മലയാളികൾ ഏറെ അസൂയയുടെ നോക്കി കണ്ട ദമ്പതികൾ ആയിരുന്നു ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. അമൃത 2022 ൽ ആയിരുന്നു സംഗീതസംവിധായകനായ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. ഇവർ രണ്ടുപേരും ഒന്നിച്ചു എന്നുള്ള വാർത്ത വളരെ ഞെട്ടലോടെ ആയിരുന്നു മലയാളികൾ കേട്ടത്. ഗോപി സുന്ദർ 2001 ൽ ആയിരുന്നു പ്രിയ സുന്ദറിനെ വിവാഹം ചെയ്തത്.
എന്നാൽ പിന്നീട് പ്രിയയുമായി വേർപിരിയുകയും ഗായികയായ അഭയാ ഹിരൺമയിയുമൊത്ത് പത്ത് വർഷത്തോളം ലിവിങ് ടുഗതറിൽ ആയിരുന്നു. പിന്നീട് അഭയയെ ഉപേക്ഷിച്ച് അമൃതയുമായി റിലേഷൻഷിപ്പിൽ ആവുകയും ചെയ്തു. അമൃത ആദ്യം വിവാഹം ചെയ്തത് നടൻ ബാലയെ ആയിരുന്നു. ആദ്യമൊക്കെ അമൃതക്കും ഗോപി സുന്ദറിനും നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. വീണ്ടും വീണ്ടും വിമർശനങ്ങൾ അതിരുകടന്നപ്പോൾ തക്കതായ മറുപടിയും ഇവർ നൽകിയിരുന്നു.
രണ്ടു മാസങ്ങൾക്കു മുൻപായിരുന്നു അമൃതയും ഗോപി സുന്ദറും വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹ വാർഷികാഘോഷ വീഡിയോയും ഫോട്ടോസുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പുറത്തുവരുന്ന ഞെട്ടിക്കുന്ന വാർത്ത ഇവർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ എന്നാണ്. ഈയൊരു സംശയത്തിന് കാരണം ഗോപി സുന്ദറിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഉണ്ടായ മാറ്റങ്ങൾ ആണ്.
ഒന്നാം വിവാഹ വാർഷികത്തിന് ശേഷം ഇവർ രണ്ടുപേരും ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുന്നു എന്ന വാർത്തയാണ് ഫിലിം ബീറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനല്വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നൊരു പോസ്റ്റ് ഫോട്ടോയോടൊപ്പം ഇവർ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു. എന്നാൽ ഈ പോസ്റ്റ് ഇപ്പോൾ ഗോപി സുന്ദറിൻ്റെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് പേജുകളിലും കാണാനില്ല.
ഈയൊരു പോസ്റ്റ് ഒഴികെ ഗോപി സുന്ദറിനൊപ്പമുള്ള മറ്റു ചിത്രങ്ങളൊക്കെ അമൃതയുടെ ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. ജൂണിൽ അമൃതയും ഗോപി സുന്ദറും കാനഡയിൽ ഷോ ചെയ്തിരുന്നു ആ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്നാൽ ഗോപി സുന്ദറിൻ്റെ പേജിൽ ഇതൊന്നുമില്ല. ഗോപി സുന്ദറിൻ്റെ പേജിൽ അഭയ ഹിരൺമയിയുടെ ചിത്രങ്ങൾ ഉണ്ട്. ലൈഫ് എന്ന് എഴുതി ലൗ ചിഹ്നം ഇട്ടിരിക്കുന്ന പോസ്റ്റ് ഗോപി സുന്ദർ ഡിലീറ്റ് ആക്കാതെ സൂക്ഷിച്ചിട്ടുണ്ട്.
അമൃതകും ഗോപി സുന്ദറിനും ഇടയിൽ എന്താണ് സംഭവിച്ചത് എന്നാണ് ആരാധകരുടെ ചോദ്യം. എന്തെങ്കിലും പ്രശ്നങ്ങൾ കാരണമായിരിക്കും ഇവരുടെ ആ ചിത്രങ്ങൾ പേജിൽ നിന്നും ഡിലീറ്റ് ആക്കിയത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.