കുറച്ചു നാൾ ആയി നയൻസ് മെയ്കപ്പ് ഇടാറില്ലെന്ന് വിഘ്‌നേശ് – കാരണം കേട്ട ആരാധകർ സ്നേഹത്തോടെ പറഞ്ഞത് കേട്ടോ

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ പങ്കുവെച്ച ഹൃദയസ്പർശിയായ പിറന്നാൾ കുറിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മലയാളികളുടെ അഭിമാന താരം ആണ് നയൻ താര. മിനിസ്‌ക്രീനിലൂടെ കടന്നു വന്ന് ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി വാഴുന്ന താരം ആണ് നയൻ താര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ ” എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം.

പിന്നീട് മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചു നയൻ താര. തമിഴ് സിനിമയിലേക്ക് കടന്നതോടെ ആണ് നയൻ താര എന്ന നടിയുടെ വളർച്ച തെന്നിന്ത്യൻ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. ആദ്യമൊക്കെ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരം ഇന്ന് വളരെ ശക്തമായ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ആണ് തിരഞ്ഞെടുക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള നയൻ താരയെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് ആരാധകർ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്.

“നാനും റൗഡി താൻ” എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോൾ ആയിരുന്നു നയൻ താരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. ഇപ്പോഴിതാ താരത്തിനോടൊപ്പം ഉള്ള മനോഹര ചിത്രങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഹൃദയഹാരിയായ പിറന്നാൾ ആശംസാകുറിപ്പ് പങ്കു വെക്കുകയാണ് വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ. ഇവർ ഒന്നിച്ചുള്ള ഒമ്പതാമത്തെ പിറന്നാളാണ് ഇത്. നിന്നോടൊപ്പം ഉള്ള ഓരോ പിറന്നാലും ഏറെ പ്രിയപ്പെട്ടതായിരുന്നു പക്ഷേ ഇതായിരിക്കും കൂടുതൽ പ്രത്യേകത ഉള്ളത് എന്ന് വിഗ്നേഷ് കുറിച്ചു.

കാരണം ഇന്ന് അവർ ഭാര്യയും ഭർത്താവുമാണ്. രണ്ട് കുഞ്ഞോമനകളുടെ അച്ഛനും അമ്മയുമാണ്. നിന്റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്. നിന്നെ എനിക്ക് നന്നായി അറിയാം. നീ എത്ര കരുത്തുറ്റ ആൾ ആണെന്നും അറിയാം. പക്ഷേ ഇന്ന് നിന്നെ അമ്മയായി കാണുമ്പോൾ അത് നിനക്ക് കൂടുതൽ പൂർണത നൽകുന്നതായി എനിക്ക് തോന്നുന്നു. കുഞ്ഞുങ്ങൾ നിന്റെ മുഖത്ത് ഉമ്മ വയ്ക്കുന്നതിനാൽ നീ ഇപ്പോൾ മേക്കപ്പ് ഇടാറില്ല.

നിന്റെ മുഖത്തുള്ള ഈ പുഞ്ചിരി എന്നും നിലനിൽക്കട്ടെ. എല്ലാം പിറന്നാളുകളും ഇതുപോലെ സന്തോഷം നിറഞ്ഞതാകട്ടെ എന്ന് വിഗ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി താരങ്ങളും ആരാധകരും ആണ് ലേഡി സൂപ്പർസ്റ്റാറിന് ആശംസകളുമായി രംഗത്തെത്തിയത്. താരത്തിന്റെ 38മത്തെ പിറന്നാളിന് മധുരമേറിയ ഒരു കുറിപ്പ് ആണ് വിഘ്നേഷ് ശിവൻ പങ്കു വെച്ചത്. നീണ്ട ഏഴു വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ജൂൺ 9ന് വിഘ്നേഷ് ശിവനും നയൻ താരയും വിവാഹിതരായത്.

വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിൽ ഷാരൂഖ് ഖാൻ, രജനികാന്ത്, സൂര്യ, ജ്യോതിക എന്നിവരും പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് വെറും നാലു മാസങ്ങൾക്കു ശേഷം തന്നെ ഇവർ അച്ഛനും അമ്മയുമായി എന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത് ഏറെ വിവാദമായിരുന്നു. നിയമം ലംഘിച്ചായിരുന്നു വാടക ഗർഭപാത്രത്തിലൂടെ ഇവർ മാതാപിതാക്കൾ ആയത് എന്ന രൂക്ഷ വിമർശനങ്ങളും ഉയർന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply