നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാബുരാജിനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങൾ മാത്രം ചെയ്ത ബാബുരാജ് പിന്നീട് കോമഡി റോളുകളും ചെയ്യുവാൻ തുടങ്ങി. എല്ലാ വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് ബാബുരാജ് തെളിയിച്ചു. ബാബുരാജ് വിവാഹം ചെയ്തത് വാണി വിശ്വനാഥിനെയാണ്. ആക്ഷൻ ഹീറോയിനായ വാണി വിശ്വനാഥ് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
മിനിസ്ക്രീനിൽ ഒരു പരമ്പരയിലൂടെ വാണി പിന്നെ തിരിച്ചുവരവ് നടത്തിയിരുന്നു. വാണിയെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബാബുരാജ്. എന്നാൽ വാണി വിശ്വനാഥ് സോഷ്യൽ മീഡിയകളിൽ അത്ര സജീവമല്ല. വാണിയെയും മക്കളെയും ആരാധകർ കാണുന്നത് ബാബുരാജ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ മാത്രമാണ്.
ഉഷ നാസർ അമൃത ടിവിയിലെ ഒരു ഷോയ്ക്ക് ബാബുരാജിനെക്കുറിച്ചും വാണിയെക്കുറിച്ചും പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ബാബുരാജും വാണിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ഗ്യാങ്ങ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് എന്നാണ് ഉഷ പറയുന്നത്. ഉഷ വാണിയുടെ കൂടെ എപ്പോഴും സിനിമ ലൊക്കേഷനിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഉഷ മലപ്പുറത്ത് ഒരു സീരിയലിൻ്റെ ഷൂട്ടിന് വേണ്ടി പോയ സമയത്ത് വാണിയുടെ കാൽ ലൈറ്റു വീണ് മുറിഞ്ഞു.
അത് കണ്ട ബാബുരാജ് വാണിയെ ഒരു ഹീറോയെ പോലെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി അഡ്മിറ്റ് ആക്കി. വാണിയെ അഞ്ചുദിവസത്തോളം ഫോണിൽ വിളിച്ച് കിട്ടിയില്ല എന്ന് ഉഷ പറഞ്ഞു. ആശുപത്രിയിൽ കിടന്ന അഞ്ചുദിവസത്തിനുള്ളിൽ ആയിരുന്നു ബാബുരാജും വാണിയും പ്രണയത്തിലായത് എന്ന് ഉഷ തുറന്നു പറഞ്ഞു. വാണിക്കും ബാബുരാജിനും രണ്ട് പെൺകുട്ടികളാണ്. ആർച്ചയും അദ്രിയും ആണ് ഇവരുടെ മക്കൾ.
ബാബുരാജിൻ്റെ രണ്ടാം വിവാഹമാണ് വാണിയുമായിട്ടുള്ളത്. ആദ്യ വിവാഹത്തിൽ ബാബുരാജിന് അഭയ് അക്ഷയ് എന്നീ രണ്ട് ആൺമക്കൾ ഉണ്ട്. അതിൽ മൂത്ത മകൻ്റെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. മകൻ്റെ വിവാഹത്തിന് ആദ്യ ഭാര്യയും മക്കളും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉഷയുടെ ഈ വീഡിയോയ്ക്ക് താഴെ വളരെ മോശമായ പല കമൻ്റുകളും വരുന്നുണ്ട്. പല ആരാധകരും പറയുന്നത് ഒരു പെണ്ണിൻ്റെ പാര മറ്റൊരു പെണ്ണാണ് എന്നാണ്.
അഞ്ചുദിവസം കൊണ്ട് സ്വന്തം ഭാര്യയെയും രണ്ട് മക്കളെയും വേണ്ടെന്നുവച്ച് മറ്റൊരാളെ വിവാഹം ചെയ്ത ബാബുരാജിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. 2002 ൽ ആയിരുന്നു വാണിയെ ബാബുരാജ് വിവാഹം ചെയ്തത്.