MD-15 എന്ന പുതിയ ഇന്ധനത്തെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ റെയിൽവേ ഉപയോഗിക്കുന്ന ഡീസൽ ലോക്കോമോട്ടീവുകൾക്ക് പകരമായി ഭാവിയിൽ മാറുവാൻ സാധ്യതയുള്ള ഒരു പുതിയ ഇന്ധനമാണ് MD-15. ഈ ഇന്ധനം വളരെ ചിലവ് കുറഞ്ഞ ഇന്ധനമാണ്. MD-15 എന്ന ഇന്ധനം വികസിപ്പിച്ചെടുത്തിരിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ ടെക്നിക്കൽ അഡ്വൈസർ റിസൾട്ട് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി(IOCL) സഹകരിച്ചു കൊണ്ടാണ്.
പുതിയ ഇന്ധനം ഉപയോഗിച്ചു കഴിഞ്ഞാൽ റെയിൽവേക്ക് ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കാം. അതോടൊപ്പം തന്നെ അന്തരീക്ഷ മലിനീകരണവും കുറയ്ക്കുവാൻ സാധിക്കും. MD -15 എന്ന പുതിയ ഇന്ധന നാമം മെഥനോൾ ഡീസൽ 15 എന്നിവയുടെ പേരിൻ്റെ ആദ്യ അക്ഷരങ്ങളെയാണ് സൂചിപ്പിക്കുന്നത്. പുതിയ ഇന്ധനം ഉപയോഗിക്കുന്നതിലൂടെ തന്നെ വാർഷിക അടിസ്ഥാനത്തിൽ ഏകദേശം 24 കോടി ലിറ്റർ ഡീസൽ ലാഭിക്കാൻ കഴിയും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡീസൽ ലാഭത്തിലൂടെ 2280 കോടി രൂപ റെയിൽവേയ്ക്ക് ലാഭം ഉണ്ടാവുകയും ചെയ്യും. ഇപ്പോൾ ഇന്ത്യൻ റെയിൽവേ ഏകദേശം ഒരു വർഷത്തിൽ 160 കോടി ലിറ്റർ ഡീസൽ ആണ് ഉപയോഗിക്കുന്നത്. ഇപ്പോൾ നിലവിൽ RDSO, ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ഒരു കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. പുതിയ ഇന്ധനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് ഏഴ് മാസമായി. ഈ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഭാരത സർക്കാറിൻ്റെ മെഥനോള്‍ മിഷൻ്റെ ഭാഗമായി കൊണ്ടാണ്.
ഈ മിഷൻ്റെ പ്രധാന ഉദ്ദേശം തന്നെ ഇന്ത്യൻ റെയിൽവേയുടെ ഇന്ധനമായ ഡീസലിനെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തുക എന്നുള്ളതാണ്. ഡീസലും,15% മെഥനോളും കൂടി ചേർന്നുള്ള മിശ്രിതമാണ് MD -15. മെഥനോള്‍ എന്നത് ഏക തന്മാത്ര അധിഷ്ഠിതമായതിനാൽ ഇവ തമ്മിൽ മിക്സ് ചെയ്യുന്നത് സങ്കീർണ്ണമാണ്. ഇവ രണ്ടും നേരിട്ട് കൂട്ടിച്ചേർക്കുവാൻ കഴിയില്ല. അതുകൊണ്ട് ഇതോടൊപ്പം മറ്റ് ചില അഡിക്ടീവുകൾ കൂടി ചേർക്കേണ്ടിവരും.
ഇന്ധനങ്ങൾ ശരിയായ രീതിയിൽ മിശ്രണം ചെയ്തുകൊണ്ട് ഡീസൽ ലോക്കോമോട്ടീവുകളിൽ ഉപയോഗിക്കാനാണ് ഇപ്പോഴത്തെ ശ്രമം. നിലവിൽ ഇപ്പോൾ ബ്ലെൻഡ് തയ്യാറാക്കുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്വയം ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത 14% അഡിക്ടീവ്സ് ചേർത്തുകൊണ്ടാണ്. 15% മെഥനോളും 71% മിനറൽ ഡീസലും ആണ് ഇതിൽ ചേർന്നിരിക്കുന്നത്. പുതിയ ഇന്ധനമായ MD-15 പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
പരീക്ഷണ അടിസ്ഥാനത്തിൽ ഡീസലിനെ അപേക്ഷിച്ചു ഉയർന്ന ഇന്ധനക്ഷാമത ലഭിച്ചു എന്നാണ് റിപ്പോർട്ട്. ട്രയൽ നടത്തിയതിനുശേഷം റിപ്പോർട്ട് റെയിൽവേക്ക് സമർപ്പിക്കുകയും ചെയ്യും. ഇന്ത്യൻ റെയിൽവേയാണ് പുതിയ ഇന്ധനം ഉപയോഗിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.