വിജയ് ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ആയിരുന്നു ലൊക്കേഷ് കനകരാജ് സംവിധാനം ചെയ്ത അടുത്ത സമയത്ത് പുറത്തിറങ്ങിയ ലിയോ എന്ന ചിത്രം. വിജയ് ആരാധകർ മാസങ്ങളായി ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. വിജയുടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് ഈ ചിത്രമെന്ന അടിവരയിട്ട് പറയാൻ സാധിക്കും തുടർച്ചയായി വലിയ പരാജയങ്ങൾ ഏറ്റു വാങ്ങേണ്ടിവന്ന വിജയിക്കാൻ ഒരു വിജയചിത്രം തന്നെയാണ് ലിയോ.
ഈ ചിത്രത്തിലൂടെ കരിയറിൽ വീണ്ടുമൊരു സെക്കൻഡ് റൗണ്ടിൽ എത്തി നിൽക്കുകയാണ് വിജയ് എന്ന് പറയുന്നതാണ് സത്യം. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളായ വിജയ് തൃഷ കോമ്പിനേഷനും ചിത്രത്തിൽ വളരെയധികം ശ്രദ്ധ നേടിയതാണ്. ഈ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ താരത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു കുഞ്ഞു മിടുക്കിനെ എടുത്തുകൊണ്ട് നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്,
ഈ ചിത്രം ആക്ടർ വിജയ് ഒഫീഷ്യൽ എന്ന താരത്തിന്റെ ഫാൻ പേജിലൂടെ സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടണം ചിത്രം പങ്കുവെച്ച് ചിത്രത്തിന് ചുവടെ ഇങ്ങനെ കുറിച്ചിരിക്കുകയാണ് എന്റെ പെൺകുട്ടിക്ക് കാത് കുത്തുമ്പോൾ എടുത്ത ചിത്രം എന്നാണ് ക്യാപ്ഷൻ നൽകിയത്. നിരവധി ആരാധകർ ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട് രണ്ടുദിവസം കൊണ്ട് ലിയോ എന്ന ചിത്രം കേരളത്തിൽനിന്ന് മാത്രം നേടിയ കളക്ഷൻ വലുതാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രമായി 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം നേടുകയും ചെയ്തിട്ടുണ്ട്
രണ്ട് കുട്ടികളുള്ള പാർത്ഥൻ എന്ന അച്ഛന്റെ കഥയിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. വലിയ ഒരു താര സംഗമം തന്നെ ഈ ചിത്രത്തിൽ കാണാൻ സാധിക്കും അർജുൻ സർജ ഗൗതം മേനോൻ സഞ്ജയ് ദത്ത് മഡോണ സെബാസ്റ്റ്യൻ തുടങ്ങി വലിയ താരനിരയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ 44 കോടി നേടിയ ജയിലറിനെ മറികടന്ന് ആദ്യദിവസം തന്നെ ഇന്ത്യയിൽ 64 കോടി രൂപ കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. അടുത്ത സമയത്താണ് ചിത്രത്തിന്റെ സക്സസ് പാർട്ടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്