സോണിയ നമ്മെ വിട്ടു പോയി! മൗനരാഗം പരമ്പരയിലെ ശ്രീശ്വേത ഇനി എങ്ങോട്ട്? പ്രേക്ഷകർ അങ്കലാപ്പിൽ.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പരയായ മൗനരാഗത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ശ്രീശ്വേത. ഈ പരമ്പരയിൽ സോണിയ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ശ്രീശ്വേത നായിക അല്ലെങ്കിൽ കൂടിയും അവർക്ക് ആരാധകർ ഏറെയുണ്ട്. ഈ പരമ്പരയിലെ താരങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. ശ്രീശ്വേത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം തന്നെയാണ്.

തൻ്റെ സോഷ്യൽ മീഡിയകളിലൂടെ ലൊക്കേഷനിലെ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളൊക്കെ തന്നെ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോസും ഒക്കെ തന്നെ വളരെ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഈ സീരിയലിലെ ശ്രീശ്വേതയുടെ സോണിയ എന്ന കഥാപാത്രത്തിൻ്റെ പ്രകടനം വളരെ മികച്ചതാണ്. ഈ പരമ്പരയിലെ തന്നെ സോണിയുടെ ഹസ്ബൻഡ് ആയി അഭിനയിക്കുന്ന വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കല്യാൺ ഖന്ന ആണ്.

സോഷ്യൽ മീഡിയകളിൽ സീരിയലിൻ്റെ പ്രമോഷനുവേണ്ടി ഇടുന്ന വീഡിയോസും ഫോട്ടോസും ഒക്കെ കണ്ടുകൊണ്ട് കല്യാൺ ഖന്നയും ശ്രീശ്വേതയും തമ്മിൽ പ്രണയത്തിലാണോ എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരം തന്നെ നേരിട്ട് ആരാധകരോട് പറഞ്ഞു ഞങ്ങൾ തമ്മിൽ പ്രണയത്തിൽ അല്ല എന്ന്. ഈ വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി എന്നും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും താരം പറഞ്ഞു.

ഇത്തരം ഗോസിപ്പുകളെയൊക്കെ താൻ തമാശ രൂപയാണ് കാണുന്നത് എന്നും അഥവാ ഞാൻ വിവാഹം ചെയ്യുവാൻ പോകുന്നുണ്ടെങ്കിൽ തന്നെ അത് ഒഫീഷ്യലായി അറിയിക്കുമെന്നും പറഞ്ഞു. വിവാഹം പോലെയുള്ള ഇത്തരം വാർത്തകൾ ചുമ്മാ പ്രചരിപ്പിച്ചുകൊണ്ട് ആശയക്കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കരുതെന്നും ശ്രീശ്വേത ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞിരുന്നു. താരം സീരിയലിൻ്റെ ഷൂട്ടിങ്ങിനിടെയുള്ള പുതിയൊരു രംഗം പകർത്തി തൻ്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

ഇതാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് നിരവധി കമൻ്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. താരം പുറത്തുവിട്ടിരിക്കുന്ന രംഗം സോണിയ മരണപ്പെട്ടതായി കാണിച്ചുകൊണ്ട് ബോഡി ആംബുലൻസിൽ നിന്ന് വീട്ടുകാർക്ക് മുന്നിൽ ഇറക്കിവെക്കുന്നതാണ്. എന്നാൽ ഡെഡ് ബോഡി ആംബുലൻസിൽ നിന്നും ഇറക്കിവെക്കുന്ന സമയത്ത് ഇടക്ക് അവരെ കയ്യിൽ നിന്നും വിട്ടു പോകുമ്പോൾ സെറ്റിൽ ഉള്ളവരൊക്കെ ഓടി വന്ന് പിടിക്കുന്നത് ഈ രംഗത്തിലൂടെ കാണുവാൻ സാധിക്കുന്നുണ്ട്.

ഈ രംഗത്തിൻ്റെ ഷൂട്ടിങ്ങിനു ശേഷം വീഡിയോ മുഴുവൻ കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയെന്ന് ശ്രീശ്വേത പറഞ്ഞു. കൂടാതെ ഈ സീരിയലിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും പരമ്പരയുടെ അണിയറപ്രവർത്തകർക്കൊക്കെ നന്ദിയും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply