നാഷണൽ അവാർഡ് നു പിന്നാലെ വന്ന സൗഭാഗ്യം കണ്ടോ ? സുരേഷ് ഗോപിയുടെ തകർപ്പൻ സമ്മാനം

അറുപത്തിയെട്ടാമത് ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ അയ്യപ്പനും കോശിയും എന്ന ചിത്രം നാല് വാർഡുകളാണ് വാരി കൂട്ടിയിരിക്കുന്നത്. മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചതാവട്ടെ നഞ്ചിയമ്മയ്ക്കുമാണ്. വലിയ സന്തോഷത്തോടെയാണ് ഈ ഒരു വാർത്തയെ ഓരോ പ്രേക്ഷകനും കേട്ടിരുന്നത്. എന്നാൽ സിനിമാ ലോകത്ത് പലരും ഇതിനെ വിമർശിക്കുകയും മറ്റും ചെയ്തിരുന്നു. വമ്പൻ താരനിരയും ബഡ്ജറ്റുകളും ഒന്നും ആവശ്യമില്ല എന്ന് തെളിയിച്ച ഒരു ചിത്രമായിരുന്നു അയ്യപ്പനും കോശിയും. മികച്ച സംവിധായകനെന്ന അവാർഡ് സച്ചി സ്വന്തമാക്കിയപ്പോൾ മികച്ച ഗായികയുടെ അവാർഡ് ലഭിച്ചത് ആവട്ടെ നഞ്ചിയമ്മയ്ക്കായിരുന്നു.

ഈ വേളയിൽ പ്രത്യേക ജൂറി അവാർഡും നഞ്ചിയമ്മയെ തേടിയെത്തിയിരുന്നു. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിയായ ജീവിതസായാഹ്നത്തിൽ എത്തി നിൽക്കുന്ന സമയത്ത് നഞ്ചിയമ്മ പ്രശസ്ത ആയിരിക്കുകയാണ് എന്നതാണ് ശ്രെദ്ധ നേടുന്ന ഒരു കാര്യം. ലളിതമായ സംസാരത്തിലൂടെ മലയാളികളുടെ മനം കവർന്ന വ്യക്തിയാണ് നഞ്ചിയമ്മ. സച്ചി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ നഞ്ചിയമ്മയുടെ പ്രതിഭ ആരും അറിയില്ലായിരുന്നു എന്നതാണ് സത്യം. ഇപ്പോൾ നഞ്ചിയമ്മയെ തേടി മറ്റൊരു വിശേഷം കൂടി എത്തിയിരിക്കുകയാണ്. അട്ടപ്പാടിയിലെ ആരുമറിയാത്ത ഊരുകളിൽ നിന്നും നഞ്ചിയമ്മ പാടിയ പാട്ട് ഇന്ന് ഒരുപാട് ചുരങ്ങൾ ഇറങ്ങി ഇന്ത്യയിൽ മുഴുവൻ എത്തി നിൽക്കുകയാണ്.

ഈ സാഹചര്യത്തിൽ നഞ്ചിയമ്മയുടെ ഈ സന്തോഷത്തിൽ പങ്കു ചേർന്നിരിക്കുകയാണ് നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമ്മു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന പേരുകളിലൊന്നാണ് നഞ്ചിയമ്മയെ എന്നാണ് അദ്ദേഹം കൂട്ടിചേർത്തത്. ഇങ്ങനെ ഒരു അംഗീകാരവും ആദരവും നഞ്ചിയമ്മയെ തേടി വരും എന്ന് സത്യത്തിൽ ഞാൻ വിചാരിച്ചിരുന്നില്ല. നഞ്ചിയമ്മയ്ക്കായി ഒരു ഗംഭീര ഓഫറാണ് സുരേഷ് ഗോപി ഇപ്പോൾ നൽകുന്നത്. തന്റെ വീട്ടിൽ ഒരു ദിവസം വന്നു താമസിക്കുന്നതിനായി അദ്ദേഹം നഞ്ചിയമ്മയെ ക്ഷണിച്ചിരിക്കുകയാണ്. സംവിധായകനായ സച്ചി നേരിട്ട് വന്ന് സംസാരിക്കുന്നതു പോലെയാണ് തനിക്ക് തോന്നിയത് എന്നാണ് ഇതിന് മറുപടിയായി സുരേഷ് ഗോപിയോട് പറഞ്ഞത്.

തനിക്ക് വളരെ സന്തോഷമുണ്ടെന്നും, സിനിമ രംഗത്ത് നിന്ന് തന്നെ ആദ്യമായി വീഡിയോ കോൾ ചെയ്യുന്ന ഒരു വ്യക്തി സുരേഷ് ഗോപി ആണെന്ന് നഞ്ചിയമ്മ പറയുന്നു. ഉടൻ തന്നെ നഞ്ചിയമ്മയേ കാണാൻ വരുന്നുണ്ട് എന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു സുരേഷ് ഗോപി. മൊബൈൽ റേഞ്ച് കുറച്ചു പ്രശ്നമുണ്ടെന്ന് നഞ്ചിയമ്മ സൂചിപ്പിച്ചപ്പോൾ അക്കാര്യം ഉറപ്പായും ബിഎസ്എൻഎൽ അറിയിക്കാം എന്നായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടി. നഞ്ചിയമ്മയെ കാണാൻ വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply