vijay yesudas introduce his girlfriend -മലയാളികളുടെ ഗാനഗന്ധർവ്വൻ യേശുദാസും മകൻ വിജയ് യേശുദാസ് ഇപ്പോൾ പിന്നണിഗാന രംഗത്ത് സജീവമാണ്. അടുത്തിടെ ചില വിവാദങ്ങൾ വിജയ് യേശുദാസിനെ പിന്തുടർന്നതും വാർത്ത ആയിരുന്നു. ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് ചില വിവാദങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ സംഗീതരംഗത്ത് 21 വർഷം പൂർത്തിയാക്കിയ വിജയ് യേശുദാസ്, ഒരു സുഹൃത്തിനൊപ്പം നിൽക്കുന്ന പുതിയൊരു ചിത്രമാണ് ചർച്ചയാകുന്നത്. വിജയ് യേശുദാസും ഭാര്യയും തമ്മിൽ വിവാഹബന്ധം വേർപെടുത്തി എന്ന വാർത്ത പുറത്തുവന്നതിന് ശേഷം ഗായിക രഞ്ജിനി ജോസ്സും വിജയ് യേശുദാസും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ ഓൺലൈൻ ചാനലിലെ പ്രചരിചിരുന്നു.
എന്നാൽ ഈ വാർത്തയോട് ഒക്കെ രഞ്ജിനി പ്രതികരിച്ചപ്പോൾ നിശബ്ദനായി ഇരിക്കുകയായിരുന്നു വിജയ് യേശുദാസ് ചെയ്തത്. ഇപ്പോൾ പുതിയൊരു ചിത്രവുമായി ആണ് താരം എത്തിയിരിക്കുന്നത്. പുതിയ ചിത്രവും ചിത്രത്തിന്റെ ക്യാപ്ഷനും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിജയ് യേശുദാസ് ചിത്രത്തിന് നൽകിയ ക്യാപ്ഷനുകൾ ആണ് ശ്രേദ്ധ നേടുന്നത് .
ഇതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഈ ചിത്രം എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഒരു സുഹൃത്തിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് യേശുദാസ് കുറിച്ചിരിക്കുന്നത് ബിലേറ്റഡ് ഹാപ്പി ബർത്ത് ഡേ ഗേൾ ഫ്രണ്ട് എന്നാണ്. ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞപ്പോൾ ആയിരുന്നു ആരാധകരെല്ലാം സംശയിച്ചു തുടങ്ങിയത്. ഇതാണ് ഇപ്പോൾ വാർത്തകളിലേക്ക് പോയത്. ഇവർ തമ്മിൽ ശരിക്കും പ്രണയത്തിലാണോ എന്ന തരത്തിലുള്ള അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ മുഴുവൻ.
അടുത്തിടെയാണ് വിജയ് യേശുദാസ് ഭാര്യയുമായി പിരിഞ്ഞ് കാര്യം അറിയിച്ചത്. വിവാഹജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ടെന്നും കുറച്ചൊക്കെ വ്യക്തിജീവിതത്തെ ബാധിക്കുകയും ചെയ്തു എന്ന് ആണ് പറഞ്ഞത്. പക്ഷേ അതെല്ലാം അതിൻറെ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് എന്ന് പറഞ്ഞ വാക്കുകളും ശ്രെദ്ധ നേടി. എന്തായാലും വിജയ് യേശുദാസ് പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഇത് ഇദ്ദേഹത്തിന്റെ കാമുകിയാണോ ഇവർ ഒരുമിച്ച് ജീവിക്കാൻ പോവുകയാണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എന്നാൽ വ്യക്തമായ ഒരു മറുപടിയും വിജയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഗോസിപ്പുകൾക്ക് ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്.