വൈക്കം വിജയലക്ഷ്മിയുടെ ദാമ്പത്യത്തിൽ സംഭവിച്ചത് ഇതാണ് ! ഒരു വർഷം മാത്രമാണ് ഒരുമിച്ച് ജീവിച്ചത്

വേറിട്ട ആലാപന ശൈലി കൊണ്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഗൃഹാതുരത്വത്തിന്റെ ഗന്ധം ഉണർത്തുന്ന ഗാനങ്ങളാണ് വിജയലക്ഷ്മിയുടേത്. കണ്ണിന്റെ കാഴ്ച കുറവ് തന്റെ സംഗീത ജീവിതത്തെ ബാധിക്കാതെ ഉയരങ്ങൾ കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മിക്ക് കണ്ണിന് കാഴ്ച ഇല്ലാത്തത് ആരാധകർക്ക് എന്നും ഒരു നൊമ്പരമായിരുന്നു. അങ്ങനെയിരിക്കെയാണ് അടുത്തിടെ വിജയലക്ഷ്മിക്ക് കണ്ണുകൾക്ക് കാഴ്ച ലഭിക്കും എന്നും ഒരു സർജറിക്ക് ശേഷം വ്യക്തമായി കാണാൻ സാധിക്കും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.

പ്രേക്ഷകർ ഒന്നടങ്കം സന്തോഷിച്ച ഒരു വാർത്തയായിരുന്നു അത്. ഇതിനിടയിൽ വിവാഹിത ആവുകയും ചെയ്തു. എന്നാൽ ആ വിവാഹ ജീവിതം അധിക നാൾ നീണ്ടു നിന്നില്ല. ഒരു വർഷം നീണ്ട ആ ദാമ്പത്യ ബന്ധം വിവാഹമോചനത്തിൽ അവസാനിക്കുകയായിരുന്നു. ഇപ്പോൾ ഇതാ വിവാഹമോചിത ആകേണ്ട അവസ്ഥ തുറന്നു പറയുകയാണ് താരം. തന്നെ ജീവനു തുല്യം സ്നേഹിച്ച മാതാപിതാക്കളെ വിജയലക്ഷ്മിയുടെ അടുത്ത് നിന്നും അടർത്തി മാറ്റാൻ ശ്രമിക്കുമായിരുന്നു ഭർത്താവ്. ഇതു കൂടാതെ കലാപരമായ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിജയലക്ഷ്മിയെ കടുത്ത സമ്മർദത്തിൽ ആക്കി. ഇതൊന്നും അംഗീകരിക്കാനും താങ്ങാനും അവർക്ക് സാധിച്ചില്ല. അങ്ങനെ ഇരുവരും ചേർന്ന് ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. എന്നാൽ കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് വിഷമിച്ചിരിക്കുകയല്ല വിജയലക്ഷ്മി. ഇരുവർക്കും മുന്നോട്ടു ഒത്തുപോകാൻ കഴിയാത്തത് കൊണ്ട് ചേർന്നെടുത്ത തീരുമാനമായിരുന്നു പിരിയാം എന്നത്.

ഒരു ഗായികയ്ക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. എന്നാൽ വിജയലക്ഷ്മിക്ക് ഒപ്പം പരിപാടികൾക്ക് വരുന്ന അദ്ദേഹം എല്ലാ കാര്യങ്ങളിലും നിയന്ത്രണം വെച്ച് തുടങ്ങി. ഇതോടെ ഒരു പരിപാടിയും സമാധാനത്തോടെ പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ ആരംഭിച്ചു. അച്ഛനും അമ്മയും തന്നോട് സഹകരിക്കാൻ പാടില്ല എന്നായി അടുത്ത പ്രധാന തീരുമാനം. ജീവിതത്തിൽ വലിയൊരു കുറവുള്ള വിജയലക്ഷ്മിക്ക് ആകെ തുണയായി ഉണ്ടായിരുന്ന അച്ഛനെയും അമ്മയെയും സ്വന്തം ജീവിതത്തിൽ നിന്നും അടർത്തി മാറ്റുവാൻ അവർക്ക് സാധിക്കുമായിരുന്നില്ല.

ഇന്ന് കാണുന്ന ഉയരങ്ങളിലേക്ക് വിജയലക്ഷ്മിയെ കൈപിടിച്ച് എത്തിച്ചത് അച്ഛനും അമ്മയാണ്. അവരില്ലാതെ തന്റെ ജീവിതം പൂർണ്ണമല്ല. അങ്ങനെയുള്ള മാതാപിതാക്കളുടെ കൂടെ സഹകരിക്കരുത് എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയാത്തതാണ്. പാടുമ്പോൾ താളം പിടിക്കാൻ പാടില്ല എന്ന തരത്തിൽ എല്ലാം നിബന്ധനകൾ വന്നതോടെ സ്വന്തം ഇഷ്ടത്തിന് കലാജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നു. വഴക്കു പറയലും ദേഷ്യപ്പെടലും കൂടി തുടങ്ങിയതോടെ ഒരുമിച്ചു പോവാൻ കഴിയില്ല എന്ന് തോന്നിത്തുടങ്ങിയിരുന്നു.

ഇങ്ങനെ മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ലെന്നും അത് ശരിയാവില്ല എന്നും മനസ്സിലായതോടെ 2019 മേയ് 30ന് ഇരുവരും ചേർന്ന് പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഈ വർഷം ജൂണിൽ കോടതി നടപടികൾ എല്ലാം പൂർത്തിയാക്കി നിയമപരമായി വേർപിരിയുകയും ചെയ്തു. കഴിഞ്ഞതു ഓർത്ത് ഒട്ടും വേദനയില്ലെന്നും അച്ഛനും അമ്മയും സംഗീതവും മാത്രമുള്ള ഈ ജീവിതത്തിൽ സമാധാനം ഉണ്ടെന്നും താരം പറഞ്ഞു. താരത്തിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply