ഒടുവിൽ രവീന്ദറും മഹാലക്ഷ്മിയും വേർപിരിയലിന്റെ വക്കിൽ ! ഭാര്യക്ക് താക്കീതുമായി രവീന്ദർ

അടുത്ത കാലത്ത് മലയാളികൾക്ക് സുപരിചിതനായി മാറിയ നിർമ്മാതാക്കളിൽ ഒരാളാണ് രവീന്ദർ ചന്ദ്രശേഖർ. നടിയായ മഹാലക്ഷ്മിയെ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്. ഇരുവരുടെയും ഒരു വിവാദ വിവാഹം ആയിരുന്നു. രവീന്ദ്രന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി അദ്ദേഹത്തെ വിവാഹം ചെയ്തത് എന്നായിരുന്നു സൈബർ ആക്രമണം നടത്തിയവർ ഒന്നടങ്കം പറഞ്ഞിരുന്നത്. തടിച്ച ശരീരമുള്ള രവീന്ദർ തുടർച്ചയായി ബോഡിഷേമിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്.

വിവാദങ്ങളും പ്രതിസന്ധികളും മാറ്റിവെച്ചുകൊണ്ട് ഇരുവരും തങ്ങളുടെ ജീവിതം ആസ്വാദ്യകരമാക്കി മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന ചില വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മഹാലക്ഷ്മി അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറച്ച് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

താരത്തിന്റെ ഈ പോസ്റ്റ് ഇരുവരും തമ്മിൽ വിവാഹ മോചനം നേടാൻ തരത്തിലുള്ള വാർത്തകൾക്ക് തുടക്കമായി മാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒറ്റയ്ക്കുള്ള ചിത്രങ്ങൾ ആയിരുന്നു മഹാലക്ഷ്മി പങ്കുവെച്ചുകൊണ്ടിരുന്നത്. നിരവധി ബ്രാൻഡുകളുടെ പ്രമോഷൻ പരിപാടികളുമായി ബന്ധപ്പെട്ടിട്ടായിരുന്നു മഹാലക്ഷ്മി പോസ്റ്റുകളിലൂടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നത്. എന്നാൽ വിവാദങ്ങൾ ഉയർന്നതോടെ വിവാഹ മോചന വാർത്തകൾക്കുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രവീന്ദർ. ഭാര്യ മഹാലക്ഷ്മിയ്ക്കുള്ള കമന്റായിട്ടായിരുന്നു രവീന്ദറിന്റെ പോസ്റ്റ്‌.

ഒറ്റയ്ക്കുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇടരുത് എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നും നമ്മൾ തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകളാണ് സാമൂഹ്യമാധ്യമ ങ്ങളിൽ വരുന്നത് എന്നും ഇനി നീ ഇത് ആവർത്തിച്ചാൽ ദിവസവും മൂന്നുനേരം തന്റെ പ്രിയപ്പെട്ട സേമിയ ഉപ്പ ഉപ്പുമാവ് ആയിരിക്കും നിനക്ക് കിട്ടുക എന്നുമായിരുന്നു ഭർത്താവ് രവീന്ദ്രൻ മഹാലക്ഷ്മിക്ക് നൽകിയ മറുപടി. സേമിയ ഉപ്പമാവിന് എന്താണ് ഒരു കുറവ് എന്നായിരുന്നു രവീന്ദറിന്റെ പോസ്റ്റിന് കീഴിൽ മഹാലക്ഷ്മി പ്രതികരിച്ചത്.

തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് രവീന്ദർ ചന്ദ്രശേഖരൻ. അദ്ദേഹം ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ ചെന്നൈയിലാണ്. രവീന്ദർ തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത് സിനിമാ നിർമ്മാദാവായികൊണ്ടായിരുന്നു. തുടർന്ന് അദ്ദേഹം സ്വന്തമായി ‘ലിബ്ര പ്രൊഡക്ഷൻസ്’ എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുകയും സുബ്ബു സംവിധാനം ചെയ്ത ‘സുട്ട കാധൈ’ (2013) എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply