ബേസിലിനെ വിശ്വസിക്കാൻ പറ്റില്ല എന്ന് വിനീത് ശ്രീനിവാസൻ ! തനിക്ക് കിട്ടിയ പണി തുറന്നു പറഞ്ഞു താരം

മലയാള സിനിമയിലെ യുവതാരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന താരങ്ങളാണ് വിനീത് ശ്രീനിവാസൻ ബേസിൽ ജോസഫും. നടനായും സംവിധായകനായും അതിലുപരി പാട്ടുകാരനായും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. മലയാള സിനിമയായ സൈക്കിളിൽ ഒരു പ്രധാന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് വിനീത് തന്റെ അഭിനയതിലക്ക് അരങ്ങേറ്റം നടത്തിയത്. പിന്നീട് മകന്റെ അച്ചൻ എന്ന സിനിമയിൽ അച്ഛൻ ശ്രീനിവാസനൊപ്പം അദ്ദേഹം ഒരു വേഷം ചെയ്തു.

പിന്നീട വിനീത് സ്വന്തമായി ആൽബം ഗാനങ്ങളുടെയും വരികൾ എഴുതുകയും സ്വയം മ്യൂസിക് വീഡിയോകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കാശാവിന്റെ തട്ടമിട്ട എന്ന ഗാനം ആലപിച്ചുകൊണ്ട് വിനീത് പിന്നണി ഗാന രംഗത്തേക് കടന്നു. ശേഷം ഏഴു യുവ താരങ്ങൾക്കൊപ്പം മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഏഷ്യാവിഷൻ അവാർഡ് താരം നേടി. തിരക്കഥാകൃത്തും സംവിധായകനും പിന്നണിഗായകനുമായി അദ്ദേഹം തിളങ്ങിയ രണ്ടാമത്തെ ചിത്രമായിരുന്ന് തട്ടത്തിന് മറയത്ത്.

അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ തിര 2013 ൽ ആയിരുന്നു പുറത്തിറങ്ങിയത്. ഇപ്പോഴിതാ തിര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്ന ചില രസകരമായ അനുഭവങ്ങളാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ കുറിച്ചായിരുന്നു വിനീത് സംസാരിച്ചത്. ബേസിലിന്റെ ആദ്യത്തെ ചിത്രം ആയിരുന്നു തിര. സിനിമ ലൊക്കേഷനിൽ ശോഭന ചേച്ചിയോട് കഥ പറഞ്ഞു കൊണ്ടുക്കുന്ന സമയത്ത് ബേസിൽ എപ്പോഴും കൂടെ തന്നെ വന്ന് നിൽക്കാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ താൻ കരുതിയിരുന്നത് ആദ്യത്തെ ചിത്രമായതിനാൽ എല്ലാം കണ്ട് പഠിക്കാനായിരിക്കും ഒപ്പം തന്നെ നിൽക്കുന്നത് എന്നായിരുന്നു എന്നും വിനീത് പറയുന്നു.

അങ്ങനെയിരിക്കെ ശോഭനയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങളിൽ എല്ലാം ബേസിൽ ഒപ്പം നിൽക്കാറുണ്ടായിരുന്നു എന്നും അതിന് കാരണം അവിടെ ചന്തു എന്നുള്ള ഒരു ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു അദ്ദേഹം ഷൂട്ടിങ്ങിനിടയിലുള്ള സ്റ്റിൽസ് ഒക്കെ എടുക്കാറുണ്ടായിരുന്നു എന്നും താനും ശോഭന ചേച്ചിയും ഒന്നിച്ചിരിക്കുന്ന സമയത്ത് ബേസിൽ ഇടക്ക് കയറി വന്നു നിൽക്കുന്നത് ഫോട്ടോയിൽ കിട്ടാൻ വേണ്ടി ആയിരുന്നുവെന്നും വിനീത് വ്യക്തമാക്കി.

പിന്നീട് പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് വർക്കിംഗ് സ്റ്റിൽസ് ഒക്കെ പരിശോധിക്കുന്ന വേളയിൽ എല്ലാ വർക്കിംഗ് സ്റ്റിൽസുകളിലും ബേസിൽ ഉണ്ടായിരുന്നു എന്നും താനും ശോഭന ചേച്ചിയും മാത്രമായിട്ടുള്ള ഒറ്റ ഫോട്ടോ പോലും ഉണ്ടായിരുന്നില്ല എന്നും എല്ലാ സ്റ്റീൽസിലും കുമ്പിടി പോലെ ബേസിലിനെ കാണാമായിരുന്നുവെന്നും വളരെ അധികം പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു വിനീത് പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply