മലയാള സിനിമയിലെ വിനായകൻ എന്ന നടനെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. സിനിമ ഫീൽഡിൽ നിന്നും ഏറെ നാളായി വിട്ടുനിൽക്കുന്ന നവ്യ നായരുടെ ഒരുത്തി എന്ന സിനിമയിൽ വിനായനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ഉണ്ടായ പരിപാടിക്കിടെ വിനായകൻ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായത്.
വിനായകൻ ഫാൻസുകളെ കുറിച്ച് പറയുന്ന വാക്കുകളാണ് ചർച്ചയായി മാറിയത്. ഒരുത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ചർച്ചയിൽ വിനായകൻ പറയുന്നത് ഫാൻസ് വിചാരിച്ചു കഴിഞ്ഞാൽ ഒരു സിനിമയെ ജയിപ്പിക്കാനോ തോൽപ്പിക്കാനോ സാധിക്കുകയില്ല എന്നാണ്. കൂടാതെ വിനായകൻ ഫാൻസുകാരെ കുറിച്ച് വളരെ മോശമായി പറയുകയും ചെയ്തു. ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചാൽ ഇവിടെ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല എന്നാണ് പറഞ്ഞത്.
വിനായകൻ ഒരു ഉദാഹരണത്തിലൂടെ പറയാം എന്നു പറഞ്ഞുകൊണ്ട് ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാ നടൻ്റെ സിനിമ ഇറങ്ങി ഒരു മൂന്നു മണിക്കൂർ കഴിഞ്ഞ ഉടനെ തന്നെ ഒന്നരക്കോടി എന്ന് പറഞ്ഞ് വന്നിരുന്നു. അത് കേട്ട് താൻ ഞെട്ടി എന്നും പറഞ്ഞു. ഇത്രയും പെട്ടന്നോ എന്ന് ചിന്തിച്ചു. എന്നാൽ വിനായകൻ ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പന്ത്രണ്ടരയ്ക്കാണ് സിനിമ തുടങ്ങിയത് ഒന്നരയ്ക്ക് ഇൻ്റർവെൽ ആയപ്പോൾ തന്നെ ആൾക്കാർ എഴുന്നേറ്റു ഓടി എന്നാണ്.
കളിയാക്കി കൊണ്ടാണ് ഇത് പറഞ്ഞത്. അതായത് ഒന്നരക്കോടി. ഈ പടം ഏറ്റവും വലിയ സൂപ്പർസ്റ്റാറിൻ്റെ പടമാണ് എന്നും ഒരു പൊട്ടൻ പോലും ഈ പടം കാണാൻ തിയേറ്ററിൽ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ ഫാൻസ് വിചാരിച്ചാൽ ഒന്നും തന്നെ നടക്കില്ല എന്നും. വിനായകനോട് ഫാൻസ് ഷോ നിരോധിക്കണം എന്ന തിയേറ്റർ ഉടമകളുടെ തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ വിനായകൻ പറഞ്ഞത് ഫാൻസിനെ തന്നെ നിരോധിക്കണം എന്നായിരുന്നു.
എന്നാൽ വിനായകൻ പറഞ്ഞത് ആ ഒന്നരക്കോടിയുടെ സിനിമയിൽ അഭിനയിച്ച മഹാനടൻ്റെ പേര് പറയാൻ തനിക്ക് യാതൊരു മടിയുമില്ല എന്നാൽ പക്ഷേ ഇതിപ്പോൾ ഒരുത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ഇരിക്കുന്നതുകൊണ്ട് മാത്രമാണ് താൻ പറയാത്തതെന്നും. കൂടാതെ വിനായകൻ ഫാൻസുകാരെ കുറിച്ച് പറഞ്ഞത് വെറെ ഒരു ജോലിയും ഇല്ലാത്ത തെണ്ടികൾ എന്നാണ്. ഒരുത്തിയുടെ പ്രൊമോഷനിടെ വിനായകൻ പറയുന്നുണ്ട് നവ്യയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല എന്ന്.
നവ്യയും തിരിച്ചു പറയുന്നുണ്ട് വിനായകൻ എന്ന നടനെ കുറിച്ച് അല്ലാതെ പേഴ്സണൽ ആയിട്ട് തനിക്കൊന്നും അറിയില്ല താൻ സംസാരിക്കാറും ഇല്ല എന്ന്. വിനായകനോട് എന്തുകൊണ്ടാണ് സംസാരിക്കാത്തത് എന്ന് ചോദിച്ചപ്പോൾ വിനായകൻ പറഞ്ഞത് സിനിമ ഇൻഡസ്ട്രിയിലെ ആരുമായും തനിക്ക് കൂട്ടില്ല എന്നാണ്. താൻ പോകുന്നത് അഭിനയിക്കാനാണ് ആ ജോലി കഴിഞ്ഞാൽ തിരിച്ചു വരും അതാണ് പതിവെന്നും.