വീണ്ടും വിവാഹമോ ? ബ്രൈഡൽ ഷൂട്ടിൽ നവ വധുവായി തിളങ്ങി വീണ നായർ

“തട്ടീം മുട്ടീം” എന്ന ഹാസ്യ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരം ആണ് വീണ നായർ. പിന്നീട് മലയാള സിനിമയിലേക്ക് കടന്നു വന്ന് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി വീണ നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലെ രണ്ടാം സീസണിലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വീണ. ഈ ഷോയ്ക്ക് മുമ്പ് വീണ എന്ന കലാകാരിയെ പ്രേക്ഷകർക്ക് അറിയാമായിരുന്നെങ്കിലും വീണയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിഞ്ഞത് ഈ ഷോയിലൂടെയാണ്.

ബിഗ് ബോസിൽ വന്നതിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് വീണ. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ച താരം പങ്കുവയ്ക്കുന്ന വീഡിയോകൾ നിമിഷ നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അഭിനയത്തിനു പുറമെ മികച്ച ശാസ്ത്രീയ നർത്തകി കൂടിയാണ് വീണ. ഒരുപാട് ഹാസ്യ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള വീണ 2014ൽ പുറത്തിറങ്ങിയ “വെള്ളിമൂങ്ങ” എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ബിജു മേനോൻ നായകൻ ആയ ചിത്രത്തിലെ വീണയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. വീണയുടെ മേക്കവർ വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. അമിതഭാരം കുറച്ച് ഗംഭീര ട്രാൻസ്‌ഫോർമേഷൻ ആയിരുന്നു താരം നടത്തിയത്. അടുത്തിടെ വീണ നായരും ഭർത്താവ് സ്വാതി സുരേഷും വേർപിരിഞ്ഞു എന്ന രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ച് ഇരുവരും രംഗത്ത് വന്നിട്ടില്ല.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ പങ്കുവെച്ച ഒരു വീഡിയോ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. ഒരു നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പാലക്ക മാല അണിഞ്ഞ് ഒരു നവവധുവിനെ പോലെ ഒരുങ്ങിയ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഫോട്ടോഷൂട്ട് ആണോ അതോ ഏതെങ്കിലും സിനിമയ്ക്കുള്ള തയ്യാറെടുപ്പാണോ എന്ന് ചോദിക്കുകയാണ് ആരാധകർ.

ഈ വേഷത്തിൽ വീണയെ കാണാൻ നല്ല സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞതിനു ശേഷമാണ് താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. ഭർത്താവുമായി പിരിഞ്ഞ വീണയുടെ മകൻ അമ്പാടി ഭർത്താവിനോടൊപ്പം ആണ് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. 2014ൽ ആയിരുന്നു ആർജെയും സംഗീതജ്ഞനും നർത്തകനും ആയ സ്വാതി സുരേഷ് ഭൈമിയും വീണ നായരും തമ്മിൽ ഉള്ള വിവാഹം. ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നതെങ്കിലും ഇത് വരെ വിവാഹ മോചനം നേടിയിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply