ഇതാണ് കാത്തിരുന്ന നിമിഷം..!ആര്യയുടെ ജീവിതത്തിലെ പുതിയ സന്തോഷം

നടി അവതാരിക എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആയിരിക്കും ഒരു പക്ഷെ ആര്യ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു ഇടം നേടിയെടുത്തത്. അതോടൊപ്പം ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. ബിഗ്‌ബോസിൽ വച്ചാണ് ജീവിതത്തിൽ നേരിട്ട ഒരുപാട് പ്രശ്നങ്ങളെക്കുറിച്ച് ആര്യ തുറന്നു പറഞ്ഞത്. ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് ഒക്കെ ആയി മുന്നോട്ടു പോവുകയാണ് ആര്യ. ബിഗ്ബോസിൽ എത്തിയതോടെ ആര്യയ്ക്ക് വലിയൊരു വൃന്ദം ആരാധകരെയും വിമർശകരെയും ലഭിച്ചു എന്നു പറയുന്നതാണ് സത്യം.

വലിയ സൈബർ ആക്രമണം ആയിരുന്നു താരം നേരിട്ടിരുന്നത്. എന്നാൽ കുറച്ചുപേർ താരത്തിന് വേണ്ടിയാണ് സംസാരിച്ചിരുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരു മനോഹരമായ സന്തോഷ നിമിഷം ആണ് താരം സോഷ്യൽമീഡിയ പേജുകളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. തന്റെ സഹോദരി വിവാഹിതയാകാൻ പോകുന്നു എന്നതാണ് ആ സന്തോഷവാർത്ത. താരം അത് വളരെ ഹൃദയം നിറഞ്ഞ രീതിയിലാണ് പറയുന്നത്. അച്ഛന്റെ ആഗ്രഹം സാധിച്ചു എന്നാണ് പറയുന്നത്. അച്ഛൻ മരിച്ചുപോയതുകൊണ്ട് ആ സ്ഥാനത്തുനിന്ന് ആര്യയാണ് സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തുന്നത്. അതിനെക്കുറിച്ച് ആര്യ എപ്പോഴും പറയാറുണ്ട്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം അനുജത്തിയുടെ വിവാഹമാണെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. സഹോദരിയുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആര്യയ കുറിച്ച വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ശ്രദ്ധിക്കുന്നത്. അവസാനം ആഗ്രഹം സഫലമാകുന്നു. എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നത് ആണിത്. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത് ആണ് ഇത്. എന്റെ ഏറ്റവും വലിയ സ്വപ്നം ആണിത്. തന്റെ കഷ്ടപ്പാടിന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്. ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്.

കുഞ്ഞനിയത്തിയുടെ വിവാഹം. എന്റെ ആദ്യത്തെ കുഞ്ഞ്. എന്റെ കൂടെപിറപ്പ്. തനിക്ക് വെറുതെ ശാന്തമായി ഇരിക്കാൻ കഴിയില്ല. അവന്റെ കൈയ്യിൽ പിടിച്ച് അവൾ സ്വപ്നത്തിലേക്ക് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം എന്നായിരുന്നു ആര്യ കുറിച്ചത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളെല്ലാം തന്നെ ഏറ്റെടുത്തു.

അതിസുന്ദരിയായി ലഹങ്കയിലാണ് സഹോദരിമാരെ കാണാൻ സാധിച്ചിരിക്കുന്നത്. ആരാണ് ചേച്ചി ആരാണ് അനുജത്തി എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം അതിസുന്ദരിയായാണ് എത്തിരിക്കുന്നത്. ഇനിയും ദിവസങ്ങൾ മാത്രമാണ് വിവാഹത്തിനുള്ളത് എന്ന് പറയുന്നത്. ആര്യയുടെ മകളെയും കാണാൻ സാധിക്കുന്നുണ്ട്. 2018 ലായിരുന്നു ആര്യയുടെ അച്ഛൻ മരിക്കുന്നത്. അച്ഛന്റെ മാരണം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്ന് പല വേദികളിലും ആര്യ തുറന്നു പറഞ്ഞിട്ടുമുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply