ഒരു മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്ക് എതിരെ നൽകിയ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരമായ സുരേഷ് ഗോപിക്ക് എതിരെയാണ് മാധ്യമപ്രവർത്തകയുടെ പരാതി. സിനിമ നടൻ എന്നതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ കൂടിയാണ്. സുരേഷ് ഗോപിക്ക് എതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് എന്ന് വനിതാ കമ്മീഷൻ അധ്യക്ഷയായ സതീദേവിയാണ് പുറത്തുവിട്ടത്.
ഇവരെ കൂടാതെ പത്രപ്രവർത്തക യൂണിയനും വനിതാ കമ്മീഷനും സുരേഷ് ഗോപിക്ക് എതിരെ പരാതി നൽകിയിട്ടുണ്ട്. സുരേഷ് ഗോപിക്കെതിരെ ഉയർന്നുവന്ന ഈ പരാതിയിൽ പോലീസിനോട് കേസിന് ആസ്പദമായി ബന്ധപ്പെട്ട് കൊണ്ടുള്ള വിഷയങ്ങൾ അന്വേഷിക്കാൻ നിർദ്ദേശം നൽകുമെന്നാണ് വനിതാ കമ്മീഷൻ പറഞ്ഞത്. വനിതാ കമ്മീഷൻ അധ്യക്ഷയായ സതീദേവി പറഞ്ഞത് ഈ മാസം 31ന് കോട്ടയത്ത് വെച്ച് പബ്ലിക് ഹിയറിംഗ് നടക്കും എന്നാണ്.
ഈ പ്രശ്നം സുരേഷ് ഗോപി മാപ്പു പറഞ്ഞു കഴിഞ്ഞാലും തീരുകയില്ല എന്നാണ് പറഞ്ഞത്. വളരെ ഗൗരവപരമായിട്ട് തന്നെയാണ് വനിതാ കമ്മീഷൻ ഈ കാര്യത്തെ കാണുന്നതെന്നും പറഞ്ഞു. വനിതാ കമ്മീഷൻ സ്വമേധയാ ഈ കേസിൽ ഇടപെടാതിരുന്നത് മാധ്യമപ്രവർത്തക പരാതി നൽകും എന്ന് പറഞ്ഞതു കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നടപടികൾ സ്വീകരിച്ചെന്നും സതീദേവി പറഞ്ഞു.
മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്കെതിരെ പോലീസിലും പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയിരിക്കുന്നത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ്. പരാതിയിൽ പറഞ്ഞിട്ടുള്ളത് സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തു എന്നാണ്. കഴിഞ്ഞ ദിവസമാണ് ഈ പരാതിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പ്രശ്നം കോഴിക്കോട് നടന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് തന്നെ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് മാധ്യമ പ്രവർത്തക ആവശ്യപ്പെടുകയും ചെയ്തു.
മാധ്യമ പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുമെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. ഈ പരാതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കാവ് പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ മാധ്യമപ്രവർത്തക നേരത്തെ തന്നെ പറഞ്ഞത് സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിൽ അല്ല മറിച്ച് വിശദീകരണം ആയിട്ടാണ് തനിക്ക് തോന്നിയത് എന്ന്.
അദ്ദേഹം പറഞ്ഞത് തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നെല്ല, മറിച്ച് സുരേഷ് ഗോപി പറഞ്ഞത് തെറ്റാണെന്നാണ് അദ്ദേഹം മനസ്സിലാക്കേണ്ടത് എന്നും പറഞ്ഞു. സുരേഷ് ഗോപിയുടെ സ്പർശനം മോശമായിട്ടാണ് തനിക്ക് അനുഭവപ്പെട്ടത് അതുകൊണ്ടാണ് അത്തരത്തിൽ പ്രതികരിച്ചതെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. തനിക്കുണ്ടായ ഇത്തരത്തിലുള്ള പ്രവർത്തി ഇനി മറ്റൊരു മാധ്യമ പ്രവർത്തകക്കും ഉണ്ടാകരുതെന്നും പറഞ്ഞു.