ഇരുവരുടെയും ബന്ധം വഷളാവാൻ കാരണം ആ മൂന്നാമൻ ? ദുബായിലെത്തിയപ്പോൾ ആരാധകർ വീണയോട് അന്വേഷിച്ചത് കണ്ടോ ?

കോമഡി പരിപാടികളിലൂടെയും സീരിയലുകളിലൂടെയും ഒക്കെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് വീണ നായർ. ഇപ്പോൾ സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന് വലിയൊരു സ്വീകാര്യത നൽകിയത്. സുരേഷ് ഗോപി നായകനായി എത്തിയ മേഹും മൂസ എന്ന ചിത്രത്തിലും മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് താരം അവിസ്മരണീയമാക്കിയിരിക്കുന്നത്. ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ നടിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചില വാർത്തകൾ ഒക്കെ വളരെയധികം ചർച്ചയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടുത്ത കാലത്തായിരുന്നു നടിയും ഭർത്താവും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിലുള്ള ചില വാർത്തകൾ പുറത്തു വന്നിരുന്നത്.

ഈ വാർത്തകളോടൊക്കെ മൗനമായി തന്നെയായിരുന്നു വീണ പ്രതികരിച്ചിരുന്നതെങ്കിലും ഭർത്താവ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തങ്ങൾ തമ്മിൽ വേർപിരിയുകയാണ് എങ്കിലും വിവാഹമോചനം എന്ന ഒരു നിലയിലേക്ക് ഉടനെ എത്തുന്നില്ലന്നും മകനുവേണ്ടി അത്തരം ഒരു തീരുമാനം തങ്ങളെടുക്കുന്നില്ലന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ താരം ദുബായിൽ എത്തിയിരിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചില സ്റ്റാറ്റസുകൾ ഒക്കെ തന്നെ താരം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ദുബായിൽ നിന്നും സ്റ്റാറ്റസുകളും താരം പങ്കുവയ്ക്കുന്നുണ്ട്.

ഒരു ഷൂട്ടിംഗ് ആവശ്യത്തിനായാണ് താരം ദുബായിൽ എത്തിയത് എന്നതാണ് സൂചന. അമാനുമായി ഒന്നിച്ചോന്നാണ് ആളുകൾ ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് വീണ പങ്കുവെച്ച ഒരു സ്റ്റാറ്റസും ശ്രദ്ധ നേടിയിരുന്നു. രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എപ്പോഴും വേർപിരിയലിന് കാരണമെന്നില്ല. ചിലപ്പോൾ എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാൾ ആയിരിക്കും യഥാർത്ഥ വില്ലൻ എന്നായിരുന്നു പങ്കുവെച്ച സ്റ്റാറ്റസിൽ പറഞ്ഞിരുന്നത്.

അതോടെ ഇരുവർക്കും ഇടയിൽ മൂന്നാമതൊരാൾ കടന്നുവന്നോന്നും ആ കടന്നുവരവാണോ പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഒക്കെ ആയിരുന്നു ആളുകൾ ചോദിച്ചിരുന്നത്. എന്നാൽ ഇതിനൊന്നും തന്നെ വ്യക്തമായ രീതിയിലുള്ള ഒരു മറുപടി വീണയിൽ നിന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ താരം ദുബായിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടതും താരത്തിന്റെ കുടുംബ വിശേഷങ്ങൾ തന്നെയാണ്. ഭർത്താവുമായി താരം ഒരുമിച്ചോ എന്നതാണ് എല്ലാവർക്കും അറിയേണ്ടത്. ആരാധകരിൽ നിന്നും നിരന്തരമായി ഒരു ചോദ്യം ഉണ്ടാകുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി താരത്തിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധ നേടുന്നത്. സിനിമയിലും സീരിയലിലും ഒക്കെ സജീവമായിരിക്കുകയാണ് ഇപ്പോൾ വീണ്ടും വീണ. മേഹും മൂസ എന്ന ചിത്രത്തിലും വീണയുടെ കഥാപാത്രം ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ കഥാപാത്രം തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply