ഖത്തർ ലോകകപ്പ് ഫൈനലിൽ തനിക്ക് പിഴവ് പറ്റിയെന്ന് തുറന്നു സമ്മതിച്ച് റഫറി ! സംഭവിച്ചത് അറിഞ്ഞോ

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ മുൾമുനയിൽ നിർത്തിച്ച തീപാറുന്ന ഒരു ഫൈനൽ മത്സരം ആയിരുന്നു അർജന്റീനയും ഫ്രാൻസും തമ്മിൽ. ആദ്യം രണ്ടു ഗോളുകൾ അർജന്റീന നേടി വിജയസാധ്യത ഉറപ്പിച്ചിരുന്നു എങ്കിലും കളി കഴിയുന്നതിന് മുമ്പായി രണ്ടു ഗോളുകൾ നേടി ഫ്രാൻസ് തിരിച്ചടിച്ചു. പിന്നീട് പെനാൽറ്റി കിക്ക്ഔട്ടിൽ അർജന്റീന വേൾഡ് കപ്പ് വിജയികളായി മാറുകയായിരുന്നു.

അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു ശേഷം അർജന്റീനയുടെ വിജയാഘോഷങ്ങൾക്ക് ഒപ്പം തന്നെ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും സൈബർ ആക്രമണവും ആരാധകർക്കിടയിൽ ഉയർന്നു. ഇപ്പോഴിതാ ഗെയിമിൽ വലിയ തെറ്റ് ഒന്നും ചെയ്തില്ലെങ്കിലും വ്യത്യസ്തമായി ചില തീരുമാനങ്ങൾ എടുക്കാമായിരുന്നു എന്ന് തുറന്നു സമ്മതിക്കുകയാണ് 41കാരനായ റഫറി ഷിമോൻ മാർസിനിയാക്ക്.

മത്സരത്തിൽ മർക്കസ് അക്യുനയുടെ ഒരു ഫൗൾ വിളിച്ച് ഫ്രാൻസിന് പ്രത്യാക്രമണം നടത്താനുള്ള ഒരു അവസരം താൻ ഇല്ലാതാക്കിയിട്ടുണ്ട് എന്നും തുറന്ന് സമ്മതിക്കുകയാണ് മാർസിനിയാക്ക്. ഈ അവസരത്തിൽ ഫൗൾ വിളിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഫിഫ ലോക ഫൈനൽ മത്സരത്തെ നിയന്ത്രിച്ചിരുന്നത് പോളിഷ് റഫറി ആയ ഷിമോൺ മാർസിനിയാക്കിനെ ആണ്.

പക്ഷപാതിത്വത്തിന്റെ പേരിൽ ഇംഗ്ലീഷ് റഫറി ആന്റണി ടെയ്‌ലറിനെ മത്സരം നിയന്ത്രിക്കുന്നതിൽ നിന്ന് വിലക്കിയതിന് ശേഷമായിരുന്നു ഇദ്ദേഹം പകരക്കാരനായി എത്തിയത്. ഇദ്ദേഹം കാണിച്ചത് ശരിയല്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഫ്രഞ്ച് ആരാധകർ രംഗത്തെത്തിയത്. ഇത്രയും വലിയ മത്സരത്തിൽ മികച്ച പ്രകടനം തന്നെ റഫറി കാഴ്ചവെച്ചു എന്ന് നിരവധി ഫുട്ബോൾ ആരാധകർ അദ്ദേഹത്തെ അഭിനന്ദിക്കുന്നുമുണ്ട്.

എന്നാൽ ഫ്രഞ്ച് ആരാധകരിൽ നിന്ന് രൂക്ഷ വിമർശനമാണ് അദ്ദേഹം നേരിടുന്നത്. അക്യുനയുടെ ഒരു മോശം ടാക്കിളിനെ ഫൗഡൽ വിളിച്ച് ഫ്രാൻസിന്റെ ഒരു പ്രത്യാക്രമണം താൻ ഇല്ലാതാക്കി എന്ന് മാർസിനിയാക്ക് പോലും സമ്മതിക്കുന്നു. ഫൗൾ ചെയ്യപ്പെട്ട താരത്തിന് പരിശോധന വേണമെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അദ്ദേഹം പറയുന്നു. എന്നാൽ തന്റെ തോന്നൽ തെറ്റായിരുന്നു എന്നും ഒന്നും തന്നെ സംഭവിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ ഫ്രാൻസിന് മുൻതൂക്കം ഉണ്ടാകാമായിരുന്ന ഒരു അവസരമാണ് നഷ്ടമായതെന്നും അദ്ദേഹം പറയുന്നു. ഇതുപോലെയുള്ള മത്സരങ്ങളിൽ ഇത്തരം പിഴവുകൾ കാര്യമായി എടുക്കാറില്ല എന്നും വലിയ തെറ്റ് സംഭവിച്ചിട്ടില്ല എന്നതാണ് പ്രധാനം എന്നും അദ്ദേഹം പങ്കുവെച്ചു. ഡിസംബർ 18ന് രാത്രി നടന്ന ഫൈനലിന്റെ അന്നു മുതൽ നിരന്തരമായ വിമർശനങ്ങൾക്കും സൈബർ ആക്രമണത്തിനും ഇരയാവുകയാണ് മാർസിനിയാക്ക്. നിരവധി ഫ്രഞ്ച് ആരാധകരാണ് ഇദ്ദേഹത്തിനെതിരെ പെറ്റിഷൻ സൈൻ ചെയ്തത്. മുൻ പോളണ്ട് താരം ആണ് ലോക കപ്പ് ഫൈനൽ റഫറി ആയി പ്രവർത്തിച്ച മാർസിനിയാക്ക്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply