അപ്പൻ പറഞ്ഞത് എന്ത് അവാർഡ് കിട്ടിയാലും പരസ്പരം ഇഴചേരുന്ന സിനിമയിൽ ഇനി അഭിനയിക്കരുത് എന്നാണ്! വിൻസി അലോഷ്യസ്

വികൃതി എന്ന മലയാളം കോമഡി ഡ്രാമ ചിത്രത്തിലൂടെയായിരുന്നു വിൻസി അലോഷ്യസ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. വിൻസി 2018 ലെ നായികാ നായകൻ എന്ന ടാലൻ്റ് ഹണ്ട് ഷോയിലെ ഫൈനലിസ്റ്റ് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതയായിരുന്നു വിൻസി. രേഖ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും വിൻസിക്ക് ലഭിച്ചിട്ടുണ്ട്.

ഇതിലൂടെ താരത്തിന് ഏതു വേഷവും കൈകാര്യം ചെയ്യുവാൻ സാധിക്കും എന്ന് നമുക്ക് മനസ്സിലാവുകയും ചെയ്തു. രേഖ എന്ന സിനിമയ്ക്ക് ശേഷം തൻ്റെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് വിൻസി. താരത്തിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയും ചെയ്യുന്നത്. വിൻസി പറയുന്നത് താൻ ചെയ്തത് അതേപോലെ അംഗീകരിച്ചു തന്നെ പറ്റുള്ളൂ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു പാരൻസും അത് സ്വീകരിക്കുകയില്ല എന്നാണ്.

ഈ ചിത്രത്തിലെ വിൻസിയുടെ ഇൻ്റിമേറ്റ് സീനുകൾ ഒക്കെ തന്നെ വളരെയധികം വിവാദ ചർച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിലെ ഇൻ്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് പാരൻസിനോട് കൺവിൻസ് ചെയ്യുന്നതിന് വളരെയധികം ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ആ ഒരു ഇൻൻ്റിമേറ്റ് രംഗം താൻ എന്തായാലും ചെയ്യും എന്നും വിൻസി ഉറപ്പിച്ചിരുന്നെന്നും പറഞ്ഞു. വിൻസി പൊന്നാനി എന്ന സ്ഥലത്തുനിന്നും വന്ന ആളാണ്. താൻ ഇൻഫ്ലുവൻസ്‌ഡ് ആയത് അവിടെയുള്ള ജനങ്ങളിലൂടെയായതുകൊണ്ടുതന്നെ ഓരോന്നും ബ്രേക്ക് ചെയ്തു വരുന്ന സമയത്ത് അത് അംഗീകരിക്കാനുള്ള സമയം തൻ്റെ മാതാപിതാക്കൾക്കും നൽകേണ്ടിയിരുന്നു.

രേഖ എന്ന ചിത്രം തൻ്റെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു വിൻസി തീയേറ്ററിൽ പോയി കണ്ടത്. ആ സമയത്ത് അവരിൽ നിന്നുണ്ടായ അനുഭവവും നടി പങ്കുവച്ചു. സിനിമ കണ്ട് കഴിഞ്ഞ് പാരൻസ് വിൻസിയോട് ആദ്യം പറഞ്ഞത് ഇനി മേലാൽ ഇമ്മാതിരി സിനിമയിൽ അഭിനയിക്കരുത് എന്നായിരുന്നു. വിൻസി പറഞ്ഞത് തൻ്റെ അച്ഛനും അമ്മയും ഇത്തരത്തിലുള്ള ഒരു രംഗത്തിൽ താൻ അഭിനയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ്.

ആ സിനിമയിൽ ഇൻൻ്റിമേറ്റ് രംഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ഇത്രയും അവർ പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. അച്ഛനും അമ്മയും അതുകൊണ്ട് വിഷമിച്ചപ്പോൾ തനിക്കും വിഷമമുണ്ടായിരുന്നെന്നും എന്നാൽ അതൊക്കെ ഒരു പെർഫോമൻസ് എന്ന നിലയിൽ കാണണമെന്നായിരുന്നു വിൻസി പറഞ്ഞത്. സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ അച്ഛനോട് അഭിപ്രായം മാറ്റുമോ എന്ന് ചോദിച്ചപ്പോൾ സംസ്ഥാന അവാർഡ് അല്ല എന്ത് അവാർഡ് കിട്ടിയാലും ഇത്തരത്തിലുള്ള ഇൻ്റിമേറ്റ് സീനുകൾ ഇനി ചെയ്യരുത് എന്ന നിലപാടിൽ തന്നെയാണ് ഉറച്ചുനിൽക്കുന്നത് എന്ന് അച്ഛൻ പറഞ്ഞെന്നും വിൻസി പറഞ്ഞു.

ഈ ചിത്രത്തിലെ അഭിനയത്തിന് വിൻസിക്ക് വലിയ നിരൂപക പ്രശംസ ഒക്കെ ലഭിച്ചിരുന്നു. തൻ്റെ ഭാഗ്യമാണ് ഈ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതെന്നും വിൻസി പറഞ്ഞു. ഇതിലും മികച്ച കഥാപാത്രങ്ങൾ ചെയ്യുവാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിൻസി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply