അപകടം നടന്നത് രാത്രി 8 മണിയോടെ ആയിരുന്നു – വയനാട്ടിലേക്ക് വരികയായിരുന്ന 24 കാരി ബൈക്ക് അപകടത്തിൽ മരിച്ചു

ദസറ ആഘോഷം കഴിഞ്ഞ് മടങ്ങവേ യുവതി വാഹന അപകടം മൂലം മരണപ്പെട്ടു. മൈസൂരിൽ ദസറ ആഘോഷിക്കുവാൻ പോയ ആഷ്‌ലി സാബുവാണ് വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടത്. ദസറ ആഘോഷവും കഴിഞ്ഞ് സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങവേ ആയിരുന്നു വാഹനാപകടത്തെ തുടർന്ന് ആഷ്ലിക്ക് ദാരുണാന്ത്യം സംഭവിച്ചത്. 23 വയസ്സുകാരിയായ ആഷ്‌ലി സാബുവും ബന്ധുവും സഞ്ചരിച്ച ബൈക്ക് ഗുണ്ടൽപേട്ട് ദേശീയപാതയിൽ വച്ച് നിയന്ത്രണം വിട്ടുകൊണ്ട് മറിയുകയായിരുന്നു.

അവധി ആയതുകൊണ്ട് ദസറ ആഘോഷിക്കുവാൻ വേണ്ടി ആയിരുന്നു കുടുംബത്തോടൊപ്പം മൈസൂരിൽ പോയത്. ആഘോഷം കഴിഞ്ഞു തിരിച്ചു നാട്ടിലേക്ക് മടങ്ങി വരുന്നതിന് ഇടയിലാരുന്നു ഈ അപകടം ഉണ്ടായത്. ഗുണ്ടൽപേട്ടിനടുത്ത് മദ്ദുറിൽ വെച്ചായിരുന്നു വാഹന അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 8 മണിയോടെയായിരുന്നു ഈ സംഭവം ഉണ്ടായത്. ആഷ്‌ലിയും ബന്ധവുമായിരുന്നു ബൈക്കിൽ സഞ്ചരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.

ബൈക്കിൽ നിന്നും ആഷ്‌ലി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ആഷ്‌ലിക്ക് ഗുരുതരമായി പരിക്കും ഉണ്ടായിരുന്നു. ആഷ്‌ലിയെ ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ഇവർ സഞ്ചരിച്ച ബൈക്ക് ബന്ധുവായിരുന്നു ഓടിച്ചത്. ബൈക്ക് ഓടിച്ച ബന്ധുവിന് ചെറിയ രീതിയിലുള്ള പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബന്ധിവിനെ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തിരുന്നു.

ആഷ്‌ലി ബി ഡ് കോഴ്സ് ആണ് കഴിഞ്ഞത്. കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം ആഷ്‌ലി മീനങ്ങാടിയിലെ ഒരു ട്യൂഷൻ സെൻ്ററിൽ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. ആഷ്‌ലിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷമാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ആഷ്‌ലിയുടെ സംസ്കാര ചടങ്ങുകൾ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൺ സെൻ്റ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ ആയിരുന്നു. ദസറ ആഘോഷവും കഴിഞ്ഞ് മരണത്തിലേക്ക് ആയിരുന്നു ആഷ്‌ലിയുടെ പോക്ക്.

ആഷ്‌ലിയുടെ മരണ വിവരം അറിഞ്ഞ ബന്ധുക്കളും വീട്ടുകാരുമൊക്കെ വളരെയധികം ദുഃഖത്തിലും ആണ്. ആഷ്‌ലിയെ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ആയിരുന്നു പ്രവേശിപ്പിച്ചത്. മരണം സ്ഥിരീകരിച്ചതിനു ശേഷം ആഷ്ലിയുടെ മൃതദേഹം പോസ്‌റ്റ്മാർട്ടത്തിന് വേണ്ടി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മീനങ്ങാടി അപ്പാട് കാപ്പികുന്ന് നീറ്റിംകര സാബുവിൻ്റെ മകളാണ് ആഷ്‌ലി സാബു.

അവധിയും ആഘോഷവുമൊക്കെ കഴിഞ്ഞ ആഷ്‌ലിയുടെ വീട്ടുകാരെ എതിരേറ്റത് സ്വന്തം മകളുടെ മരണ വാർത്തയായിപ്പോയി. മകളുടെ വേർപാടിൻ്റെ വിഷമത്തിൽ നിന്നും എത്രയും പെട്ടന്ന് തന്നെ ആ കുടുംബം കര കയറട്ടെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply