അച്ഛന് നൽകാനുള്ള ഏറ്റവും നല്ല മരുന്ന് ഇതാണ്…മലയാള സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്ത വന്നെത്തി…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. മികച്ചൊരു നടൻ മാത്രമല്ല സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ഈ താരത്തിന്. കലകൊണ്ട് മാത്രമല്ല തന്റെ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം അടുത്ത കാലത്തായി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരം എത്രയും വേഗം അസുഖം ഭേദപ്പെട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരണമെന്ന ആരാധകരുടെ അകമഴിഞ്ഞ പ്രാർത്ഥന സഫലമായിരിക്കുകയാണ്.

“കുറുക്കൻ” എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും എത്തുകയാണ് ശ്രീനിവാസൻ. മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം വന്നെത്തി. ഇപ്പോഴിതാ അച്ഛന്റെ തിരിച്ചുവരവിൽ മാധ്യമങ്ങളോട് ഉള്ള മകൻ വിനീത് ശ്രീനിവാസന്റെ പ്രതികരണം ആണ് വൈറൽ ആയിരിക്കുന്നത്. വളരെ മുമ്പ് തീരുമാനിച്ച സിനിമയായിരുന്നു “കുറുക്കൻ”. വിനീത് ശ്രീനിവാസൻ ,ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഒരുക്കുന്ന ചിത്രമാണ് “കുറുക്കൻ”.

ശ്രീനിവാസന്റെ മുഖത്തെ ക്ഷീണവും എല്ലാം മാറാൻ കാത്തിരിക്കുകയായിരുന്നു ചിത്രീകരണം. ഇപ്പോൾ ആരോഗ്യവാനായി തിരിച്ചെത്തുന്ന ശ്രീനിവാസൻ ഭയങ്കര സന്തോഷത്തിലാണ്. സിനിമ എന്നത് ഇവർക്ക് ജീവന് തുല്യം പ്രധാനം ആണ്. സിനിമ തന്നെയാണ് അവരുടെ സന്തോഷം. വീണ്ടും ജോലിക്ക് ഇറങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിവാസൻ ഇപ്പോൾ. വീട്ടിൽ വെറുതെ ഇരുന്ന് ശീലമാക്കാതെ പണിയെടുത്ത് ജീവിച്ചവർ അല്ലെ അവർ.

ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ള സിനിമയിൽ തിരിച്ചെത്തുന്നതിന്റെ ആവേശവും സന്തോഷവും അച്ഛനുണ്ടെന്ന് വിനീത് പറയുന്നു. ഇത് തന്നെയാണ് അച്ഛന് നല്കാൻ ഉള്ള ഏറ്റവും വലിയ മരുന്ന് എന്നും താരം പ്രതികരിച്ചു. ശ്രീനിവാസന് വേണ്ടി മറ്റു താരങ്ങളും ഷൂട്ടിംഗ് നീണ്ടു പോയപ്പോൾ സഹകരിച്ചു എന്നും വിനീത് കൂട്ടിച്ചേർത്തു. നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ചിത്രീകരിക്കുന്ന വേളയിൽ ഒപ്പമുള്ളവർക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന ശ്രീനിവാസന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

“കുറുക്കൻ” എന്ന ചിത്രത്തിൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ശ്രീനിവാസിന്റെ ഹ്യൂമർ ഒക്കെ ഉള്ള കഥാപാത്രം തന്നെയായിരിക്കും ചെയ്യുന്നത് എന്ന് വിനീത് വെളിപ്പെടുത്തി. ഈ സിനിമയ്ക്ക് ശേഷം ശ്രീനിവാസൻ തിരക്കഥ എഴുതും എന്ന സൂചനകളും വിനീത് നൽകുന്നു. സിനിമയിലേക്ക് തിരിച്ചു വരുന്നതിനുമുപരി അച്ഛൻ ജോലി ചെയ്യുവാനായി പുറത്തേക്ക് ഇറങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും ഒരുപാട് പ്രതീക്ഷിക്കുന്ന ഒരു സിനിമയാണിത് എന്നും വിനീത് ശ്രീനിവാസൻ പങ്കു വെച്ചു.

“മകന്റെ അച്ഛൻ”, “അരവിന്ദന്റെ അതിഥികൾ”, “പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ” തുടങ്ങിയ ചിത്രങ്ങളിൽ ഈ അച്ഛൻ- മകൻ കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. ഇവർ ഒന്നിച്ച ചിത്രങ്ങൾ എല്ലാം വലിയ വിജയങ്ങൾ ആയി തീർന്നിരുന്നു. അത് കൊണ്ടു തന്നെ വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകർ ഏറെയാണ് പ്രേക്ഷകർക്ക്. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന ശ്രീനിവാസനെ കുറിച്ച് പല വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വെള്ളിത്തിരിയിൽ സജീവമാകാൻ ഒരുങ്ങുകയാണ് പ്രിയ താരം ശ്രീനിവാസൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply