മക്കൾ രണ്ടാളും വിവാഹം ചെയ്തത് ഹിന്ദുക്കളെ ! ആരും മതം മാറിയിട്ടില്ല – ഞങ്ങളുടെ മക്കൾ ആയാണ് അവർ ജീവിക്കുന്നത്

yesudas

മറിച്ച് ഒരു പേര് പറയാൻ കഴിയാത്ത വിധം പതിറ്റാണ്ടുകളായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പാട്ടുകാരനാണ് ഗാനഗന്ധർവ്വൻ യേശുദാസ്. ഗാനഗന്ധർവ്വൻ യേശുദാസിന് കഴിഞ്ഞ ദിവസം 83 വയസ്സ് തികഞ്ഞു. ഇന്ത്യ ഒന്നടങ്കം ഗാനഗന്ധർവ്വൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളു അതാണ് യേശുദാസ് എന്ന പാട്ടുകാരൻ. ഈ ഗാനഗന്ധർവന്റെ ശബ്ദം കേട്ടുകൊണ്ടാണ് നമ്മുടെ നാട്ടിലെ ദൈവങ്ങൾ പോലും ഉണരുന്നതും ഉറങ്ങുന്നതും. 1961 നവംബർ 14നാണ് കാൽപ്പാടുകൾ എന്ന് സിനിമയ്ക്ക് വേണ്ടി 21 വയസ്സുകാരനായ കെ ജെ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി മുഴങ്ങി കേട്ടത്.

എംബി ശ്രീനിവാസനായിരുന്നു കാൽപ്പാടുകൾക്ക് വേണ്ടി സംഗീതം ഒരുക്കിയത്. കേസ് ആന്റണി സംവിധാനം ചെയ്തു രാമൻ നമ്പിയത് നിർമ്മിച്ച ചിത്രമായിരുന്നു കാൽപ്പാടുകൾ. പിന്നീടായിരുന്നു ഒരു സംഗീതയുഗത്തിന്റെ ആരംഭം. അച്ഛനെ പോലെ തന്നെ മകൻ വിജയ് യേശുദാസും ഇന്ന് സംഗീത ലോകത്ത് സജീവമാണ്. വളരെ ചെറുപ്പം മുതൽ തന്നെ പാട്ടിനോട് കാമ്പം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു വിജയ്. അതുകൊണ്ടുതന്നെ അച്ഛനെപ്പോലെ തന്നെ ജീവിതത്തിൽ മകനും ഏറ്റവും പ്രാധാന്യം കൊടുത്തത് സംഗീതത്തിന് തന്നെയായിരുന്നു. ഇന്ന് സിനിമ ഇൻഡസ്ട്രികളിൽ തിരക്കുള്ള ഒരു ഗായകനായി മാറിയിരിക്കുകയാണ് വിജയ് യേശുദാസ്.

ഇപ്പോളിതാ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലൂടെ കുടുംബത്തെക്കുറിച്ച് തുറന്നു പറയുകയാണ് യേശുദാസിന്റെ പ്രിയ പത്നി പ്രഭാ യേശുദാസ്. തങ്ങളുടെ വിവാഹത്തിന് മുന്നേതന്നെ തനിക്ക് ദാസേട്ടന്റെ അമ്മയെയും സഹോദരിയെയും ഒക്കെ അറിയാമായിരുന്നു എന്നും താൻ ദാസേട്ടന്റെ സഹോദരിയുമായി നല്ല കൂട്ടായിരുന്നു എന്നും പ്രഭ തുറന്നുപറയുന്നു. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനു ശേഷമാണ് ആദ്യത്തെ മകൻ ഉണ്ടായത് എന്നും അന്ന് ദാസേട്ടൻ മൂകാംബികയിൽ ആയിരുന്നു എന്നും പ്രഭ പറയുന്നു. പിന്നീട് ഒരു വർഷവും അഞ്ചുമാസവും കഴിഞ്ഞാണ് വിജയ് ഉണ്ടായതെന്നും അതിനുശേഷം മൂന്നുവർഷം കഴിഞ്ഞാണ് ഇളയ മകൻ വിശാൽ വന്നതെന്നും താരം കൂട്ടിച്ചേർത്തു.

മൂന്നു മക്കളും നന്നായി പാടുമായിരുന്നുവെന്നും എന്നാൽ വിജയിക്കായിരുന്നു കൂടുതൽ അഭിരുചി ഉണ്ടായിരുന്നതെന്നും പ്രഭ പറഞ്ഞു. പെൺമക്കൾ ഇല്ലാത്തതിന്റെ സങ്കടം മാറിയത് വിജയ് കല്യാണം കഴിച്ചു ദർശനയെ കൊണ്ടുവന്നതോടു കൂടിയാണെന്നും അവൾ വന്നതിനുശേഷം അവൾ തങ്ങളുടെ മകളായി എന്നും പ്രഭ കൂട്ടിച്ചേർത്തു. വിശാലിന്റെ ഭാര്യ വിനയും വിശാലും അമേരിക്കയിലാണ് ഉള്ളതെന്നും തങ്ങളുടെ രണ്ടു മരുമക്കളും ഹിന്ദുക്കളാണെങ്കിലും അവരാരും മതം മാറിയിട്ടില്ല എന്നും പ്രഭ വ്യക്തമാക്കുന്നു. മതം മാറാനായി അവരെ ആരും നിർബന്ധിച്ചിട്ടുമില്ല എന്നും എല്ലാ മതങ്ങളെയും തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും പ്രഭ കൂട്ടിച്ചേർത്തു. ദാസേട്ടൻ വലിയൊരു ശബരിമല, മൂകാംബിക ഭക്തനാണ് എന്നും താരം പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply