രാധികയെ അമ്മയായി കാണാൻ സാധിക്കില്ല എന്ന് വരലക്ഷ്മി – എല്ലാവർക്കും ഒരേ ഒരു അമ്മ മാത്രമേ ഉണ്ടാവുകയുള്ളൂ !

varalxmi sarath kumar about radhika sarathkumar

തെന്നിന്ത്യൻ സൂപ്പർ താരം ശരത്കുമാറിന്റെ മകളും, തെന്നിന്ത്യൻ സിനിമകളിൽ സജീവമായിട്ടുള്ള താരമാണ് വരലക്ഷ്മി ശരത്കുമാർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയിട്ടുള്ള വരലക്ഷ്മി, “പോടാ പോടീ ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. സൂപ്പർതാരത്തിന്റെ മകൾ ആയതുകൊണ്ടു തന്നെ സിനിമയിലേക്ക് എളുപ്പം പ്രവേശിച്ചെങ്കിലും സിനിമയിൽ നിലനിൽക്കാൻ ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട് താരപുത്രിക്ക്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തമിഴ്നാട്ടിലെ സൂപ്പർതാരം ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായ ദേവിയാണ്. ആദ്യ വിവാഹത്തിൽ വരലക്ഷ്മി, പൂജ എന്നീ രണ്ടു മക്കളുമുണ്ട് ശരത്കുമാറിന്. അച്ഛന് പിന്നാലെ വരലക്ഷ്മിയും സിനിമയിൽ സജീവമാണ്. മലയാളത്തിലും തമിഴിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള വരലക്ഷ്മി നായിക ആയും വില്ലത്തി ആയും തിളങ്ങിയിട്ടുണ്ട്.

2001ലായിരുന്നു ശരത് കുമാർ നടി രാധികയെ വിവാഹം കഴിച്ചത്. ഒരുപാട് കാലം നല്ല സുഹൃത്തുക്കളായിരുന്നു ശരത്കുമാറും രാധികയും. ആ സൗഹൃദം ആയിരുന്നു പിന്നീട് വിവാഹത്തിലെത്തിയത്. പിതാവിന്റെ പാത പിന്തുടർന്ന് വരലക്ഷ്മിയും സിനിമയിലേക്ക് എത്തിയെങ്കിലും താരപുത്രി എന്ന വിശേഷണത്തിൽ നിന്നും സ്വന്തം പ്രയത്നത്തിലൂടെ അറിയപ്പെടുന്ന നടിയായി മാറി വരലക്ഷ്മി ഇപ്പോൾ.

വരലക്ഷ്മിയുടെ അമ്മയോടുള്ള വിവാഹം വേർ പിരിഞ്ഞതിന് ശേഷം അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതിനോട് താരപുത്രിക്ക് ഇഷ്ടക്കേടില്ല. എന്നാൽ നടി രാധികയെ അമ്മയായി ഒരിക്കലും കാണാൻ സാധിക്കില്ലെന്ന് വരലക്ഷ്മി പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബന്ധം കൊണ്ട് രാധിക രണ്ടാനമ്മ ആണെങ്കിലും വരലക്ഷ്മി രാധികയെ അമ്മയായി കാണുന്നില്ല എന്നാണ് നടി പറഞ്ഞത്. നാലു മക്കളുള്ള അനുഗ്രഹിക്കപ്പെട്ടവളാണ് തന്റെ അമ്മ എന്ന് രാധികയുടെ മകൾ റയാന ഒരിക്കൽ പ്രസ്താവന നടത്തിയിരുന്നു.

ശരത് കുമാറിന്റെ മക്കളെയും ഉദ്ദേശിച്ചായിരുന്നു അങ്ങനെയൊരു അഭിപ്രായം അവർ പറഞ്ഞത്. എന്നാൽ സഹോദരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് വരലക്ഷ്മി രംഗത്തെത്തുകയായിരുന്നു. രാധികയെ തന്റെ അമ്മയായി കാണുന്നില്ല എന്നും അങ്ങനെ സാധിക്കില്ലെന്നും വ്യക്തമാക്കി താരപുത്രി. പിതാവ് ശരത് കുമാറിന്റെ രണ്ടാം ഭാര്യ മാത്രമാണ് രാധിക. അവർ താരദമ്പതികൾ ആയി കഴിയുന്നതിൽ സന്തോഷമേയുള്ളൂ എന്നും വരലക്ഷ്മി പറഞ്ഞു.

പലപ്പോഴും കുടുംബ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ രണ്ടാനമ്മയെ ആന്റി എന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. അതിന് കാരണം ഒന്നേയുള്ളൂ. എല്ലാവർക്കും ഒരേ ഒരു അമ്മ മാത്രമേ ഉണ്ടാവുകയുള്ളൂ. അതു കൊണ്ടു തന്നെ രാധികയെ ആന്റിയായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ അവരോട് വെറുപ്പോ പ്രശ്നങ്ങളോ ഒന്നുമില്ല. വളരെ നല്ല അടുപ്പത്തിലാണ് പോകുന്നത് എന്നും വരലക്ഷ്മി സൂചിപ്പിക്കുന്നു. അടുത്തിടെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വരലക്ഷ്മി തുറന്ന് പറഞ്ഞതിനെ പിന്തുണച്ച് രാധിക രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply