“വികൃതി” എന്ന ചിത്രത്തിലൂടെ സൗബിൻ ഷാഹിറിന്റെ നായികയായി മലയാള സിനിമയിലെത്തിയ താരമാണ് വിൻസി അലോഷ്യസ്. പിന്നീട് പല സിനിമകളിലും വെച്ച് ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി വിൻസി വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് . മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന “നായിക നായകൻ” എന്ന പരിപാടിയിലൂടെ 2018ൽ മിനിസ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് വിൻസി.
ഇതിനുപുറമേ “കനകം കാമിനി കലഹം”, “ജനഗണമന”, “ഭീമന്റെ വഴി”, “സോളമന്റെ തേനീച്ചകൾ” തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിലുണ്ടായ വിഷാദ രോഗത്തെക്കുറിച്ച് മുമ്പ് അഭിമുഖങ്ങളിൽ താരം തുറന്നു പറയുന്നുണ്ട്. താരത്തിന്റെ ആത്മസുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗം ആയിരുന്നു ജീവിതത്തിൽ ഏറ്റവും തളർത്തി കളഞ്ഞത്. തലേ ദിവസം വരെ മെസ്സേജ് അയച്ച തന്റെ ഉറ്റ സുഹൃത്ത് ഇനി ഇല്ല എന്ന യാഥാർത്ഥ്യം വിൻസിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
മറ്റൊരാൾ വിളിച്ചു പറഞ്ഞപ്പോൾ ആയിരുന്നു സുഹൃത്തിന്റെ വിയോഗം താരം അറിയുന്നത്. അതോടെ കടുത്ത വിഷാദരോഗവും നേരിടേണ്ടിവന്നു. ആകെ തളർന്നുപോയ താരം രണ്ടര വർഷമെടുത്തു അതിൽ നിന്നും അതിജീവിക്കുവാൻ. ആ സുഹൃത്തിനോട് ആയിരുന്നു താരത്തിന് ജീവിതത്തിൽ പ്രണയം തോന്നിയത്. ആദ്യം നല്ല സുഹൃത്തുക്കളായി പിന്നീട് കാമുകനായി അങ്ങനെ കൂടുതൽ അടുത്തപ്പോൾ ആയിരുന്നു അപ്രതീക്ഷിത വിയോഗം.
പലപ്പോഴും ചിലരുടെ കാഴ്ചപ്പാടുകളോട് ദേഷ്യം തോന്നാറുണ്ട് എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു നടി ആയതു കൊണ്ട് നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല ഇങ്ങനെ ചെയ്യാൻ പാടില്ല എന്നു പറയുന്നതെല്ലാം വിഷമകരമാണ്. ഇപ്പോഴിതാ അപ്പന്റെയും അമ്മയുടെയും കാഴ്ചപ്പാടുകൾ മാറുന്നതിനെ കുറിച്ച് താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്. അടുത്തിടെ ജീൻസും ഷർട്ടും ധരിച്ചപ്പോൾ വയർ അല്പം കാണുന്നത് കണ്ട് ‘അമ്മ അസ്വസ്ഥയായി.
ഇറക്കം ഉള്ള വസ്ത്രം ധരിച്ചു വരാൻ ‘അമ്മ പറഞ്ഞു. എന്നാൽ ഈ വസ്ത്രത്തിന് എന്താണ് കുഴപ്പം എന്ന് അപ്പൻ ചോദിക്കുകയായിരുന്നു. അപ്പൻ മാറി വരുന്നുണ്ട്. ഇനി അമ്മ കൂടി ആ ലെവെലിലേക്ക് എത്തണം എന്ന് വിൻസി പറയുന്നു. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളോടുള്ള മാതാപിതാക്കളുടെ നിലപാടും താരം വ്യക്തമാക്കി. വിൻസി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് “സോളമന്റെ തേനീച്ചകൾ”. ഈ ചിത്രത്തിൽ ഒരു ഇന്റിമേറ്റ് രംഗം ഉണ്ട്.
അത് കേട്ട് ആദ്യം ഞെട്ടിയിരുന്നെങ്കിലും അടുത്ത ചിത്രത്തിലും ഇന്റിമേറ്റ് രംഗം ഉണ്ട് എന്ന് പറഞ്ഞപ്പോൾ അപ്പൻ കൂൾ ആയി കേട്ടതേ ഉള്ളൂ എന്ന് താരം വെളിപ്പെടുത്തി. ഇതൊന്നും അപ്പൻ കണ്ടിട്ടില്ല എന്നും എല്ലാം താൻ മുൻകൂട്ടി അവരോട് പറഞ്ഞു പ്രിപ്പേർ ചെയ്യാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. എത്രത്തോളം നമ്മൾ അവരെ പറഞ്ഞു മനസിലാക്കിക്കാൻ പ്രയത്നിക്കുന്നുവോ അതിന് അനുസരിച്ച് കാര്യങ്ങൾ എളുപ്പം ആകും എന്നും താരം പങ്കു വെച്ചു.