പാരിസിൽ നടക്കുന്ന 2024 ഒളിമ്പിക്സ് സ്ത്രീകളുടെ ഗുസ്തി മൽസരത്തിൽ ഫൈനലിൽ എത്തിയ ഇന്ത്യയുടെ മത്സരാർത്തി വിനേഷ് ഫോഗട്ടിന്റെ ന്യൂട്രിഷനിസ്റ്റ് ആയി ഭരണകൂടം നിയമിച്ചത് ഓർത്തോപെഡിക് സർജൻ ആയ ഡോക്ടർ ദിൻഷ്വ പാർദിവലയെ. കോകിലാബെൻ ദിരുഭായി അംബാനി ഹോസ്പിറ്റലിൽ 22 വർഷമായി ഓർത്തോപെഡിക് സർജൻ ആണ് ഇദ്ദേഹം.
സ്ത്രീകളുടെ റെസ്‌ലിംഗിൽ 50 കിലോഗ്രാമിൽ മത്സരിച് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് വിനേഷ് ഫോഗട്ട്. എന്നാൽ രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടിയതും മോഡി സർക്കാരിനെതിരെയും ഒളിമ്പിക്സ് കമ്മിറ്റിക്കെതിരെയും സമരം ചെയ്ത ഫോഗട്ടിന്റെ മധുര പ്രതികാരം നിറവേറനിരിക്കവേ ആണ് താരത്തിനു ഈ തിരിച്ചടി ഉണ്ടായത് . ഫൈനലിൽ പങ്കെടുക്കുന്നതിനു തൊട്ട് മുൻപ് നടന്ന ഭാര പരിശോധനയിൽ 100 ഗ്രാം കൂടുതലായതിനെ തുടർന്ന് അന്താരാഷ്ട്ര ഓളിംപിക്സ് കമ്മിറ്റി ഫോഗട്ടിനെ അയോഗ്യ ആക്കുകയായിരുന്നു.
50കിലോഗ്രാമിൽ നിന്ന് 100 ഗ്രാം കൂടുതലായതാണ് വിനയായത്. മത്സരർഥിയുടെ ഭാരം നിലനിർത്തേണ്ടത് ന്യൂട്രിഷനിസ്റ്റിന്റെ ഉത്തരവാദിത്വമാണ് എന്നും അവർ എന്ത് കഴിക്കണം വേണ്ട എന്ന് തീരുമാനിക്കുന്നതും ഇന്ത്യൻ ഭരണകൂടം നിയമിച്ചു നൽകിയ ന്യൂട്രിഷനിസ്റ്റ് ആണ്. പക്ഷെ ഒരു ഓർത്തോപെഡിക് സർജൻ എങ്ങനെയാണ് വേണ്ട വിധത്തിൽ ഇത് ചെയ്യുക എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ ഫോഗട്ടിനെ ഒഴിവാക്കാൻ സർക്കാർ തന്നെ ബോധപൂർവം നടത്തിയ ഗൂഡലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം ആണ് നിതാ അംബാനി എന്നതും ഒരു വസ്തുതയാണ്. ഒളിമ്പിക് കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരെ സർക്കാർ കാര്യമായി ഇടപെടലുകൾ നടത്തിയില്ല എന്നതും സംശയത്തിന് ഇടയാക്കുന്നു.സംഭവത്തെ തുടർന്ന് വിനേഷ് ഫോഗട്ട് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
video courtesy – media one