ലാലേട്ടന്റെയും പ്രണവിനെയും പാതയിൽ മകൾ വിസ്‌മയയും ! സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് താരപുത്രി

മലയാളത്തിന്റെ താര രാജാവായ മോഹൻലാൽ തന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയമായ ശരീര പരിവർത്തനം നടത്തി എന്നും ആരാധകരെ ഞെട്ടിക്കാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വളരെ തീവ്രതയുള്ള വ്യായാമങ്ങളാണ് അദ്ദേഹം പരിശീലന സെഷനുകളിലും വ്യായാമ ദിനചര്യയിലും ഉൾപ്പെടുത്താറ്. താര രാജാവ് മോഹൻലാൽ മുൻപ് ഗുസ്തി ചാമ്പ്യൻ ആയിരുന്നു എന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മോഹൻലാലിനെ കേരള തൈക്വൻണ്ടോ അസോസിയേഷൻ ആദരസൂചകമായി തൈക്വണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നൽകി ആദരിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ വിസ്മയ മോഹൻലാലും അച്ഛന്റെ പാത പിന്തുടരുന്നതാണ് സമൂഹം കാണുന്നത്. വിസ്മയ മോഹൻലാൽ കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളുമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. ഒരു തായി ആയോധന കേന്ദ്രത്തിൽ കുംഫു അഭ്യസിക്കുന്ന വീഡിയോകളും ചിത്രങ്ങളും ആയിരുന്നു അത്. “നമ്യാങ് കുങ്ഫു എന്ന സെന്ററിൽ കുങ്ഫു പഠിക്കുന്ന ഒരു കൂട്ടം അത്ഭുതകരമായ ആളുകൾക്കൊപ്പം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ ചെലവഴിക്കുന്നു”. ഇതായിരുന്നു വിസ്മയ കുങ്ഫു പരിശീലന വീഡിയോയ്ക്ക് താഴെ കുറിച്ചത്.

പിന്നീട് ഒരുപിടി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുംഫു പരിശീലനം ആരംഭിക്കാനുള്ള സാഹചര്യവും താരപുത്രിയും വിവരിക്കുന്നുണ്ട്. താൻ ആദ്യം ഇവിടെ കുറച്ച് ആഴ്ചകൾ മാത്രം താമസിക്കാൻ ആയിരുന്നു താല്പര്യപ്പെട്ടിരുന്നത് എന്നും പിന്നീട് ഈ സ്ഥലവും കുങ്ഫുവും ആസ്വദിക്കാൻ തുടങ്ങിയെന്നും പൈയുമായി പ്രണയത്തിലായി എന്നും വിസ്മയ കുറച്ചു. പർവ്വതനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് ഉണരുന്നതും പർവ്വതനിരകളിലെ പരിശീലനങ്ങളും ഒക്കെ മാന്ത്രികമായിരുന്നു എന്നും അങ്ങനെ താൻ തന്റെ താമസം നീട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും താരപുത്രി പറഞ്ഞു.

തന്റെ ദിനചര്യകൾ ഒക്കെ കുഴഞ്ഞുമറിഞ്ഞാണ് ഇരിക്കുന്നത് എന്നും ഇടയ്ക്കൊക്കെ ചില അഭ്യാസ ഭാഗങ്ങൾ നഷ്‌ടമായിട്ടുണ്ട് എന്നും താൻ ഇപ്പോഴും ഒരു തുടക്കക്കാരി മാത്രമാണ് എന്നും വിസ്മയ കൂട്ടിച്ചേർത്തു.കൂടാതെ, അവസാന വീഡിയോ പൈ എന്ന സ്ഥലത്തെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും ഉള്ളതാണ് എന്നും അവിടെ അവർ ആവശ്യമുള്ള മൃഗങ്ങളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നു എന്നും താൻ അവിടെ ഏറ്റവും ഭംഗിയുള്ള നായ്ക്കളെയും പന്നികളെയും കുതിരകളെയും നായ്ക്കുട്ടികളെയും ഒക്കെ കണ്ടുമുട്ടി എന്നും താര പുത്രി കൂട്ടിച്ചേർത്തു.

ഇപ്പോൾ താൻ എടുത്ത ഈ തീരുമാനത്തിൽ വളരെ സന്തോഷമുണ്ടെന്നും വിസ്മയ കൂട്ടിച്ചേർത്തു. എന്നാൽ തീർച്ചയായും നാട്ടിലേക്ക് മടങ്ങിവരുമെന്നും വിസ്മയ പറയുന്നു. തന്റെ ഗുരുക്കന്മാർക്കെല്ലാം നന്ദിയും താര പുത്രി കുറിപ്പിലൂടെ അറിയിക്കുന്നുണ്ട്. ഈ കല പഠിക്കുന്നതും ഇവരോടൊപ്പം ചെലവഴിക്കുന്ന സമയവും ഒക്കെ വളരെ മനോഹരമാണ് എന്നാണ് താരാപത്രി പറയുന്നത്. തന്റെ ഇൻസ്ട്രക്ടർമാരെല്ലാം വളരെ ക്ഷമയോടെ കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ചു എന്നും അതുകൊണ്ടുതന്നെ മാസ്റ്റർ ഇയാനും അദ്ദേഹത്തിന്റെ വലിയ ടീമിനും ഒക്കെ വളരെയധികം നന്ദിയുണ്ടെന്നും വിസ്മയ എഴുതി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply