താൻ കണ്ടതിൽ ഏറ്റവും സുന്ദരൻ ആ നടനാണ്!!! മമ്മൂട്ടിയോ മോഹൻലാലോ സുരേഷ്ഗോപിയോ ജയറാമോ അല്ല: ഉർവശിയുടെ വെളിപ്പെടുത്തൽ.

എട്ടാമത്തെ വയസ്സിൽ തന്നെ അഭിനയരംഗത്തു കടന്നു വന്നുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ഉർവശി. കവിത രഞ്ജിനി എന്നായിരുന്നു യഥാർത്ഥ നാമം എന്നാൽ അഭിനയരംഗത്ത് വന്നപ്പോൾ ഉർവശി എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ഉർവശി ഒക്ടോബർ 2000 ത്തിൽ മനോജ്‌ കെ ജയനെ വിവാഹം ചെയ്തു. ഇവർക്കു ഒരു മകൾ ആണ് ഉള്ളത്.മകളുടെ പേര് തേജലക്ഷ്മി എന്നാണ്. എന്നാൽ ഇവരുടെ വിവാഹ ജീവിതം വെറും 8 വർഷം മാത്രമേ നീണ്ടു നിന്നുള്ളു.

ചില പൊരുത്തക്കേടുകൾ കാരണം ഇവർ വേർപിരിഞ്ഞു. വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലൂടെ ആയിരുന്നു ഉർവശി സിനിമ അഭിനയത്തിലേക് വന്നതെങ്കിലും ആ ചിത്രത്തിലെ കഥാപാത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ മമ്മൂട്ടിയുടെ കൂടെ 1984 അഭിനയിച്ച എതിർപ്പുകൾ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി ഉർവശി. പിന്നീടങ്ങോട്ട് സിനിമയിൽ ഉർവശിയുടെ ഉയർച്ചയായിരുന്നു.

ഒന്നും ഒന്നും മൂന്ന് എന്ന റിമി ടോമി അവതാരികയായ പരിപാടിയിൽ ഉർവശി പങ്കെടുത്തപ്പോൾ റിമി ചോദിച്ച ചോദ്യത്തിന് ഉർവശി പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം,ജഗദീഷ് തുടങ്ങിയ താരങ്ങളുടെ പേരുകൾ ഓപ്ഷൻ നൽകിയിട്ട് റിമി ചോദിച്ചു ഇതിൽ കൂടെ അഭിനയിച്ചവരിൽ ആരാണ് ഏറ്റവും സുന്ദരൻ എന്ന്. ഉർവശി ഒരു ചുട്ട മറുപടി കൊടുത്തു.

ഇവരാരും അല്ല മറിച്ച് ശ്രീനിവാസൻ ആണ് കൂടെ അഭിനയിച്ചവരിൽ ഏറ്റവും സുന്ദരൻ എന്ന്. നിങ്ങൾ എന്തുകൊണ്ടാണ് ശ്രീനിവാസൻ്റെ പേര് ഓപ്ഷനിൽ കൊടുക്കാത്തത് അതു വളരെ മോശമായിപ്പോയെന്നും പറഞ്ഞു. മലയാളത്തിൽ ഒരുപാട് സുന്ദരന്മാരായ ഹീറോസ് ഉണ്ടെങ്കിലും അതിലൊക്കെ എത്രയോ മുകളിലാണ് ശ്രീനിവാസൻ എന്ന് ഉർവശി പറഞ്ഞു. തമാശ ആയിട്ടല്ല ഞാൻ ഇതുപറയുന്നതെന്നും ഉർവശി പറഞ്ഞു. മലയാളത്തിലെ ഒരുപാട് നായികമാരുടെ കൂടെയും സൂപ്പർസ്റ്റാർസിൻ്റെ കൂടെയും ഏതു വേഷം ചെയ്യാനും യാതൊരുമടിയുമില്ലാത്ത നടനാണ് ശ്രീനിവാസൻ.

അദ്ദേഹത്തിനെ എല്ലാവർക്കും ഇഷ്ടമാണ്. സൗന്ദര്യം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. കല എന്ന് പറയുന്നത് സൗന്ദര്യത്തിനൊക്കെ എത്രയോ മുകളിൽ ആണ്. ശ്രീനിവാസൻ എന്ന കലാകാരൻ ഒരുപാട് ദൈവാനുഗ്രഹം ഉള്ള ഒരാളാണ്. അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമ ഇൻഡസ്ട്രിയിൽ തന്നെയാണ്. അദ്ദേഹം നല്ലൊരു അഭിനേതാവും എഴുത്തുകാരനുമൊക്കെയാണ്. ശ്രീനിവാസൻ്റെ പേര് അതുകൊണ്ട് വിട്ടുകളയേണ്ടതല്ല എന്നും ഉർവശി പറഞ്ഞു. മിഥുനം, തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ്, അരവിന്ദൻ്റെ അതിഥികൾ തുടങ്ങിയ നിരവധി സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply