പബ്ജി കളിയിലൂടെ പരിചയപ്പെട്ട 22 കാരനൊപ്പം സ്വന്തം മക്കളേ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെ പത്ത് മാസത്തിന് ശേഷം കണ്ടെത്തി !

സോഷ്യൽ മീഡിയ പ്രണയങ്ങൾ ഇക്കാലത്തു ഒരു പുതുമയല്ല. പ്രായഭേതമന്യേ ഇക്കാലത്തു ഓൺലൈൻ പ്രണയങ്ങൾ ഒരു പതിവായി മാറിയിരിക്കുകയാണ്. മുഖം നോക്കാതെയുള്ള ചാറ്റിങ്ങുകളും ശേഷം ഒളിച്ചോട്ടവും ഇന്നൊരു പുത്തരിയല്ല. ശേഷം നേരിൽ കാണുമ്പോൾ ഇത്തരത്തിലുള്ള ഓൺലൈൻ പ്രണയങ്ങളിൽ മിക്കതും പരാചയമാവുകയും ചെയ്യാറുണ്ട്. വലിയ പ്രായവ്യത്യാസമുള്ള ഓൺലൈൻ കമിതാക്കളെ പറ്റി നമ്മൾ മാധ്യമങ്ങളിലൂടെ അറിയാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.

പബ്ജി കളിയിലൂടെ പരിചയപ്പെട്ട 22 വയസ്സുള്ള യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ഒരു യുവാവിനൊപ്പം ആണ് മക്കളെ ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞത്. മലപ്പുറം പ്രദേശിനിയായ യുവതിക്ക് മൂന്ന് മക്കളുണ്ട്. പത്തുമാസത്തെ പോലീസ് അന്വേഷണത്തിന് ശേഷമാണ് യുവതിയെ കണ്ടെത്തിയത്. ഇരുവർക്കും എതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആയിരുന്നു യുവതിയെ കാണാനില്ല എന്ന പേരിൽ ബന്ധുക്കൾ പോലീസിന് പരാതി നൽകിയത്. മലപ്പുറത്ത് താനൂർ എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. അന്വേഷണത്തിൽ മൊബൈൽ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ യുവതി തമിഴ്നാട്ടിലേക്ക് കടന്നു എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ശേഷം തമിഴ്നാട്ടിൽ വെച്ച് യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആവുകയും അന്വേഷണം വഴിമുട്ടുകയും ചെയ്തു. പിന്നീട് യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രമാക്കിയായിരുന്നു അന്വേഷണം നടന്നത്.

ശേഷം ആണ്ടിപ്പെട്ടി എന്ന സ്ഥലത്ത് വച്ച് ഇരുവരെയും പോലീസ് കണ്ടെത്തുകയായിരുന്നു. പബ്ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയമുകൾക് അടിമയായിരുന്നു യുവതി എന്ന് പോലീസ് അന്വേഷണത്തിൽ നിന്നും മനസ്സിലായി. പുബ്ജി വഴി തന്നെയാണ് തമിഴ്നാട് സ്വദേശിയായ 22 കാരനെ പരിചയപ്പെടുന്നതും അടുക്കുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഒളിച്ചോട്ടം നടത്തിയ യുവതിയെ പോലീസ് തിരഞ്ഞ് കണ്ടുപിടിച് തിരിച്ചെത്തിക്കുകയായിരുന്നു. പിന്നീട് 10 മാസത്തിന് മുമ്പാണ് കുട്ടികളെ ഉപേക്ഷിച്ച് ഇവർ വീണ്ടും കടന്നു കളയുന്നത്.

ഓൺലൈൻ ഗേമുകളും മാധ്യമങ്ങളും എല്ലാം എത്രത്തോളം മനുഷ്യ മനസ്സുകളെ കീഴ്പ്പെടുക്കുന്നുണ്ടെന്ന് ഇത്തരം വാർത്തകളിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. സ്വന്തം സാഹചര്യം പോലും കണക്കിലെടുക്കാതെ ചിലർ ഇതുപോലെ മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച പോകുന്നു. വരും വരായ്കകൾ ആലോചിക്കാതെയുള്ള ഇത്തരം തീരുമാനങ്ങൾ കലാശിക്കുന്നതും ഇതുപോലെ തന്നെ.

story highlight – pubg game change a family

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply