ലഡു കഴിച്ചു കൊണ്ട് ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്ന ഉർഫി ജാവേദിന്റെ വീഡിയോ വിവാദം ആകുന്നു…

വിവാദങ്ങളുടെ നായികയാണ് ഉർഫി ജാവേദ്. ഹിന്ദി പരമ്പരകളിലൂടെയും ബിഗ് ബോസ് ഒടിടിയിലൂടെയും ശ്രദ്ധേയമായ താരം ആണ് ഉർഫി ജാവേദ്. എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിട്ടുള്ള താരം ഇത്തവണ ലഹങ്ക അണിഞ്ഞായിരുന്നു ദീപാവലി ആശംസകൾ നേർന്നത്. കൈകൊണ്ട് മറച്ചു പിടിച്ചായിരുന്നു, ലഡു കഴിച്ചു കൊണ്ട് താരം ദീപാവലി ആശംസകൾ നേർന്നത്. ഈ വീഡിയോ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. എന്നത്തേയും പോലെ രൂക്ഷമായ വിമർശനമാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. ദീപാവലി പോലുള്ള ആഘോഷങ്ങൾക്കെങ്കിലും മര്യാദയ്ക്ക് വസ്ത്രങ്ങൾ അണിഞ്ഞു കൂടെ എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. വിവാദപരമായ പോസ്റ്റുകൾ കൊണ്ട് എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം ആയിട്ടുള്ള താരം ആണ് ഉർഫി ജാവേദ്. ബോൾഡ് ഫോട്ടോ ഷൂട്ട് കൊണ്ട് ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച താരം ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല.

താരത്തിന്റെ അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട് പിന്തുണച്ച് നിരവധി പേർ എത്തുന്നുണ്ടെങ്കിലും അതിനോടൊപ്പം തന്നെ ഒരുപാട് വിമർശനങ്ങളും നേരിടുന്നുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ എന്നും വിവാദങ്ങളിൽ പെടുന്ന താരം ഇത്തവണ ആളുകൾ മൂക്കത്ത് വിരൽ വെപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് ആണ് നടത്തിയിരിക്കുന്നത്. എന്ത് കോപ്രായമാണ് ഇവർ ഈ കാണിക്കുന്നത് എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത് .

“ആജ് ജാനേ കി സിദ് നാ കരോ “എന്ന ഗാനം ചേർത്ത് എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ആണ് താരം പങ്കു വെച്ചത്. ഒരു ദീപാവലി ആശംസ കണ്ടു ആളുകൾ ഞെട്ടുന്നത് ഇതാദ്യമായിരിക്കും. നിരവധി പേരാണ് താരത്തിനെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പുകൾ പങ്കുവെച്ചത്. എന്നാൽ ഇതൊന്നും താരത്തിന് പുതുമയുള്ള കാര്യങ്ങൾ അല്ല. ആരെയും കൊതിപ്പിക്കുന്ന തരത്തിൽ ലഡു കഴിച്ചു കൊണ്ടുള്ള താരത്തിന്റെ ദീപാവലി ആശംസകൾ വൈറൽ ആയി കഴിഞ്ഞു.

സീരിയലിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച ഉർഫി ജാവേദ് ബിഗ് ബോസിൽ എത്തിയതോടെ ആണ് കൂടുതൽ ആരാധകരെ നേടി എടുത്തത്. താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ആളുകൾ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസിൽ എത്തിയതോടെ ആണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ “ബഡെ ഭയ്യാ കി ദുൽഹനിയ”, “മേരി ദുർഗ”, “ജിജി മാ”, “കസൗടി സിന്ദഗി കെ” തുടങ്ങി നിരവധി ഹിന്ദി പരമ്പരകൾ അഭിനയിച്ചിട്ടുള്ള താരം വെബ് സിരീസിലും അഭിനയിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply