ആര് എന്തുപറഞ്ഞാലും എനിക്കൊരു ചുക്കുമില്ല; ഞാൻ മമ്മൂക്കയുടെ കൂടെ പോകും. തിരിച്ച് ആരോടും പ്രതികരിക്കാറില്ല: രമേഷ് പിഷാരടി.

രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടിയും പിഷാരടിയും കൂടുതൽ അടുത്തത്. പഞ്ചവർണ്ണ തത്ത എന്ന സിനിമയ്ക്ക് ശേഷമാണ് പിഷാരടി ഗാനഗന്ധർവ്വൻ എന്ന സിനിമ സംവിധാനം ചെയ്തത്. ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ റിലീസിന് മുൻപായി കുറെ ഇൻ്റർവ്യൂകൾ ഇവർ ഒരുമിച്ച് ചെയ്തിരുന്നു. സിനിമാലോകത്ത് പൊതുവേ എല്ലാവരും പറയാറുള്ളത് വളരെ പരുക്കവും കർക്കശവുമായ സ്വഭാവമുള്ള നടനാണ് മമ്മൂട്ടിയെന്ന്.

അതുകൊണ്ടുതന്നെ ന്യൂജൻ താരങ്ങളൊക്കെ തന്നെ വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് പെരുമാറാറുള്ളൂ. രമേഷ് പിഷാരടിയും മമ്മൂട്ടിയുമൊത്തുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ ചർച്ചയ്ക്ക് വഴിതെളിച്ചു. മമ്മൂട്ടിയുമായി പിഷാരടിക്ക്‌ ഇങ്ങനെയൊരു ബന്ധം എങ്ങനെയുണ്ടായി എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതിന് മറുപടിയായി പിഷാരടി പറഞ്ഞത് താനും മമ്മൂക്കയുമായി ബന്ധങ്ങൾ ഒന്നുമില്ല.

അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള തൻ്റെ ആഗ്രഹം കൊണ്ടാണ് ഇത്തരം യാത്രകൾ ചെയ്യുന്നത്. മമ്മൂട്ടിയെ പോലെ മികച്ച അനുഭവസമ്പത്തുള്ള ഒരാളുടെ കൂടെ സമയം ചെലവഴിക്കാൻ പറ്റുന്നതും ഒരു ഭാഗ്യമാണെന്ന് പിഷാരടി പറഞ്ഞു. മമ്മൂക്ക തൻ്റെ കൂടെ വരണ്ട എന്ന് പറഞ്ഞാലും താൻ കൂടെ പോകും എന്നാണ് പിഷാരടി പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയുടെ വ്യക്തി ബന്ധങ്ങളും സുഹൃത് ബന്ധങ്ങളും ഒക്കെ വ്യത്യസ്തങ്ങളാണ്.

പൊതുവേദിയിൽ വെച്ച് ആരെങ്കിലും തന്നോട് ദേഷ്യപ്പെടുകയാണെങ്കിൽ അതിനൊന്നും പ്രതികരിക്കാറില്ല എന്നാണ് രമേശ് പിഷാരടി പറഞ്ഞത്. ആരെങ്കിലും എന്നെ എന്തെങ്കിലും പറഞ്ഞാലും ചീത്ത വിളിച്ചാലും ഒന്നും എനിക്ക് ഒരു പ്രശ്നമേ അല്ല എന്താണെന്നുവെച്ചാൽ അതു വെറും ഒരു ശബ്ദം മാത്രമായാണ് ഞാൻ കരുതുന്നത്. വിദേശത്തൊക്കെ പോകുമ്പോൾ സാധനങ്ങൾ വാങ്ങുവാൻ കടകളിൽ പോയാൽ തൊട്ടു കാണിക്കുമ്പോൾ മലയാളത്തിൽ ഞാൻ ചീത്ത പറയും.

മലയാളത്തിൽ പറയുന്നതുകൊണ്ട് തന്നെ അവർക്ക് ആ ഭാഷ അറിയാത്തതുകൊണ്ടുതന്നെ അവരെ വഴക്കു പറഞ്ഞതാണോ എന്നുള്ളത് മനസ്സിലാവില്ല. ആരെങ്കിലും നമ്മളെ വഴക്ക് പറയുമ്പോൾ അത് നമ്മളെ വിഷമിപ്പിക്കുന്നത് വഴക്കു പറയുന്ന ആളോ അല്ലെങ്കിൽ പറയുന്ന ഭാഷയോ നമുക്ക് അറിയുമെങ്കിൽ മാത്രമാണ്. അറിയില്ലെങ്കിൽ നമുക്ക് എന്താണ് പറഞ്ഞതെന്ന് മനസ്സിലാവുകയില്ല. നമ്മുടെ കാര്യങ്ങളിലേക്ക് കൂടുതൽ ഇടപെടാൻ ആരെയും സമ്മതിക്കരുത്. എല്ലാ കാര്യങ്ങൾക്കും ഒരു ലിമിറ്റ് വച്ചിട്ടുണ്ട് അതിനുള്ളിലേക്ക് വന്നെങ്കിൽ മാത്രമേ ഞാൻ പ്രതികരിക്കാറുള്ളൂ. എന്നെ ബാധിക്കാത്ത ഒരു കാര്യത്തിനുവേണ്ടി ആരെന്തു പറഞ്ഞാലും എനിക്കൊരു ചുക്കും ഇല്ലെന്നും പിഷാരടി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply