തെറി വിളിക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചു ഉണ്ണി മുകുന്ദൻ ! സത്യം മനസ്സിലാക്കിയ പ്രേക്ഷകർ പറഞ്ഞത് കേട്ടോ

ഉണ്ണി മുകുന്ദൻ്റെ ഈയിടെ റിലീസ് ആയ മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു എന്നതാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ്.

ഏകദേശം 30 മിനിറ്റ് നീളമുള്ള സംഭാഷണം ആയിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്നത്. ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു. യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. എന്നാൽ ഉണ്ണി മുകുന്ദൻ പറയുന്നത് ആ വ്യക്തി തന്നെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്നും, സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു അയാളുടേത്.

അതുകൊണ്ടായിരുന്നു താൻ പ്രതികരിച്ചത്. തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും പറഞ്ഞു. സിനിമ റിവ്യൂ ചെയ്യുന്നത് നല്ല കാര്യമാണ്. പൈസയും സമയവും ഒക്കെ മുടക്കി കൊണ്ട് ഒരു സിനിമ കണ്ടു കഴിഞ്ഞാൽ അതിൻ്റെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം പ്രേക്ഷകർക്കുണ്ട്.

എന്നാൽ ആ യൂട്യൂബർ ചെയ്തത് ഒരു വ്യക്തിയുടെ പേർസണൽ ആയിട്ടുള്ള കാര്യങ്ങളിൽ ഇടപെട്ടു കൊണ്ടായിരുന്നു. വിശ്വാസങ്ങളും അവിശ്വാസങ്ങളും ഓരോ വ്യക്തികളിലും വ്യത്യസ്ത തരത്തിലാണ്. ഞാൻ അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് പറയുന്നു. അത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കാരണം ഞാൻ ഒരു വിശ്വാസിയാണ്. അയാൾ പറഞ്ഞത് എൻ്റെ മാതാപിതാക്കൾ ആണ് എന്നെ ഇങ്ങനെ ആക്കിയത് എന്നാണ് ഇത് ഒരിക്കലും എനിക്ക് സഹിക്കാൻ കഴിയില്ല.

എൻ്റെ രക്ഷിതാക്കളെ കുറിച്ച് പറഞ്ഞാൽ ഞാൻ ഒരിക്കലും മിണ്ടാതിരിക്കില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ പ്രതികരിച്ചത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞത് വീട്ടുകാരെയും അതുപോലെ തന്നെ എൻ്റെ വിശ്വാസങ്ങളിലോ കേറി ഇടപെടരുത് എന്നാണ്. എന്നാൽ സായി പറയുന്നത് പല നടന്മാരുടെയും പ്രതികരണം നാട്ടുകാരെ അറിയിക്കാൻ വേണ്ടിയാണ് ഈ വീഡിയോ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്ന്. കൂടാതെ ഉണ്ണി മുകുന്ദൻ തന്നെ ഫോണിൽ വിളിച്ച് ചീത്ത പറയാനുള്ള യാതൊരു അവകാശമില്ലെന്നും പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply