കരൺ ജോഹർ എന്നാൽ ബോളിവുഡിന് ഒരു പ്രത്യേക ആവേശമാണ്. സംവിധാന രംഗത്ത് 1998 മുതൽ തന്റേതായ മികവ് പുലർത്തിയ ഒരു വ്യക്തിയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന പരിപാടി ജനപ്രിയ ചാറ്റ് ഷോയായി മാറിയിരിക്കുകയാണ്. പല താരങ്ങളും ഈ പരിപാടിയിൽ എത്തുമ്പോൾ തങ്ങളുടെ ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളെ കുറിച്ചൊക്കെ തുറന്നു പറയുകയും ചെയ്യാറുണ്ട്. ബോളിവുഡിലെ മുൻനിര താരങ്ങൾ അടക്കം ഇന്ത്യൻ സിനിമ രംഗത്ത് തന്നെ നിരവധി സെലിബ്രേറ്റുകൾ ആണ് കോഫി വിത്ത് കരൺ ഷോയിലൂടെ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു എത്തുന്നത്.
പലപ്പോഴും ഈ വെളിപ്പെടുത്തലുകൾ ഒക്കെ വലിയ ചർച്ചയ്ക്ക് കാരണമായി മാറുകയും ചെയ്യാറുണ്ട്. ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡെയും കെഎൽ രാഹുൽ അതിഥികളായി എത്തിയ എപ്പിസോഡ് സ്ട്രീമിംഗ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ തങ്ങൾ എങ്ങനെയാണ് പെൺകുട്ടികളെ വശീകരിച്ചിരുന്നത് എന്നും പെൺകുട്ടികളെ കുറിച്ച് ഹർദിക് അമ്മയോട് പങ്കുവെച്ചിരുന്ന സംഭാഷണങ്ങളും ഒക്കെ ഇവർ തുറന്നു പറഞ്ഞിരുന്നു.
ഈ വെളിപ്പെടുത്തലുകൾ വിവാദമായതിന് പിന്നാലെയാണ് ബി സി സി ഐ ഇവർക്ക് വിലകേർപ്പെടുത്തിയത്. ഒടുവിൽ ഇരുവരും ക്ഷമാപണം നടത്തുകയാണ് ചെയ്തത്. 2010ലായിരുന്നു ദീപിക പദുകോണും സോനം കപൂറും ഒരുമിച്ച് എത്തിയത്. ഈ എപ്പിസോഡ് വളരെയധികം ചർച്ചയായി. ഈ ഷോയിൽ ഇരുവരും രൺവീറിനെ പരിഹസിക്കുകയായിരുന്നു ചെയ്തത്. രൺവീർ തന്റെ ബോയ്ഫ്രണ്ട് സ്കിൽ മെച്ചപ്പെടുത്തുക ആണ് ചെയ്യേണ്ടത് എന്നാണ് ദീപിക പറഞ്ഞത്. കൂടാതെ ഷാഹിദ് വളരെയധികം മൂഡ് സ്വിങ്സ് ഉള്ള ഒരു വ്യക്തിയാണെന്നും കങ്കണ പറഞ്ഞു.
ഇതിനായി ഏതു ഉത്പന്നമാണ് നടൻ ഉപയോഗപ്പെടുത്തേണ്ടത് എന്ന കരൺ ചോദിച്ചപ്പോൾ കോ, ണ്ടം എന്നാണ് ദീപിക മറുപടി പറഞ്ഞത്. ഷോയ്ക്ക് പിന്നാലെ രണ്ടുപേരുടെ മാതാപിതാക്കളൾ താരങ്ങളോടു പിന്നീട് വലിയ ദേഷ്യത്തിലാണ് ഇടപ്പെട്ടത് എന്ന് വരെ റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡ് മലയാളിയായ സൂപ്പർതാരം വിദ്യാ ബാലനും ഒരു എപ്പിസോഡിൽ എത്തിയിരുന്നു. ഇതും ചർച്ചയ്ക്ക് കാരണമായി. മാറി തനിക്കൊരു വിവാഹിതനുമായി അവിഹിതബന്ധം ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു വിദ്യ എപ്പിസോഡിൽ പറഞ്ഞത്. എന്നാൽ ആ പുരുഷൻ ഷാരൂഖാൻ ആകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായെന്നും താരം പറഞ്ഞിരുന്നു. ഷോയിൽ എത്തിയ രൺവീർ തുറന്നു പറഞ്ഞ ചില കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. താൻ രാത്രി 10 മണിക്ക് ശേഷം അടിവസ്ത്രം ധരിക്കില്ല എന്നായിരുന്നു പറഞ്ഞത്. അനുഷ്ക ശർമയ്ക്ക് ഒപ്പമുള്ള ഒരു എപ്പിസോഡിൽ ആയിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.