തന്റെ വീട്ടിൽ സഹായത്തിനു നിൽക്കുന്ന പ്രായമായ സ്ത്രീയോട് നയൻ‌താര ചെയ്തത് തുറന്നു പറഞ്ഞു വിഘ്‌നേഷിന്റെ അമ്മ ! ആരും ഇതൊന്നും അറിഞ്ഞിട്ടു പോലുമില്ല

സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സൂപ്പർസ്റ്റാർ നയൻതാര. മലയാളത്തിലൂടെ അഭിനയമാരംഭിച്ച് അന്യഭാഷകളിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച ഒരു കലാകാരി എന്ന് തന്നെ നയൻതാരയെ വിളിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റത്തിന് തയ്യാറാവുകയാണ്. ജവാൻ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖാന്റെ നായികയായി ബോളിവുഡിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തു വരുന്നത്. അടുത്ത കാലത്ത് ആണ് നയൻ‌താരയ്ക്ക് രണ്ടു കുഞ്ഞുങ്ങൾ കൂടി ജനിച്ചിരുന്നത്. ഈ സാഹചര്യത്തിൽ നയൻതാരയുടെ സ്വഭാവത്തെ കുറിച്ച് തുറന്നു പറയുകയാണ് വിഘ്നേശ്വരന്റെ അമ്മയായ മീന കുമാരി.

ഒരു അമ്മായിയമ്മയിൽ നിന്നും കേൾക്കേണ്ടി ഏറ്റവും മികച്ച വാക്കുകൾ തന്നെയാണ് നയൻസ് കേൾക്കുന്നത് എന്നതാണ് സത്യം. കാശുള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവർക്ക് സഹായം ചെയ്യുന്നത് പുതുമയല്ല. എന്നാൽ അത് കൊടുക്കാനുള്ള മനസ്സാണ് വേണ്ടത്. അങ്ങനെ മനസ്സുള്ള ഒരാളാണ് നയൻതാര എന്നും വിഘ്നേശ്വറിന്റെ അമ്മ പറയുന്നു. അഭിമുഖത്തിൽ ആയിരുന്നു മരുമകളെ കുറിച്ച് മീനാകുമാരി മനസ്സ് തുറന്നത്. ഞങ്ങളുടെ വീട്ടിൽ നാല് പുരുഷന്മാരും 4 സ്ത്രീകളും അടക്കം 8 പേരായിരുന്നു സഹായത്തിനുള്ളത്. ഒരിക്കൽ ഈ കൂട്ടത്തിൽ സഹായിയായ പ്രായമുള്ള ഒരു സ്ത്രീ വളരെയധികം സങ്കടപ്പെട്ടിരിക്കുന്നത് നയൻതാര കണ്ടു. അതിന്റെ കാരണം എന്താണെന്ന് അവരോട് തിരക്കുകയും ചെയ്തു.

ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും ഏകദേശം നാല് ലക്ഷം രൂപയോളം ആണ് തന്റെ കടം തീർക്കാൻ ആവശ്യമാകുന്നത് എന്നുമായിരുന്നു അമ്മ പറഞ്ഞത്. ഇത് കേട്ട് ഉടനെ തന്നെ നയൻതാര കടം തീർക്കാൻ നാലു ലക്ഷം രൂപ കൊടുക്കുകയായിരുന്നു ചെയ്തത് എന്നും മീന പറയുന്നുണ്ടായിരുന്നു. പണം ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവർക്ക് സഹായം ചെയ്യുകയെന്നത് ഒരു പുതുമയാണ് അല്ല. എന്നാൽ അത് കൊടുക്കാനുള്ള ഒരു മനസ്സ് അതാണ് നയൻതാരക്ക് ഉള്ളത് എന്നും മീനാകുമാരി പറയുന്നുണ്ട്.

നയൻ‌താരയുടെ അമ്മയും കേരളത്തിൽ നിന്ന് വരുമ്പോൾ അവർക്ക് തന്റെ കയ്യിൽ കിടന്ന് സ്വർണവളെ സമ്മാനിച്ചത് താൻ നേരിൽ കണ്ടിട്ടുണ്ടായിരുന്ന മീന കുമാരി പറയുന്നു. 2015 പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേശും നയൻതാരയും തമ്മിൽ പ്രണയത്തിലാകുന്നത്. നയൻ‌താരയുടെ ഏറ്റവും മോശം കാലഘട്ടത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് വിഘ്‌നേഷ്. നിരവധി ആരാധകരെയും നയൻതാര വിഘ്നേശ് ദമ്പതിമാർ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം കൂടിയാണ് വിഗ്നേഷ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply