വയനാട് കുറിച്യർമല എടക്കൽഗുഹ, പിണങ്ങോട് മൂരിക്കാപ്പ്, അംബുക്കുത്തിമല എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. പ്രദേശവാസികളോട് ഒഴിഞ്ഞുപോവാൻ നിർദേശം നൽകി എന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രസ്താവന പുറത്തുവന്നു. വയനാട്ടിൽ നിലവിൽ ഭൂമികുലുക്കത്തിന്‍റെ സൂചനയില്ല,
വിശദമായി പരിശോധിച്ച് വരുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വയനാട്ടില്‍ ഭൂമിക്കടിയിൽ നിന്നും വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായുള്ള പ്രദേശവാസികളുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി കേരള ദുരന്ത നിവാരണ അതോറിറ്റി (കെഎസ്‍ഡിഎംഎ).
ഭൂമി കുലുക്കമുണ്ടായെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍, നിലവില്‍ വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കെഎസ്‍ഡിഎംഎ അറിയിച്ചു. വിശദമായ പരിശോധന നടത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. നിലവില്‍ പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഭൂമികുലുങ്ങിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവരമറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ചൂരൽ മലയിലും, മുണ്ടക്കയിലും ഉണ്ടായ ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന് സർക്കാരും കേരള സമൂഹവും ഉറ്റു നോക്കുന്നുണ്ട്. പ്രധാന മന്ത്രി നാളെ ഇവിടെ സന്ദർശിക്കുന്ന വേളയിൽ ഇതിനോടകം തന്നെ വയനാട്ടിൽ എസ് പി ജി കമാൻഡോസ് എത്തിക്കഴിഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് ഉരുൾപൊട്ടലിനെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കുകയാണെങ്കിൽ ജനങ്ങൾക്ക് കൂടുതൽ ആശ്വാസമാകും എന്നാണ് വിലയിരുത്തൽ. കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്.