വാവസുരേഷ് സഞ്ചരിച്ച കാർ കെ എസ് ആർ ടി സിയുമായി കൂട്ടിയിടിച്ചു ! വാവയ്ക്ക് ഗുരുതര പരിക്ക്

പാമ്പിനെ ഭയമുള്ള എല്ലാവർക്കും ആശ്വാസമേകുന്ന ഒരു പേരാണ് വാവാ സുരേഷ് എന്ന് പറയുന്നത്. എത്ര വിഷമുള്ള പാമ്പ് ആണെങ്കിലും ഒരു നിമിഷം കൊണ്ട് പാമ്പിനെ വരുതിയിലാക്കാൻ വാവാ സുരേഷിന് സാധിക്കും എന്നതാണ് സത്യം. അടുത്ത കാലത്തായിരുന്നു ഒരു വിഷമമേറിയ പാമ്പിന്റെ കടിയേറ്റ വാവ സുരേഷ് ഗുരുതരമായ അവസ്ഥയിൽ കിടന്നിരുന്നത്. ഈ സാഹചര്യത്തിനെ മറികടന്നുകൊണ്ട് കുറച്ച് കാലങ്ങളായുള്ള അദ്ദേഹം തിരികെ എത്തിയത്. നിരവധി ആളുകളുടെ പ്രാർത്ഥനയായിരുന്നു അദ്ദേഹത്തെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അത്രത്തോളം ബുദ്ധിമുട്ടുകൾ ആയിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഉണ്ടായിരുന്നത്. എല്ലാവരുടേയും പ്രാർത്ഥനകൾ മനസ്സിലാക്കി അദ്ദേഹം തിരിച്ചു ജീവിതത്തിലേക്ക് വരികയും ചെയ്തു. ഇപ്പോൾ വീണ്ടും മറ്റൊരു വേദനിപ്പിക്കുന്ന വാർത്തയാണ് വാവാ സുരേഷിനെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു എന്നതാണ് ഈ വാർത്ത. അപകടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ ഒന്നും തന്നെ പുറത്തു വരികയും ചെയ്തിട്ടില്ല. മുഖത്തിന്‌ ഗുരുതരമായ പരിക്കുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം നിയന്ത്രണം തെറ്റിയതിനെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച കാറിലേക്കു ഇടിച്ചു. അതോടെ വാവാ സുരേഷിന്റെ കാർ നിയന്ത്രണം തെറ്റി. എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു അപകടം സംഭവിക്കുകയും ചെയ്തു.

മുഖത്ത് ഗുരുതരമായ പരിക്കുകളോടെ ആണ് വാവാ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വളരെ വേദനയോടെയാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തരും ഈ ഒരു വാർത്ത കേൾക്കുന്നത്. ഒരു അപകടത്തിൽ തരണം ചെയ്ത് ജീവിതത്തിലേക്ക് മടങ്ങി വന്നു കൊണ്ടിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ അദ്ദേഹം.

ഒരു അപകടം ഏൽപ്പിച്ച ആഘാതം കുറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ അതിനോടകം വീണ്ടും വിധി അദ്ദേഹത്തിന് കരുതിവെച്ചത് മറ്റൊരു അപകടം ആണല്ലോ എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന മറ്റൊരു കാര്യം എന്നത്. വിഷമമേറിയ പാമ്പിന്റെ അപകടത്തെ മറികടന്ന് നല്ല ജീവിതത്തിലേക്ക് തിരികെ വരുന്നതിനിടയിൽ ആയിരുന്നു അദ്ദേഹത്തെ തേടി ഇപ്പോൾ ഇത്തരത്തിലുള്ള ഒരു അപകടം കൂടി എത്തിയിരിക്കുന്നത് എന്നും, ഇതിൽ നിന്ന് അദ്ദേഹം പുറത്തു വരുമെന്ന് തന്നെയാണ് ആളുകൾ വിശ്വസിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply