പെട്ടന്ന് ആളിറങ്ങാൻ കെ എസ് ആർ ടി സി സൈഡ് താരത്തെ ബ്രേക്ക് ഇട്ടതോടെ ആണ് താൻ ഓടിച്ച ബസ്സ് പുറകിൽ ഇടിച്ചതെന്നു ജോമോൻ

കഴിഞ്ഞ ദിവസമായിരുന്നു കേരളക്കരയെ തന്നെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു വാർത്ത എത്തിയിരുന്നത്. വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ ജീവൻ എടുത്തുകൊണ്ട് ആ രാത്രി കടന്നു പോവുകയായിരുന്നു. തീരാദുഃഖം നിറഞ്ഞ പുലരിയിൽ ഒരു വാർത്ത ഓരോരുത്തരും കേട്ടത്. അതിനു ശേഷം വളരെ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്. ഡ്രൈവർ ഒളിവിൽ പോയത് എല്ലാം വലിയ വാർത്തയായി മാറുകയും ചെയ്തു. ഇപ്പോൾ ഡ്രൈവറെ കുറിച്ചുള്ള ചില വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡ്രൈവറായ ജോമോൻ പ്രതികരിക്കുകയാണ്. ജോമോൻ പറയുന്നത് താൻ ഉറങ്ങി പോയിട്ടില്ല എന്നാണ്.

കെഎസ്ആർടിസി ഡ്രൈവറുടെയും ബസ്സിന്റെയും പ്രശ്നമായിരുന്നു എന്നാണ്. കെഎസ്ആർടിസി പെട്ടെന്ന് കൊണ്ടു ചവിട്ടുകയാണ് ചെയ്തത്. ആരോ ഇറങ്ങാൻ ഉണ്ട് എന്നതായിരുന്നു അവർ പറയുന്ന പ്രശ്നം. എന്താണ് ശരിക്കും നടന്നത് എന്ന് അവരുടെ ബസ്സിൽ തന്നെയുള്ള ആളുകൾ പറയുന്നുണ്ട്. ഇറങ്ങാൻ വേണ്ടി ആയിരുന്നു അപ്പോൾ അങ്ങനെ ചെയ്തത് എന്നാണ് ബസ്സിൽ ഉള്ളവർ പറഞ്ഞത്. അല്ലാതെ താൻ ഉറങ്ങി പോയിട്ടില്ല എന്നും ജോമോൻ പറയുന്നുണ്ട്. അതേസമയം ജോമോൻ എതിരെ ഇപ്പോൾ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരിക്കുന്നത്.

അതുകൊണ്ടു തന്നെ ജാമ്യത്തിനുള്ള സാധ്യത മുൻപിൽ തന്നെ കാണാൻ സാധിക്കും. ജോമോന്റെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. തന്റെ അശ്രദ്ധ മൂലമല്ല ഇത്തരം ഒരു വലിയ അപകടം നടന്നത് എന്നും അപകടകാരണം എന്നത് കെഎസ്ആർടിസി ബസ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുൻപിൽ കൊണ്ടുവന്ന ചവിട്ടിയതാണ് എന്നുമാണ് ജോമോൻ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇറങ്ങാൻ ഉള്ളതുകൊണ്ട് തന്നെ ബസ് നിർത്തുകയായിരുന്നു എന്നും, യാത്രക്കാരോട് ചോദിച്ചാൽ തന്നെ ആ കാര്യം മനസ്സിലാകും എന്നൊക്കെ ജോമോൻ പറയുന്നത്.

പോലീസ് ഇപ്പോൾ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എങ്കിലും പിന്നീട് കൃത്യമായ അന്വേഷണം നടത്തുമെന്നാണ് അറിയിക്കുന്നത്. കൃത്യമായി അന്വേഷണത്തിനു ശേഷം മാത്രമേ ഏതെങ്കിലും വകുപ്പുകൾ കൂടുതലായി ജോമോനു വേണ്ടി ചുമതണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ. വലിയ തോതിലുള്ള പ്രക്ഷോഭങ്ങളാണ് ജോമോന് എതിരായി സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നു കൊണ്ടിരിക്കുന്നത്. കൂട്ടിക്കൽ ജയചന്ദ്രൻ അടക്കമുള്ളവർ ജോർജിനെതിരെ കമന്റുകളുമായും എത്തിയിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും ആ കുട്ടികളും ജീവിതത്തിലേക്ക് തിരികെ വരണമെന്ന് ഒരു നിമിഷം സ്വപ്നം കണ്ടു കാണില്ലേ. അവനവൻ രക്ഷപ്പെടുവാൻ വേണ്ടി എന്ത് വേണമെങ്കിലും പറയുമെന്നും കൂട്ടിക്കൽ ജയചന്ദ്രൻ കമന്റ് ചെയ്തിരിക്കുന്നു. നിരവധി ആളുകളാണ് ജോമോന്റെ അശ്രദ്ധ മൂലമാണ് ഇത്തരം ഒരു വലിയ അപകടത്തിന് സാക്ഷി വഹിക്കേണ്ടത് ആയി വന്നത് എന്ന് കമന്റുകളും ആയി എത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply