കടം വലുതാകും എന്ന് മനസ്സിലാക്കി അച്ഛൻ ഉപേക്ഷിച്ചു പോയി ! ലക്ഷങ്ങൾ കടം കയറിയപ്പോൾ ആ ചെറിയ കുട്ടി ആണ് ആ കുടുംബത്തെ ഇന്ന് ഈ നിലയിലേക്കു എത്തിച്ചത് !

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള കുടുംബ പരമ്പരയായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഉപ്പും മുളകും”. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തമായി അമ്മായിഅമ്മ പോരുകളും മരുമകളുടെ നിലയ്ക്കാത്ത കരച്ചിലുകളും ഒന്നുമില്ലാതെ ഒരു കുടുംബത്തിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളും വികാരഭരിതമായ മുഹൂർത്തങ്ങളും കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ പരമ്പരയായിരുന്നു “ഉപ്പും മുളകും”.

ബാലുവിനെയും നീലുവിനെയും കുടുംബത്തെയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ ഏറ്റെടുത്തത്. മികച്ച അഭിനയം കൊണ്ട് അഞ്ചു വർഷത്തിലേറെ മലയാളികളുടെ സ്വീകരണ മുറികളുടെ ഭാഗമായി മാറി ഈ പരമ്പര. നീലുവും ബാലുവും മുടിയനും ലച്ചുവും കേശുവും ശിവാനിയും പാറുക്കുട്ടിയും എല്ലാം കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. ആദ്യം മുതൽ അവസാനം വരെ മികച്ച റേറ്റിംഗോടെയാണ് പരമ്പര മുൻപന്തിയിൽ നിന്നത്.

യാതൊരു മുന്നറിയിപ്പും നൽകാതെ പെട്ടെന്നായിരുന്നു പരമ്പര അവസാനിപ്പിച്ചത്. ഇത് ആരാധകരെ ഒരുപാട് വേദനിപ്പിച്ചു. എന്നാൽ പ്രേക്ഷകരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു “ഉപ്പും മുളകും”. ഈ പരമ്പരയിൽ ബാലുവിന്റെയും നീലുവിന്റെയും മൂന്നാമത്തെ കുട്ടി ആയ കേശുവിനെ അവതരിപ്പിക്കുന്ന താരം ആണ് അൽസാബിത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് അൽസാബിത്തിന്റെ ഉമ്മയുടെ വാക്കുകൾ ആണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലതാരം ആയി എത്തി മലയാളികൾക്ക് സുപരിചിതനായ താരം ആണ്
അൽസാബിത്. വിവാഹം കഴിഞ്ഞ് മകൻ അൽസാബിത്ത് ജനിച്ചതിനു പിന്നാലെ കടം കയറി നിൽക്കാനാവാത്ത അവസ്ഥയിലായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് താരത്തിന്റെ ഉമ്മ. കടം കയറിയതോടെ അൽസാബിത്തിന്റെ ഉപ്പ കുടുംബം ഉപേക്ഷിച്ചു പോവുകയായിരുന്നു. ആ സമയത്ത് വെറും അഞ്ചു വയസ്സ് മാത്രമായിരുന്നു അൽസാബിത്തിന്റെ പ്രായം.

കടക്കാരെക്കൊണ്ട് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായപ്പോൾ മകനെ കൊണ്ട് ആന്ധ്ര പ്രദേശ് പോയി ഉമ്മ. എന്നാൽ മകന് അവിടുത്തെ കാലാവസ്ഥ ഒന്നും ശരിയാകാതെ വന്നതോടെ തിരിച്ചു നാട്ടിലേക്ക് തന്നെ വരികയായിരുന്നു. നാട്ടിലെത്തിയ അൽസാബിത്തിന്റെ ഉമ്മ ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്താണ് മകനെ വളർത്തിയത്. ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യകാലമായിരുന്നു അൽസാബിത്തിന്റേത്. പിന്നീട് കുട്ടിക്കലവറ, കുട്ടിപ്പട്ടാളം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് ആണ് അൽസാബിത് മിനിസ്ക്രീമിലേക്ക് എത്തുന്നത്.

ഇതിലൂടെ ശ്രദ്ധേയനായ താരത്തിന് പിന്നീട് “ഉപ്പും മുളകും” എന്ന പരമ്പരയിൽ അവസരം ലഭിക്കുകയും ഇത് അൽസാബിത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുക ആയിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ സമ്പാദിക്കാൻ തുടങ്ങിയ അൽസാബിത് “ഉപ്പും മുളകും” എന്ന പരമ്പരയിൽ നിന്നും സമ്പാദിച്ചാണ് ഉണ്ടായ കടം എല്ലാം വീട്ടിയത്. തന്റെ മകനിൽ അഭിമാനമുണ്ടെന്ന് അൽസാബിത്തിന്റെ ഉമ്മ പറയുന്നു. മകനെ ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും അത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും ഉമ്മ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply