ഫോഗട്ട് ഹൈക്കോടതിയിലേക്ക് – അയാൾ ആണ് എല്ലാത്തിനും കാരണം ! സിൽവർ മെഡൽ കിട്ടാൻ സാധ്യത – അപ്പീൽ സ്വീകരിച്ചു

2024 പരിസ് ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് ഗുസ്തി ഫെഡറഷനെതിരെ ഹൈക്കോടതിയിലേക്ക് നീങ്ങി. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ്‌ സഞ്ജയ്‌ സിംഗിനു എതിരെയാണ് വിനേഷ് ഫോഗട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഫെഡറഷനെ സസ്‌പെൻഡ് ചെയ്തിട്ടും അധ്യക്ഷൻ ഒളിമ്പിക്സ് ഗ്രാമത്തിൽ എത്തി തീരുമാനങ്ങൾ എടുക്കുന്നു എന്നാണ് ഹർജിയിൽ സൂചപ്പിക്കുന്നത്. ബിജെരം ഗുനിയ വിനേഷ് ഫോഗട്ട് എന്നിവരായിരു ന്നു പുതിയ ഫെഡറഷനെ തിരഞ്ഞെടുക്കണം എന്നാരോപിച്ചു ഹർജി നൽകിയിരുന്നത്.

ഈ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവേ ആണ് വിനേഷ് ഫോഗട്ടിന്റെ അഭിഭാഷകൻ രാഹുൽ മെഹ്‌റ പുതിയ ആരോപണം ഉയർത്തിയത്.
2023 ഡിസംബറിൽ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറഷനെ സസ്‌പെൻഡ് ചെയ്തിട്ടും ഫെഡറേഷൻ അധ്യക്ഷനായിരുന്ന സഞ്ജയ്‌ സിംഗ് ഒളിമ്പിക്സ് ഗ്രാമത്തിൽ എത്തുകയും അനധികൃതമായി തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു എന്നായിരുന്നു ആരോപണം. പക്ഷെ കോടതി വിശദമായ വാദം കേൾക്കുന്നതിനും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമായി കേസ് മാറ്റിവെക്കുകയും ചെയ്തു

അതേസമയം ഫോഗട്ട്ന്റെ അപ്പീൽ സ്വീകരിച്ചു ഒളിപിക്‌സ് സ്പോർട്സ് കോടതി. അയോഗ്യ ആകപ്പെട്ട സംഭവം അന്വേഷിക്കാൻ ഉത്തരവിട്ടു. മുൻ
ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകുന്നത് സംബന്ധിച്ച് ഒളിമ്പിക്‌സ് അവസാനിക്കുന്നതിന് മുമ്പ് തീരുമാനമെടുക്കുമെന്ന് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് (സിഎഎസ്) വെള്ളിയാഴ്ച അറിയിച്ചു. വനിതകളുടെ 50 കിലോഗ്രാം ഗുസ്തി മത്സരത്തിൻ്റെ ഫൈനലിൽ നിന്ന് ഫോഗട്ട് അയോഗ്യനാക്കപ്പെട്ടിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply