ഇവന് വേലേം കൂലിയും ഇല്ലെന്നു തോന്നണു -അവന്റെ അവസ്ഥ കാണുമ്പോൾ വിഷമം, ഇങ്ങനെ താങ്ങി നടക്കേണ്ട അവസ്ഥ എന്ന് തുടങ്ങി മോശം കമന്റുകളാണ് അനു സിതാരയുടെ ഭർത്താവ് വിഷ്ണുവിനെ കുറിച്ച് വരുന്നത്

സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന അനു സിത്താരയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. അഭിനയത്രി മാത്രമല്ല നർത്തകി കൂടിയാണ് അനു. സത്യൻ അന്തിക്കാടിൻ്റെ ഒരു ഇന്ത്യൻ പ്രണയകഥയിലും, ഹാപ്പി വെഡിങ്, രാമൻ്റെ ഏദൻതോട്ടം, ഫുക്രി, അച്ചായൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

താരം വിവാഹം ചെയ്തിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെയാണ്. 2015 ആയിരുന്നു ഇവരുടെ വിവാഹം അനുവിൻ്റെ അമ്മയും നർത്തകിയാണ്. ഇവർ രണ്ടുപേരും ചേർന്ന് കൽപ്പറ്റ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ് തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളും, നൃത്തങ്ങളും ഒക്കെ അടങ്ങുന്ന വീഡിയോസ് ഒക്കെ അനു സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.

ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അനുവിനെ മലയാളികൾ കൂടുതലായും ശ്രദ്ധിച്ചു തുടങ്ങിയത് രാമൻ്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. ഭർത്താവിൻ്റെ വീടിനടുത്തായി വയനാട്ടിലാണ് ഇവർ ഒരു വീട് പണിതത്. ഇവരുടെ സ്വപ്നമായിരുന്നു ആ വീട്. ഇവരുടെ വീടിന് നൽകിയ പേര് ഏദൻ തോട്ടം എന്നാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് അനുസിത്താര ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി ഭർത്താവ് വിഷ്ണുവുമായി കൊച്ചിയിലെത്തിയ വീഡിയോ ആണ്.

ഈ ഒരു വീഡിയോയിലൂടെ തന്നെ നമുക്ക് അനുവിൻ്റെ ഭർത്താവ് വിഷ്ണു അനുവിനെ എത്രമാത്രം കെയർ ചെയ്യുന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. അദ്ദേഹം അനുവിനെ പ്രൊട്ടക്ട് ചെയ്തു കൊണ്ട് കൂടെ തന്നെ നടക്കുന്നുണ്ട്. ഗ്ലിറ്റ്സ് ഇന്ത്യ എന്ന ഷോപ്പിൻ്റെ ഉദ്ഘാടനത്തിന് ആയിരുന്നു അനു ഭർത്താവുമൊത്ത് കൊച്ചിയിൽ എത്തിയിരുന്നത്. അവിടെ തിരക്കിനിടയിലും എല്ലാവരോടും കുശലം അന്വേഷിക്കുന്നുണ്ട്. അനുവിൻ്റെ കൂടെ സെൽഫി എടുക്കാൻ ഫോട്ടോസ് എടുക്കുവാനും ഒക്കെ അനു എല്ലാവരെയും സമ്മതിക്കുന്നുണ്ട്.

നീല ചുരിദാറിൽ അതിസുന്ദരിയായിട്ടായിരുന്നു അനു ആ വേദിയിൽ എത്തിച്ചേർന്നത്. ഉദ്ഘാടനത്തിനിടെ ആളുകൾ തടിച്ചുകൂടിയപ്പോൾ ഭർത്താവും അനുവിൻ്റെ സംരക്ഷണത്തിനായി തന്നെ കൂടെ നടന്നു ആളുകളെ മാറ്റുന്നതിലും അനുവിനോട് ശ്രദ്ധിച്ചു നടക്കാനും ഒക്കെ ഭർത്താവായ വിഷ്ണു പറയുന്നുണ്ട്. സ്റ്റെയർ ഇറങ്ങുമ്പോഴൊക്കെ ഭർത്താവ് വളരെയധികം അനുവിൻ്റെ ശ്രദ്ധിക്കുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് അനു കാറിലേക്ക് കയറുമ്പോൾ ഭർത്താവ് ഓടിച്ചെന്ന് അനുവിൻ്റെ കൂടെ തന്നെ കാറിലേക്ക് കയറുന്നുമുണ്ട്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകൾ ആണ് വരുന്നത്. നെഗറ്റീവും പോസിറ്റീവും ആയ തരത്തിലുള്ള കമൻ്റുകൾ ഒക്കെ വരുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply