ഒറ്റയ്ക്ക് യാത്ര ചെയ്ത വരദ -.ജിഷിന്റെ കുറിപ്പ് കണ്ടു വരദയെ മിസ് ചെയ്യുന്നു എന്ന് ആരാധകർ…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് വരദയും ജിഷിൻ മോഹനും. നിരവധി പരമ്പരകളിലൂടെ നായകനായും വില്ലനായും പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ജിഷിൻ. സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മിനിസ്‌ക്രീനിൽ സജീവമായ വരദയെ ആണ് താരം വിവാഹം കഴിച്ചത് . “അമല” എന്ന പരമ്പരയിൽ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്ന് ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയം ആവുകയും അത് വിവാഹത്തിൽ എത്തുകയും ചെയ്തു. “അമല” എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരം ആണ് അമല. മലയാള സിനിമയിൽ നായികയായിട്ടാണ് വരദ അഭിനയരംഗത്തെത്തിയത് എങ്കിലും പരമ്പരകളിലൂടെ ആണ് മലയാളികൾ താരത്തിനെ ഏറ്റെടുത്തത്. “അമല” എന്ന പരമ്പരയിൽ വരദയും ജിഷിനും ഒരുമിച്ച് അഭിനയിച്ചിരുന്നു. വരദ നായികയായി അഭിനയിച്ച “അമല” എന്ന പരമ്പരയിൽ വില്ലൻ വേഷത്തിലായിരുന്നു ജിഷിൻ എത്തിയിരുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം ആരാധകർ നിമിഷനേരംകൊണ്ട് തന്നെ ഏറ്റെടുക്കാറുണ്ട്. വളരെ രസകരമായ അടിക്കുറിപ്പുകളും പോസ്റ്റുകളും ആണ് ജിഷിൻ പങ്കു വെക്കാറുള്ളത്. എന്നാൽ അടുത്തിടെ വരദയും ജിഷിനും വേർപിരിയുന്നു എന്ന രീതിയിൽ വ്യാപകമായി വാർത്തകൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ജിഷിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിന്നും വരദ നീക്കം ചെയ്തതാണ് \ഇങ്ങനെയൊരു വാർത്ത പ്രചരിക്കാൻ കാരണമായത്.

അടുത്തിടെ വരദ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോകളിൽ ഒന്നും ജിഷിന്റെ സാന്നിധ്യം ഇല്ലാതെ ആയതും സംശയങ്ങൾ വർധിപ്പിച്ചു. ഇതോടെ ഇവർ വേർപിരിഞ്ഞോ എന്നാണ് ആരാധകർക്ക് ഇടയിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. സീരിയൽ രംഗത്തെ മാതൃകാദമ്പതികൾ എന്നായിരുന്നു ഇവരെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോൾ ഇതാ തന്റെ സോളോ ട്രിപ്പിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് വരദ ഇൻസ്റ്റാഗ്രാമിലൂടെ.

“ദി ജേർണി ഓഫ് തൗസൻഡ് മൈൽസ് ബിഗിൻ വിത്ത് എ സിംഗിൾ സ്റ്റെപ്പ്” എന്ന അടിക്കുറിപ്പോടെ ആണ് വിമാനത്തിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമൊക്കെയുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്. അടുത്തിടെ ജിഷിൻ പങ്കുവെച്ച കുറിപ്പും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജീവിതത്തിലെ ഒരു പ്രശ്നങ്ങൾക്ക് മുന്നിലും ഒരിക്കലും തളർന്നു പോകില്ലെന്നും, കരഞ്ഞു പോകില്ല എന്നും, സ്വന്തമായി തീരുമാനം എടുക്കണം എന്നും താരം പങ്കു വെച്ചു.

നമ്മൾക്ക് നമ്മൾ മാത്രമേയുള്ളൂ, വേറെ ആരുമില്ല എന്ന് തിരിച്ചറിവ് എത്തിച്ചേരുന്ന സമയത്താണ് നമ്മൾ ശക്തിയുള്ള മനുഷ്യൻ ആകുന്നത്. തനിച്ചാണ് എന്ന് സ്വയം ബോധ്യം ഉണ്ടായാൽ മാത്രം മതി പിന്നെ ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങളെയും സ്വയമേ നേരിടാൻ നമുക്ക് സാധിക്കുമെന്നായിരുന്നു താരം പങ്കുവെച്ചത് . ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ഇവർക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നും വരദയെ ജിഷിൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്നാൽ വരദ ഹാപ്പിയായി മുന്നോട്ടു പോകുകയാണ് എന്നെല്ലാമാണ് ആരാധകർ മനസ്സിലാക്കുന്നത്.

ഇതിനോടകം യൂട്യൂബിൽ ഒരുപാട് വീഡിയോകൾ പങ്കു വെച്ചിട്ടുണ്ട് വരദ. എന്നാൽ ഇതിലൊന്നും ജിഷിനെ കാണുന്നുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ഇരുവരും നിലവിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നു പോലും ഇല്ലാത്തതും ആരാധകരിൽ ശക്തമായ സംശയങ്ങൾക്ക് ഇടയാക്കി. ഇത്രയേറെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ഇതിനെക്കുറിച്ചൊന്നും യാതൊരു പ്രതികരണവും ഇരുവരും നടത്തുന്നില്ല.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇരുവരും എങ്കിലും ഒരക്ഷരം പോലും ഇതിനെക്കുറിച്ച് ഇവർ പറയുന്നില്ല. നിലവിൽ വരദയുടെ ഒപ്പമാണ് മകനുള്ളത്. വരദയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽ ആണ് മകന്റെ വിദ്യാഭ്യാസം. എന്റെ മൂക്കിന്റെ തുമ്പിലാണ് നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ അവസാനം എന്നൊക്കെയായിരുന്നു ഇതുപോലുള്ള വാർത്തകളോട് താരം പ്രതികരിച്ചത്. വരദയുടെ പ്രതികരണത്തിനു മേൽ തനിക്കൊന്നും പറയാനില്ല എന്നായിരുന്നു ജിഷിന്റെ പ്രതികരണം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply