നിത്യയെ ഇൻസ്റ്റയിൽ വിളിച്ചതിനു എന്നെ വീട്ടിൽ വന്നു അടിക്കും എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു എന്ന് സന്തോഷ് വർക്കി !

nithya menon and unni mukundhan

ഉണ്ണിമുകുന്ദന്റെയും സീക്രട്ട് ഏജന്റിന്റെയും വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ഇവിടെയും നിറഞ്ഞു നിൽക്കുന്നത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണമാണ് ഇപ്പോൾ വീഡിയോയായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ പേരിൽ ഉണ്ണി മുകുന്ദനെ വിമർശിക്കുന്നവരും നിരവധിയാണ്. ഉണ്ണി മുകുന്ദന്റെ ഭാഗത്ത് തന്നെയാണ് തെറ്റ് എന്നാണ് പലരും പറയുന്നത്. ഒരു സെലിബ്രേറ്റി ആണെന്ന് പോലും ഓർമ്മയ്ക്കാതെ ഇത്തരത്തിൽ തെറി വിളിച്ചത് ശരിയായില്ല എന്ന് ചിലർ പറയുമ്പോൾ മറ്റു ചിലർ പറയുന്നത് ഒരു മകന്റെ അല്ലെങ്കിൽ ഒരു മനുഷ്യന്റെ സ്വാഭാവികമായ ഒരു വികാരം മാത്രമാണ് ഉണ്ണി മുകുന്ദൻ പുറത്തു കാണിച്ചത് എന്നാണ് പലരും പറയുന്നത്.

ഇപ്പോൾ ഉണ്ണി മുകുന്ദനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ താരമായ സന്തോഷ് വർക്കി. ഉണ്ണി മുകുന്ദൻ ഒരു ഗുണ്ട ആണെന്നാണ് സന്തോഷ് വർക്കി പറയുന്നത്. എന്നാൽ കണ്ടാൽ അത് തോന്നുകയുമില്ല. അതിന്റെ കാരണവും പറയുന്നുണ്ട് സന്തോഷ് വർക്കി. തന്നെയും ഉണ്ണി മുകുന്ദൻ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിത്യ മേനോന്റെ സംഭവത്തിന് ആയിരുന്നു ഇത്. ഒരിക്കൽ നിത്യ മേനോനോട് സംസാരിക്കാൻ പറ്റുമോ എന്നറിയാൻ താൻ ഉണ്ണിയെ ഫോൺ വിളിച്ചിരുന്നു.

അപ്പോൾ ആദ്യം മര്യാദയോടെ ആണ് ഉണ്ണി സംസാരിച്ചത്. എന്നാൽ രണ്ടാമത് വിളിച്ചപ്പോൾ വീട്ടിൽ വന്ന് തല്ലും എന്നാണ് പറഞ്ഞിരുന്നത് എന്നും സന്തോഷ് പറയുന്നു. ഉണ്ണി മുകുന്ദൻ കാണിച്ചത് ശരിയല്ല സീക്രട്ട് ഏജന്റ് വളരെ മാന്യമായ രീതിയിലാണ് സംസാരിച്ചത് എന്നും പറയുന്നുണ്ട്. ഉണ്ണി മുകുന്ദൻ അടിയുടെ ആളാണ്. മലപ്പുറത്ത് ഒക്കെ വരെ പോയി തല്ലുണ്ടാക്കിയിട്ടുണ്ടായെന്നും ഓർമ്മിക്കുന്നുണ്ട് സന്തോഷ്. അതേസമയം ഇക്കാര്യത്തിൽ തന്റെ വിശദീകരണം അറിയിച്ചിട്ടുണ്ട്. തനിക്ക് തെറ്റ് സംഭവിച്ചു എന്നൊന്നും പറയുന്നില്ല എന്നും താൻ തെറിവിളിച്ചത് അച്ഛനെയും അമ്മയും സ്നേഹിക്കുന്ന ഒരു മകന്റെ വികാരമായോ അല്ലായെങ്കിൽ തന്റെ അഹങ്കാരമായോ കാണാം എന്നായിരുന്നു സീക്രട്ട് ഏജന്റ് വിഷയത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ സംസാരിച്ചിരുന്നത്.

ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഏതൊരു സാധാരണ വ്യക്തിക്കും തന്റെ മാതാപിതാക്കളെ പറയുമ്പോൾ തോന്നുന്ന വികാരം എന്തോ അത് മാത്രമാണ് ഉണ്ണിയ്ക്കും തോന്നിയിട്ടുള്ളത് എന്നാണ് ചിലർ പറയുന്നത്. ഉണ്ണി തന്റെ വിശദീകരണം സോഷ്യൽ മാധ്യമങ്ങളിലൂടെ ആയിരുന്നു അറിയിച്ചിരുന്നത്. സ്വന്തം വീട്ടുകാരെ പറഞ്ഞാൽ ഏതൊരു മകനും പ്രതികരിക്കുന്നത് പോലെ ഉള്ളൂ ഉണ്ണി മുകുന്ദനും പ്രതികരിച്ചത് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. തന്റെ അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച ദേവൂവിനെയും പറഞ്ഞതാണ് തനിക്ക് ദേഷ്യം ഉണ്ടാക്കിയത് എന്ന് ഉണ്ണി വ്യക്തമാക്കിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply