരങ്ങൾ പറഞ്ഞത്. വിവാഹം നടന്നത് ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു. യുവക്കും മൃദുലക്കും പെൺകുഞ്ഞു പിറന്നത് ആഗസ്റ്റ് 19ന് ആണ്. മകളുടെ പേരിടൽ ചടങ്ങും താരങ്ങൾ ആഘോഷമാക്കിയിരുന്നു. ധ്വനി എന്നാണ് മകൾക്കു പേര് നൽകിയിരിക്കുന്നത്. പ്രമുഖ ചാനൽ ഇന്റർവ്യൂവിൽ യുവ തനിക്കു പറ്റിയ ഒരു വലിയ അബദ്ധം തുറന്നു പറഞ്ഞിരിക്കുകയാണ്.

സ്വന്തം അമ്മയും ചേച്ചിയും ചേച്ചിയുടെ മകളുമൊത്ത് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴാൻ പോയി. അവിടെ വെച്ച് ചേച്ചി സ്വന്തം മകളെ യുവയുടെ കയ്യിൽ ഏല്പിച്ചു. ചേച്ചിയും അമ്മയും തൊഴുതു പുറത്തേക്കിറങ്ങി. യുവ തൊഴുതു മടങ്ങി എത്തിയപ്പോൾ ചേച്ചി മകൾ എവിടെ എന്ന് യുവയോട് ചോദിച്ചപ്പോൾ ആണ് നടൻ യുവ തൻ്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിയുടെ മകളെ കുറിച്ച് ഓർമിച്ചത്. ഉടൻ തന്നെ ഓടി എല്ലാ സ്ഥലത്തും നോക്കി.

ഒടുവിലാണ് കുട്ടി അമ്പലത്തിൽ തന്നെ ഒരു സൈഡിൽ ഇരിക്കുന്നത് കണ്ടത്. ഓടിപ്പോയി മകളെ എടുത്തു. കൂടെയുള്ളവരെ ആരേയും കാണാത്തതുകൊണ്ട് അമ്പലത്തിൽ തന്നെ ഇരിക്കുകയായിരുന്നു. ഇൻറ്റർവ്യൂവിൽ മൃദുലയും ഇവരുടെ മകൾ ധ്വനിയും യുവയുടെ കൂടെ ഉണ്ടായിരുന്നു. യുവയുടെ ചേച്ചിയുടെ മകളെ മറന്നു വെച്ച കാര്യം കേട്ടതോടെ മൃദുല ആകെ ടെൻഷനിൽ ആണ്. സ്വന്തം മകളെയും ഇതുപോലെ മറന്നു വെക്കുമോ എന്ന ഭയത്തിലാണ് മൃദുല ഇപ്പോൾ.

മകളെ കൂടെ വിടില്ല എന്നാണ് മൃദുല പറയുന്നത്. ഉണ്ണികൃഷ്ണൻ എന്നാണ് യുവയുടെ യഥാർത്ഥ പേര്. പേര് മാറ്റിയത് മേജീഷ്യൻ മുതുകാടിനൊപ്പം ചേർന്നതിൽ പിന്നെയാണ്. മുൻപ് ഉണ്ണിക്കണ്ണൻ്റെ ചില സ്വഭാവങ്ങൾ ഉണ്ടായിരുന്നു എന്ന് യുവ തന്നെ പറയുന്നു. ഒട്ടനവധി ഗേൾ ഫ്രണ്ട്‌സും ബ്രേക്കപ്പും ഒക്കെ ഉണ്ടായിരുന്നു അദ്ദേഹത്തിന്. പ്രേമിച്ചിരുന്നെങ്കിലും വിവാഹത്തിൽ എത്താൻ ആ റിലേഷൻസിനു ഒന്നും സാധിച്ചില്ല. യുവക്ക് മൃദുലയെ കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്.

മൃദുല വന്നതിനു ശേഷം ജീവിതത്തിൽ ഉയർച്ചകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് യുവ പറയുന്നത്. പ്രിത്വിരാജ് ആണ് യുവയുടെ ഇഷ്ട നായകൻ. ഒരു നടൻ ആയിരുന്നില്ല എങ്കിൽ ഇല്ലുഷനിസ്റ്റ് ആകാൻ ആയിരുന്നു തനിക്ക് ആഗ്രഹം എന്നാണ് യുവ പറയുന്നത്. യുവയുടെ വീട്ടുകാർക്ക് നടൻ ആക്കുന്നതിൽ ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply