കുടിച്ച് സ്വന്തം കരൾ നശിപ്പിച്ചവന് ഒരിക്കലും ഞാൻ എന്റെ കരൾ കൊടുക്കില്ല – അമൃതയെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ വന്നതിനെ കുറിച്ച് അനിയത്തി അഭിരാമി

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് ഗായികമാരാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇവർ രണ്ടുപേരും മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ ഒരുമിച്ച് എത്തിയിരുന്നു. അമൃത വിവാഹം ചെയ്തിരിക്കുന്നത് നടൻ ബാലയെ ആണ്. എന്നാൽ ഭാര്യയും അമൃതയും തമ്മിൽ ചില പ്രശ്നങ്ങൾ കാരണം ഇവർ വിവാഹമോചനം നേടുകയായിരുന്നുഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത നടൻ ബാല കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിലായി എന്നതാണ്.

ആശുപത്രിയിൽ അഡ്മിറ്റ് ആയ ബാല തൻ്റെ മകളെ കാണണമെന്ന് ഒരാവശ്യം ഉന്നയിച്ചു. അതുകൊണ്ടുതന്നെ ആദ്യ ഭാര്യയായ അമൃതയും മകളും ബാലയെ കാണുവാൻ ആശുപത്രിയിൽ എത്തുകയും ബാലയുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പല റൂമറുകളും വരുന്നുണ്ട്. നടൻ ബാലക്ക് അമൃത കരൾ നൽകുന്നു എന്നൊരു വാർത്ത. ആതുമായി ബന്ധപ്പെട്ടുകൊണ്ട് അമൃതയുടെ അനിയത്തിയായ അഭിരാമിയാണ് രംഗത്തേക്ക് വന്നിരിക്കുന്നത്.

അഭിരാമി പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ വന്നിരിക്കുന്ന ഒരു വാർത്ത അമൃത പറയുന്നതായിട്ടാണ് കുടിച്ച് നശിച്ചവന് ഞാൻ കരൾ കൊടുക്കാനോ? എനിക്കെന്താ ഭ്രാന്ത് ഉണ്ടോ? പാപ്പുവിൻ്റെ മുന്നിൽ വച്ച് അമൃത കയർത്തു സംസാരിച്ചു എന്ന ഹെഡ്‍ഡിങ്ങിലായിരുന്നു വാർത്ത യൂട്യൂബ് ചാനലിൽ വന്നത്. ഈ വാർത്തയ്ക്ക് എതിരെ അഭിരാമി പറയുന്നത് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ തെറ്റാണെന്നും ആളുകൾ പലപ്പോഴും ചേച്ചിയെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞുകൊണ്ട് പ്രചരിപ്പിക്കാറുണ്ട് എന്നും.

ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നാറുണ്ട്. ചാനലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും അതുകൊണ്ട് ആണ് ഞാൻ ആ ചാനൽ ശ്രദ്ധിച്ചത്. തങ്ങളെപ്പറ്റി മോശത്തരത്തിലാണ് എഴുതി പിടിപ്പിച്ചത് എന്നൊക്കെ അഭിരാമി പറഞ്ഞു. ഒരുപാട് വിഷമമുണ്ട് എന്നും പറഞ്ഞു. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ എൻജോയ് ചെയ്യാൻ പോയി കഴിക്കാൻ പോയി എന്നൊക്കെ തരത്തിലുള്ള വാർത്തകളാണ് എഴുതി പിടിപ്പിക്കുന്നത്.

ഭക്ഷണം കഴിക്കുന്ന വീഡിയോ ഒക്കെ തമ്മിൽ ദിവസങ്ങൾ വ്യത്യാസമുണ്ടെന്നും പറഞ്ഞു. ഭക്ഷണം കഴിക്കുന്ന വീഡിയോ ഒരു ഫാമിലി ഫങ്ക്ഷന് പോയി വരുമ്പോൾ എടുത്തതാണ് എന്നാണ് അഭിരാമി പറഞ്ഞത്. ഒരേ ഡ്രസ്സ് തന്നെ ഇട്ടെന്ന് വെച്ച് അത് ഒരു ദിവസം ആകണമെന്നില്ല എന്നും പറഞ്ഞു. ഇത്തരം റൂമറുകൾ എഴുതുന്നവർ അവർ പറയുന്ന സമയത്ത് അവരുടെ കൂടെ ഉണ്ടോ എന്നാണ് അഭിരാമി ചോദിക്കുന്നത്.

ഇത്തരം വാർത്തകൾ എഴുതുന്നത് പലരുടെയും മരണത്തിന് വരെ കാരണമായേക്കാം. എല്ലാവർക്കും ഒരുപോലെ എല്ലാം സഹിക്കാനുള്ള മാനസിക ശക്തി ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അഭിരാമി പറയുന്നത് ഇത്തരം തെറ്റായ വാർത്തകൾ എഴുതി ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply