“വാനമ്പാടി”യിലെ അനുമോളുടെ ഹൃദയഭേദകമായ ജീവിതകഥ…

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നായിരുന്നു “വാനമ്പാടി”. ഗായകൻ മോഹൻ കുമാറിന്റെയും പത്മിനിയുടെ അനുമോളുടെയും കഥ പറഞ്ഞിരുന്ന പരമ്പര മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടത് ആണ്. ഈ പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക് കടന്നു വന്ന ബാലതാരം ആണ് അനുമോൾ എന്ന ഗൗരി. വളരെ ചെറിയ പ്രായത്തിൽ തന്നെ മികച്ച പ്രകടനം ആണ് അനുമോൾ ആയി ഗൗരി കാഴ്ച വെച്ചത്. അനുമോൾ ആയും അനുമോൻ ആയും ഏറെ തന്മയത്വത്തോടെ തന്നെ ഗൗരി അഭിനയിച്ചു ഫലിപ്പിച്ചു.

ഒരൊറ്റ പരമ്പരയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഗൗരിക്ക് സാധിച്ചു. ഈ പരമ്പരയിൽ ഒരു പാട്ടുകാരിയുടെ വേഷം ആണ് ഗൗരി അവതരിപ്പിച്ചത്. എന്നാൽ പരമ്പരയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഒരു ഗായിക ആണ് ഗൗരി. ഗായിക മാത്രമല്ല മികച്ച അഭിനയത്തിന് സംസഥാനത്തെ ഏറ്റവും വലിയ നാടക പുരസ്‌കാരം മൂന്നാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് സ്വന്തമാക്കിയ ഒരു കൊച്ചു കലാകാരിയാണ് മലയാളികളുടെ സ്വന്തം അനുമോൾ അഥവാ ഗൗരി.മോഹൻകുമാറിന്റെയും അനുമോളുടെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥ ഇരുകയ്യും നീട്ടിയാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകർ സ്വീകരിച്ചത്. പരമ്പരയിൽ അനുമോളിന്റെ ‘അമ്മ ഒരു കാറപകടത്തിൽ മരിച്ചു പോവുകയാണ്. സമാനമായ സംഭവങ്ങൾ ആണ് ഗൗരിയുടെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചിട്ടുള്ളത്. ഗൗരി വളരെ ചെറിയ കുട്ടി ആയിരിക്കുന്ന സമയത്ത് ആയിരുന്നു ഗൗരിയുടെ അച്ഛന്റെ അപ്രതീക്ഷിത വിയോഗം.

പരമ്പരയിലേത് പോലെ കാറപകടത്തിൽ ആണ് ഗൗരിയ്ക്ക് അച്ഛനെ നഷ്ടമായത്. അച്ഛനെ കണ്ട ഓർമ പോലും ഗൗരിക്ക് ഇല്ല. പരമ്പരയിൽ മരിച്ചു പോയ അമ്മയോട് സംസാരിക്കുന്ന അനുക്കുട്ടിയെ പോലെ മരിച്ചു പോയ തന്റെ അച്ഛനോട് ഗൗരിയും സംസാരിക്കാറുണ്ട്. അത് കൊണ്ട് തന്നെ പലപ്പോഴും പരമ്പരയിൽ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് ഗൗരി വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത ഗിറ്റാറിസ്റ്റും ഗായകനുമായ പ്രകാശ് കൃഷ്ണന്റെ മകൾ ആണ് ഗൗരി.

മകൾ ഒരു ഗായിക ആകണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. “വാനമ്പാടി” എന്ന പരമ്പരയിൽ ഗായിക ആയി അഭിനയിക്കുന്നത് കണ്ട് അച്ഛൻ സന്തോഷിക്കുന്നുണ്ടാകും എന്ന് താരം സൂചിപ്പിച്ചു. ഗൗരിയുടെ അമ്മയും ഒരു പാട്ടുകാരിയാണ്. “വാനമ്പാടി” എന്ന സൂപ്പർഹിറ്റ് പരമ്പരയ്ക്ക് ശേഷം “കുടുംബവിളക്ക്” എന്ന പരമ്പരയിൽ ചെറിയ വേഷത്തിൽ ഗൗരി എത്തിയിരുന്നു. കേരളക്കരയിൽ ഒന്നടങ്കം ആരാധകർ ഉള്ള ഗൗരി കലാരംഗത്ത് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply