അന്യ പുരുഷന്മാർ മരിച്ചു കിടക്കുന്ന പെണ്ണിന്റെ ശരീരം പോലും കാണരുത് എന്നാണ് നിയമം – ഇന്ന് അന്യ പുരുഷന്മാർക്ക് മരിച്ചു കിടക്കുന്ന ഭർത്താക്കന്മാരുടെ ഭാര്യമാർ പൊക്കി കാണിക്കുന്നു എന്ന് ഉസ്താത്

സാമൂഹിക മാധ്യമങ്ങളിലൊക്കെ നിരവധി ആരാധകരുള്ള മതപണ്ഡിതന്മാരിൽ ഒരാളാണ് സിറാജുദ്ദീൻ ഖാസിമി. മതപരമായ ഏത് വിഷയത്തിലും ഇദ്ദേഹത്തിനുള്ള ഒരു കഴിവ് വളരെയധികം അസൂയ ജനിപ്പിച്ചിട്ടുള്ള ഒന്നാണ് പലരിലും. അതുകൊണ്ടു തന്നെയാണ് വിശ്വാസികൾ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഇദ്ദേഹത്തോട് തന്നെ ആദ്യം സംശയം ചോദിച്ചു കൊണ്ട് എത്തുക. മതപരമായി ചോദിക്കുന്ന ഏത് കാര്യത്തിനും അദ്ദേഹം മറുപടിയും നൽകാറുണ്ട്. ഇസ്ലാമിക വിശ്വാസങ്ങൾ അനുസരിച്ച് ഒരു പെണ്ണിന്റെ ശരീരം അന്യപുരുഷന്മാർ കാണാൻ പാടില്ലന്നാണ് വിശ്വാസികളുടെയും വിചാരം മരിച്ചു കഴിഞ്ഞാൽ ഈ നിയന്ത്രണം ആവശ്യമില്ല എന്നതാണ്.

സ്ത്രീകളുടെ മൃതശരീരം പൊതുദർശനത്തിന് വയ്ക്കുന്നത് ഹലാലാണ് എന്നാണ് പല വിശ്വാസികളും കരുതുന്നത്. അതും ഒരു ഗുരുതരമായ തെറ്റാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഇപ്പോൾ ഉസ്താദ്. വിശ്വാസികൾക്കെല്ലാം ഇത് നോമ്പ് മാസമാണ്. അതുകൊണ്ടു തന്നെ പുതിയൊരു വെളിപാടാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഇദ്ദേഹം തുറന്നു നൽകിയിരിക്കുന്നത്. ഒരു പെണ്ണ് മരിച്ചു കഴിഞ്ഞാൽ അവളുടെ മയ്യത്ത് പോലും അന്യ പുരുഷന്മാർ കാണാൻ പാടില്ല. പക്ഷേ ഇപ്പോൾ ഭർത്താക്കന്മാർ ഭാര്യയുടെ മൃതശരീരം അന്യപുരുഷന്മാരെ പൊക്കി കാണിക്കുകയാണ്.

ഇതുകൂടാതെ മരിച്ച് ഖബറിലേക്ക് വച്ചുകഴിഞ്ഞ് കുഴി മൂടുന്നതിനു മുൻപ് ഇനി ആർക്കെങ്കിലും കാണാനുണ്ടോന്ന് ചോദിച്ചു നടക്കുകയും ചെയ്യും. ഇതാണ് ഉസ്താദ് വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യം. പെണ്ണിന്റെ ഒരു മുടി പുറത്തേക്ക് കാണുന്നത് പോലും ഗുരുതരമായ കുറ്റമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. അന്യ പുരുഷനോട് പെണ്ണുങ്ങൾ സലാം മടക്കുന്നതും ഗുരുതരമാണ്. എന്തായാലും ഇദ്ദേഹത്തിന്റെ ഈ വചനങ്ങൾ പുതിയ അറിവാണ് സാമൂഹിക മാധ്യമങ്ങളിൽ നിറച്ചിരിക്കുന്നത്.

എങ്കിലും പലരും ഇതിനു വിമർശനങ്ങളുമായി എത്തുന്നുണ്ട്. സ്ത്രീകൾ മരിച്ചു കഴിയുമ്പോൾ അവരെ മുഴുവനായി ആരെയും കാണിക്കാതെ കുഴിയിലേക്ക് വയ്ക്കണം എന്നാണോ നിങ്ങൾ പറയുന്നത് എന്നും ചിലർ ചോദിക്കുന്നു. അതോടൊപ്പം മറ്റു ചിലർ പറയുന്നത് ഇത്തരം കാര്യങ്ങൾ ഒന്നും യാതൊരു വിധത്തിലും അംഗീകരിക്കാൻ സാധിക്കുന്നില്ല. സ്ത്രീകൾക്ക് മാത്രം എന്തിനാണ് ഇത്തരത്തിലുള്ള ചട്ടക്കൂടുകൾ നിങ്ങൾ നൽകിയിരിക്കുന്നത് എന്നതാണ്. ഇസ്ലാമിക മതഗ്രന്ഥങ്ങൾ അനുസരിച്ച് ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ആ വിശ്വാസങ്ങളെ അവർ പൂർണമായും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അവർ വിശ്വാസങ്ങളിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിൽ അവരുടെ സമുദായത്തിലെ സ്ത്രീകൾക്ക് അതിനോട് എതിർപ്പില്ലങ്കിൽ പിന്നെ എന്തിനാണ് മറ്റുള്ളവർ ഇത്തരത്തിൽ അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് എന്നും ചിലർ കമന്റുകളിലൂടെയും മറ്റും ചോദിക്കുന്നുണ്ട്. അതിന്റെ ആവശ്യം വരുന്നില്ലല്ലോ എന്നാണ് ചിലർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply