അമിതമായ സെക്സ് സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഇവയാണ് ! തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

intimate relation

ശരീരത്തിനും മനസ്സിനും ഒരു പോലെ ആരോഗ്യം നൽകുന്ന ഒന്നാണ് ലൈംഗിക ബന്ധം. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന ചൊല്ലു പോലെ അമിതമായ സെക്സ് അപകടമാണ് എന്ന് ചൂണ്ടിക്കാണിക്കുകയാണ് പല റിപ്പോർട്ടുകളും. കേവലം പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അമിതമായ സെക്സ് ഒരു പോലെ ദോഷകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പങ്കാളികൾക്ക് ഇടയിൽ ഉണ്ടാകുന്ന സന്തോഷത്തിനും സുഖത്തിനും എല്ലാം ശാരീരിക അടുപ്പം ഒരു പ്രധാന പങ്കു വഹിക്കുന്നു.

18 തൊട്ട് 29 പ്രായപരിധിയിലുള്ളവർ വർഷത്തിൽ ഏകദേശം 112 തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 30 തൊട്ട് 39 വയസ്സിന് ഇടയിലുള്ളവരുടെ ശരാശരി സംഖ്യ 86 ആണ്. 40 തൊട്ട് 49 വയസ്സ് ഇടയിലുള്ളവർക്ക് ഇത് 69 ആയി കുറയുന്നു. അമിതമായ സെക്സ് സ്ത്രീകളിൽ യോനിയിൽ വരൾച്ചയുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതു പോലെ തളർച്ചയും ഉണ്ടാക്കുന്നു.

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ശരീരത്തിന് താൽക്കാലികമായി ക്ഷീണം ഉണ്ടെങ്കിലും ഊർജ്ജം നൽകുന്നു. എന്നാൽ അമിതമായ സെക്സ് ശരീരത്തിന് തളർച്ചയാണ് ഉണ്ടാക്കുന്നത്. അമിതമായ സെക്സ് അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ രക്തത്തിലേക്ക് അമിതമായി കടക്കാൻ ഇടയാക്കുന്നു. ഇതിലൂടെ ബിപി, ഹൃദയമിടിപ്പ്, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ തോത് ഉയരുന്നു. ഇത് എല്ലാം തളർച്ച ഉണ്ടാക്കുന്ന കാരണങ്ങളാണ്.

ഇതു കൂടാതെ സ്വകാര്യ ഭാഗത്തെ ചർമ്മത്തിൽ മുറിവ് ഉണ്ടാക്കാൻ കാരണമാകുന്നു അമിതമായ സെക്സ്. വജൈനൽ ഭിത്തികളിൽ സമ്മർദ്ദം ഏൽക്കുന്നത് കാരണം സ്വകാര്യ ഭാഗങ്ങളിൽ നീരും തടിപ്പും ഉണ്ടാകാനും ഇത് കാരണമാകുന്നു. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരിലും കടുത്ത ശാരീരിക വേദനയും അസ്വസ്ഥതകളും അമിതമായ സെക്സ് കാരണം ഉണ്ടാകുന്നു. ഇതു കൂടാതെ കൂടുതൽ സെക്സ് ചിലരിൽ എങ്കിലും സെക്സിനോടുള്ള താല്പര്യം കുറയ്ക്കുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

സ്ത്രീകളിലും പുരുഷന്മാരിലും നടുവേദന പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും ഇത് കാരണമാകുന്നു. മലയാളികൾ ഇന്നും ചർച്ച ചെയ്യാൻ മടിക്കുന്ന ഒരു വിഷയമാണ് ലൈംഗികത. എന്തോ അപരാധം ആയിട്ടാണ് ലൈംഗികതയെ ആളുകൾ കണക്കാക്കുന്നത്. പറയാൻ പാടില്ലാത്ത ഒരു കാര്യമായിട്ടാണ് ലൈംഗികതയെ സമൂഹം മുദ്ര കുത്തി ഇരിക്കുന്നത്. എന്നാൽ മനുഷ്യ ജീവിതത്തിൽ ഏറ്റവും അത്യന്താപേക്ഷിതവും ഒഴിച്ചുകൂടാനാവാത്തതുമായ ലൈംഗികതയെക്കുറിച്ച് തുറന്ന ചർച്ചകളും സംസാരവും ഇല്ലെങ്കിൽ എങ്ങനെ കൂടുതൽ അറിയാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply